അക്വാൻ തീവ്ര ചുഴലിക്കാറ്റ് കരയിലേക്ക്..... ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് അക്വാൻ തീവ്ര ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ കര തൊടുമെന്ന് കാലാവസ്ഥ വകുപ്പ്... 69 ട്രെയിനുകൾ റദ്ദാക്കി, ഒഡീഷ തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് അക്വാൻ തീവ്ര ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ കര തൊടുമെന്ന് കാലാവസ്ഥ വകുപ്പ്. ചുഴലിക്കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിലൂടെ സഞ്ചരിച്ച്, നർസാപൂരിനും പുരിക്കുമിടയിൽ വടക്കൻ ആന്ധ്രാപ്രദേശ് - യാനം, തെക്കൻ ഒഡീഷ തീരങ്ങളിലൂടെ കരയിലേക്ക് പ്രവേശിക്കുന്നതാണ്. ഈ സമയം കാറ്റിന്റെ വേഗത മണിക്കൂറിൽ 90 മുതൽ 110 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ളത്. ചുഴലിക്കാറ്റ് കണക്കിലെടുത്ത് 69 ട്രെയിനുകൾ റദ്ദാക്കി.
24 ദിവസത്തിനിടെ സംസ്ഥാനത്തിന് ഭീഷണിയാകുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണിത്. ആദ്യം ആന്ധ്രാപ്രദേശ് തീരത്ത് കരതൊടുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന കാറ്റ്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗതി മാറി. ബാധിക്കപ്പെടാൻ സാധ്യതയുള്ള ജില്ലകളിലായി ഒഡീഷ സർക്കാർ 9,341 ചുഴലിക്കാറ്റ് ദുരിതാശ്വാസ കേന്ദ്രങ്ങൾ സജ്ജമാക്കി
തെക്കൻ ആന്ധ്രാപ്രദേശിൽ മണിക്കൂറിൽ 90-100 കിലോമീറ്റർ വേഗതയിലും, ഒഡീഷയിൽ മണിക്കൂറിൽ 70-80 കിലോമീറ്റർ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഒഡീഷയിലൂടെ വടക്കോട്ട് നീങ്ങുന്നതിനനുസരിച്ച് കാറ്റിന്റെ ശക്തി ക്രമേണ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒഡീഷ തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മേഖലയിൽ റെഡ് അലർട്ടാണ്. ആറു ജില്ലകളിൽ നവംബർ 21 വരെ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ അടക്കം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha

























