ജഗദീഷിന് വിജയസാധ്യതയില്ല, കൊല്ലത്ത് മുകേഷ് ജയിക്കുമെന്നും നടന്‍ സലിംകുമാര്‍

പത്തനാപുരത്ത് ജഗദീഷിന് വിജയസാധ്യതയില്ലെന്നും കൊല്ലത്ത് മുകേഷ് ജയിക്കുമെന്നും നടന്‍ സലിംകുമാര്‍. പരവൂരിലെ ശക്തനായ കോണ്‍ഗ്രസ് പ്രചാരകനായിരുന്ന സലിംകുമാര്‍ ആലപ്പുഴയില്‍ മത്സരിക്കുന്ന നടന്‍ സിദ്ദിഖിനായി പ്രചരണത്തിന് ഇറങ്ങിയേക്കും. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സലിംകുമാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കോണ്‍ഗ്രസുകാരനാണെന്ന് നേരത്തേ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ള സലിംകുമാര്‍ സിദ്ദിഖിനായി പ്രചരണത്തിന് ഇറങ്ങിയേക്കും. എന്നാല്‍ ഗണേഷ്‌കുമാറിന്റെ പത്തനാപുരത്ത് ജഗദിഷിന് വിജയസാധ്യത ഇല്ലാത്തതിനാല്‍ ഊര്‍ജ്ജം കളയാനില്ലെന്നാണ് താരത്തിന്റെ നിലപാട്. കലാഭവന്‍ മണി മത്സരിച്ചിരുന്നുവെങ്കില്‍ കുന്നത്തുനാട്ടില്‍ നൂറു ശതമാനം ജയിച്ചേനെ എന്നാണ് സലീം കുമാറിന്റെ അഭിപ്രായം.
രാഷ്ര്ടീയക്കാര്‍ കള്ളന്മാരാണെന്ന പൊതു ധാരണ ജനങ്ങള്‍ക്കിടിയില്‍ ഉള്ളതിനാല്‍ ആരെക്കൊണ്ടും കള്ളനെന്നു വിളിപ്പിക്കാന്‍ ഒരുക്കമല്ലെന്നും അതുകൊണ്ട് തന്നെ തെരഞ്ഞെുടപ്പില്‍ മത്സരിക്കില്ലെന്നുമാണ് സലീം കുമാറിന്റെ പക്ഷം. ഇത്തവണ മത്സരിക്കുമെന്ന് ഉറപ്പാക്കിയിരിക്കുന്ന ജഗദീഷിനും സിദ്ദിഖിനും ഗണേശിനും പുറമേ സിനിമയില്‍ നിന്നും മുകേഷിന്റെയും കൊല്ലംതുളസിയുടേയും ലാലു അലക്‌സിന്റെയും പേര്‍ വരെ തെരഞ്ഞെടുപ്പ് മേഖലയില്‍ കേള്‍ക്കുന്നുണ്ട്.
ആലപ്പുഴയില്‍ സിദ്ദിഖിന്റെ സ്ഥാനാര്‍ത്ഥിത്വം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും സിദ്ദിഖിനായി പ്രചരണം നടത്താന്‍ ആലപ്പുഴ ഡിസിസി പൂര്‍ണ്ണസമ്മതവും അറിയിച്ചിരിക്കുകയാണ്. രാഷ്ട്രീയം പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള സിനിമാക്കാരില്‍ നിന്നും പ്രചരണത്തിനായി എത്തുന്ന മറ്റൊരാള്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനാണ്. താന്‍ മത്സരിക്കാനില്ലെന്നും എന്നാല്‍ ഇടതുപക്ഷത്തിന്റെ പ്രചരണത്തിനുണ്ടെന്നും ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha