കോട്ടയം തിരഞ്ഞെടുപ്പ് ചൂടില്‍, തിരുവഞ്ചുരിനെ പൊട്ടിക്കാന്‍ വാസവന്‍ നേരിട്ടിറങ്ങും

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ കോട്ടയത്ത് കടുത്ത പോരാട്ടമാകും നടക്കുക. കോട്ടയം സീറ്റ് കോണ്‍ഗ്രയില്‍ നിന്നും തിരിച്ച് പിടിക്കാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ തന്നെ രംഗത്തിറങ്ങുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ തവണ പാര്‍ട്ടിക്ക് ഏറ്റുമാനൂരും വൈക്കവും മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത് ഇത്തവണ കോട്ടയത്ത് കൂടുതല്‍ സീറ്റുകള്‍ നേടുകയെന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം.
കഴിഞ്ഞ തവണ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 711 വോട്ടുകള്‍ക്കാണ് വിജയം നേടിയത്. പക്ഷെ കഴിഞ്ഞ തവണത്തെക്കാള്‍ സ്ഥിതി വ്യത്യസ്തമായിരിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. നിരവധി വികസന പരിപാടികള്‍ മണ്ഡലത്തിലുടനീളം ചെയ്തിട്ടുള്ള തിരുവഞ്ചൂര്‍ പാര്‍ട്ടി സീറ്റ് നിലനിര്‍ത്തുക തന്നെ ചെയ്യുമെന്നാണ് കോണ്‍ഗ്രസ്സ് ക്യാമ്പിലെ വിശ്വാസം. മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കാനാകുമെന്നാണ് പ്രവര്‍ത്തകരുടെ പ്രതീക്ഷ. എന്നാല്‍ ജില്ലാ സെക്രട്ടറി സ്ഥാനം വി.എന്‍ വാസവന് വിനയാകും വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ്സിലെ തീരുമാന പ്രകാരം ഇരട്ട പദവി വഹിക്കാന്‍ അനുവദിക്കുകയില്ല. ഈ സാഹചര്യത്തില്‍ താല്‍ക്കാലികമായി പാര്‍ട്ടി സ്ഥാനത്ത് നിന്ന് മാറി നിന്ന് തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന തന്ത്രമാകും പാര്‍ട്ടി സ്വീകരിക്കുക. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ വാസവന്‍ നിന്നാല്‍ മാത്രമെ വിജയ സാധ്യതയുള്ളുവെന്നാണ് പാര്‍ട്ടികേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.
പൂഞ്ഞാര്‍ സീറ്റിനായി കെ. ജെ തോമസ്സും പി. സി ജോര്‍ജും കട്ടക്ക് പിടിക്കുന്ന സാഹചര്യത്തില്‍ പൂഞ്ഞാര്‍ സീറ്റ് പി. സിക്ക് നല്‍കേണ്ട സാഹചര്യമുണ്ടായാല്‍ കെ. ജെ തോമസ്സിനെ കോട്ടയത്ത് പരീക്ഷിക്കാനും പര്‍ട്ടി മുതിര്‍ന്നേക്കും പക്ഷെ വാസവന് ലഭിക്കുന്നത്ര പിന്തുണ കെ. ജെ തോമസ്സിന് ലഭിക്കില്ലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. പൂഞ്ഞാറില്‍ പി. സി എന്‍.ഡി.യിലേക്ക് പോയാല്‍ പി. സിയുടെ ശക്തികേന്ദ്രങ്ങളായ അഞ്ച് പഞ്ചായത്തുകള്‍ പാലാ നിയമസഭാമണ്ഡലത്തിലുണ്ട് ഇത് പാര്‍ട്ടിക്ക് നഷ്ട്മാവുകയും ചെയ്യും. പാലായില്‍ ഇത്തവണ എങ്ങനെയെങ്കിലും വിജയിക്കാനാകും എല്‍.ഡി.എഫ് ശ്രമിക്കുക. മാണി. സി. കാപ്പനും എന്‍.സി.പ്പിയും തികഞ്ഞ പ്രതീക്ഷയിലാണ്. കടുത്തുരുത്തിയില്‍ മോന്‍സ് സീറ്റ് ഉറപ്പിച്ചിരിക്കുയാണ് പക്ഷെ എല്‍.ഡി.എഫ് തരംഗമുണ്ടായാല്‍ മോന്‍സിന് കടുത്ത മത്സരം നേരിടേണ്ടി വരുമെന്ന് ഉറപ്പ്. സിനിമാ നടന്‍ ലാലു അലക്‌സ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന. കാഞ്ഞിരപ്പള്ളി നിലവില്‍ യു.ഡി.എഫിനെപ്പമാണ് എന്നാല്‍ സി.പി.ഐയുടെ സീറ്റില്‍ മുകേഷ് മത്സരിക്കാന്‍ എത്തിയാല്‍ ജയരാജ് നന്നെ വിയര്‍ക്കേണ്ടി വരും. കേരള കേണ്‍ഗ്രസ്സില്‍ (എം)ല്‍ ഇത്തവണ രണ്ട് പിളര്‍പ്പാണ് ഉണ്ടായിരിക്കുന്നത് പി. സി ജോര്‍ജ് വിഭാഗവും ഫ്രാന്‍സീസ് ജോര്‍ജ് വിഭാഗവും പാര്‍ട്ടി വിട്ടത് കേരള കേണ്‍ഗ്രസ്സില്‍ എംന് ക്ഷീണമുണ്ടാക്കുക തന്നെ ചെയ്യും. പുതുപ്പള്ളി ഇത്തവണയും ഉമ്മന്‍ ചാണ്ടിയെ കൈവിടില്ല. ചങ്ങനാശ്ശേരിയും യു.ഡി.എഫ്‌നൊപ്പം തന്നെ നില്ഡക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോട്ടയം ഇത്തവണ വലത്തോട്ടോ ഇടത്തോട്ടോയെന്നാണ് എവിടെയും ചര്‍ച്ച. കാലാവസ്ഥ ചൂടിനെപ്പം തിരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്കും ചൂടേറുകയാണ്. സ്ഥാനാര്‍ത്ഥികള്‍ ഇത്തവണ കൂടുതല്‍ സമയം മണ്ഡലത്തിലുണ്ടാകുമെന്നതാണ് മറ്റൊരു പ്രത്യേകത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha