വിഎസിനെ ഒഴിവാക്കി സാധ്യത പട്ടിക, പിണറായി വിജയന്‍ ധര്‍മടത്ത്

പാലക്കാട് ജില്ലാ കമ്മിറ്റി സമര്‍പ്പിച്ച് സാധ്യത പട്ടികയില്‍ വിഎസ് അച്യുതാനന്ദന്റെ പേരില്ല. മലമ്പുഴ മണ്ഡലത്തില്‍ പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എ പ്രഭാകരന്റെ പേരാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
രണ്ട് തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന് പറയുന്നത് പ്രായോഗികമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. വിജയസാധ്യതയുള്ളവര്‍ക്ക് വീണ്ടും അവസരം നല്‍കണമെന്നും സെക്രട്ടറിയേറ്റ് നിര്‍ദ്ദേശമുണ്ട്. വിഎസിന്റെ സ്ഥാനാനര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ ഏകദേശ രൂപരേഖ സെക്രട്ടറിയേറ്റിനുണ്ടെങ്കിലും ഏത് മണ്ഡലത്തില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ അവ്യക്തതത നിലനില്‍ക്കുന്നു.
എന്നാല്‍ വിഎസ് മത്സരിക്കുന്ന മണ്ഡലത്തിന്റെ കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. വിഎസ് മലമ്പുഴ മണ്ഡലം ആവശ്യപ്പെട്ടാല്‍ നല്‍കുമെന്നും സൂചനകളുണ്ട്. പിണറായി വിജയന്‍ ധര്‍മടത്തു നിന്നു മല്‍സരിക്കും. നേരത്തെ, മലമ്പുഴ ഒഴിച്ച് പാലക്കാട് ജില്ലയിലെ എട്ട് മണ്ഡലങ്ങളിലെ സിപിഎം സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക തയാറായി എന്നായിരുന്നു പ്രചാരണം. കഴിഞ്ഞ തവണ സിപിഎം മല്‍സരിച്ച മണ്ഡലമാണ് ചിറ്റൂര്‍. ഇത് ഇത്തവണ ജനതാദള്‍ എസിനു നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha