കൊഴിഞ്ഞാമ്പാറയില്‍ രണ്ട് പേര്‍ പുഴയില്‍ മുങ്ങി മരിച്ചു....ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട ക്രിയകള്‍ക്കായി പുഴയിലിറങ്ങിയപ്പോഴാണ് അപകടം

കൊഴിഞ്ഞാമ്പാറയില്‍ രണ്ട് പേര്‍ പുഴയില്‍ മുങ്ങി മരിച്ചു. കുലുക്കപ്പാറയിലെ പുഴയിലാണ് അപകടം. കൊഴിഞ്ഞാമ്പറ സ്വദേശി ഹസന്‍ മുഹമ്മദ്, കോമ്പത്തൂര്‍ സ്വദേശി യുവരാജ് എന്നിവരാണ് മരിച്ചത്. ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട ക്രിയകള്‍ക്കായി പുഴയിലിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. മന്ത്രവാദിയായ ഹസന്‍ മുഹമ്മദിന്റെ പള്ളിത്തെരുവിലെ വീട്ടിലാണ് ക്രിയകള്‍ നടന്നത്.
ഇതുമായി ബന്ധപ്പെട്ട പരിഹാര ക്രിയ ചെയ്യാനാണ് 18കാരനായ യുവരാജ് ഇവിടെയെത്തിയത്. പുഴയില്‍ ഇരുവരും ഇറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. യുവരാജ് ഇയാളുടെ അമ്മ, സഹോദരി, അവരുടെ ഭര്‍ത്താവ് ഉള്‍പ്പെടെ നാല് പേരാണ് ഹസന്‍ മുഹമ്മദിന്റെ അടുത്ത് കോയമ്പത്തൂരില്‍ നിന്നു എത്തിയത്. മകനു ജോലി ശരിയാകാത്തതിനെ തുടര്‍ന്നാണ് കുടുംബം മന്ത്രവാദത്തിനായി ഹസന്‍ മുഹമ്മദിനെ സമീപിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ഇവര്‍ ഹസന്‍ മുഹമ്മദിന്റെ അരികില്‍ ആദ്യം എത്തിയത്. ഒരാഴ്ച കഴിഞ്ഞ് വീണ്ടും വരാന്‍ ഹസന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് രാവിലെ 10.30ഓടെ കുടുംബം ഇവിടെയെത്തിച്ചര്‍ന്നത്.
https://www.facebook.com/Malayalivartha