മുഹമ്മദ് നിഷാമിന് ജയിലില്‍ സുഖവാസം; അന്വേഷണത്തിന് ഉത്തരവിട്ടു

ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട വ്യവസായി മുഹമ്മദ് നിഷാമിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുഖസൗകര്യങ്ങള്‍ ഒരുക്കിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ ജയില്‍ വകുപ്പ് മേധാവി ഉത്തരവിട്ടു. ജയില്‍ ഐജി എച്ച്. ഗോപകുമാറിനാണ് അന്വേഷണചുമതല.
സാധാരണ മാനസിക രോഗമുളളവരെ പാര്‍പ്പിക്കുന്ന പത്താംബ്ലോക്കിലാണ് ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് മുഹമ്മദ് നിഷാമിനെ താമസിപ്പിച്ചിരിക്കുന്നതെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍, നിഷാമിന് അത്തരത്തില്‍ അസുഖങ്ങളൊന്നും ഉളളതായി ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ചട്ടങ്ങള്‍ ലംഘിച്ച് നിഷാമിന് ഇവിടെയൊരു സഹായിയെയും ജയില്‍ വകുപ്പ് അധികൃതര്‍ അനുവദിച്ച് നല്‍കിയിട്ടുണ്ട്. ഈ ബ്ലോക്കില്‍ താമസിപ്പിക്കുന്നവരെ കൊണ്ട് സാധാരണ ജയിലിലെ ജോലികള്‍ ചെയ്യിപ്പിക്കാറില്ല. നിഷാമിന് ജയിലിനുള്ളില്‍ സുഖവാസം ഒരുക്കിയ അധികൃതരുടെ നടപടിക്കെതിരെ തടവുകാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധവും ഉയര്‍ന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha