Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

അനാശാസ്യം ആരോപിച്ച് കോണ്‍ഗ്രസ് നേതാവിനെ ഡിവൈഎഫ്‌ഐക്കാര്‍ മുറിയിലിട്ട് പൂട്ടി, പൊലീസുമായിച്ചേര്‍ന്നെന്ന് ഒത്തുകളിയെന്ന് ആരോപണം

12 MARCH 2016 06:48 AM IST
മലയാളി വാര്‍ത്ത.

രാഷ്ട്രീയ വൈരാഗ്യത്തിന് പേരുകേട്ട കടത്തനാടുനിന്ന് ഇതാ മറ്റൊരു വിചിത്രമായ രാഷ്ട്രീയക്കളികൂടി. അനാശാസ്യം ആരോപിച്ച് കോണ്‍ഗ്രസ് നേതാവിനെ ഡിവൈഎഫ്‌ഐക്കാര്‍ മുറിയിലിട്ട് പൂട്ടിയതിന്റെ പേരില്‍ വടകരയില്‍ ഇന്ന് ഹര്‍ത്താല്‍ നടത്തി. പക്ഷെ സംഭവം കെട്ടിച്ചമച്ചതാണെന്നും തങ്ങള്‍ക്ക് ഇതില്‍ യാതൊരു വിധത്തിലുമുള്ള പങ്ക് ഇല്ലെന്നും ആരോപണ വിധേയര്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവും തോടന്നൂര്‍ ബ്‌ളോക് പഞ്ചായത്ത് പ്രസിഡന്റുമായ തിരുവള്ളൂര്‍ മുരളിയെയും പയ്യോളി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.ടി. സിന്ധുവിനുമെതിരെയുണ്ടായ സംഭവം സദാചാര ഗുണ്ടായിസമെന്ന് കോണ്‍ഗ്രസും യു.ഡി.എഫും ആരോപിച്ചു. ഇതിനുപിന്നില്‍ ഡിവൈഎഫ്‌ഐയാണെന്ന് യൂത്ത് കോണ്‍ഗ്രസ് പറയുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ മുരളി പ്രസിഡന്റായ സ്വാല്‍ക്കോസ് സൊസൈറ്റിയില്‍ ജോലി ആവശ്യാര്‍ഥം എത്തിയ സിന്ധുവിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പുറത്തുനിന്ന് പൂട്ടിയിട്ടതായാണ് ആക്ഷേപം. ഈ സൊസൈറ്റിയുടെ സഹോദരസ്ഥാപനത്തില്‍ ഡയറക്ടര്‍കൂടിയാണ് സിന്ധു. സൊസൈറ്റിയിലെ മറ്റൊരു ജീവനക്കാരി പുറത്തുപോയ ഉടനെയാണ് പത്തോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരത്തെി മുരളിയെയും സിന്ധുവിനെയും പൂട്ടിയിട്ടത്. ഉടന്‍ കൂടുതല്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയും പൊലീസിനെയും വിളിച്ചുവരുത്തി. പൊലീസ് സ്ഥലത്തത്തെി മുരളിയെയും സിന്ധുവിനെയും സ്‌റ്റേഷനിലത്തെിച്ചു. ഇതിനിടെ വടകര ടൗണിലും പൊലീസ് സ്‌റ്റേഷന്റെ മുന്നിലും ഇരുവരുടെയും ഫോട്ടോ പതിച്ച പോസ്റ്ററുകള്‍ ഉയര്‍ന്നു. സാമൂഹികമാദ്ധ്യമങ്ങളിലും ഇത്തരത്തിലുള്ള പ്രചരണം നടന്നു.
അതേസമയം, ഇരുവര്‍ക്കുമെതിരെ കേസെടുക്കാനുള്ള വകുപ്പില്ലെന്ന് പൊലീസ് വ്യക്തമാക്കി. മുരളിക്കും സിന്ധുവിനും സ്‌റ്റേഷനില്‍നിന്ന് പോകാമെന്ന് പൊലീസ് പറഞ്ഞെങ്കിലും പൊതുജനങ്ങളുടെ മുമ്പാകെ പരസ്യമായി അപമാനിച്ചതിനുശേഷം പോകാമെന്ന് പറയുന്നത് അംഗീകരിക്കില്ലെന്ന് ഇരുവരും പറഞ്ഞു. തങ്ങളെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യത്തിനോട് പൊലീസ് മുഖം തിരിച്ചു. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിനെതിരെ തിരിഞ്ഞു.
ഒടുവില്‍, മെഡിക്കല്‍ പരിശോധനക്ക് അയക്കാന്‍ പൊലീസ് തയാറായി. അനാശാസ്യം നടന്നതായുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ലഭിച്ച വിവരങ്ങള്‍ പ്രകാരം മനസ്സിലാകുന്നതെന്ന് വടകര സി.ഐ വി.കെ. വിശ്വംഭരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. സദാചാര പൊലീസ് സംബന്ധമായ പരാതിയില്‍ അന്വേഷിക്കും. നവമാദ്ധ്യമങ്ങളില്‍ അപമാനകരമായ രീതിയില്‍ പോസ്റ്റിടുന്നവര്‍ക്കുനേരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സി.ഐ പറഞ്ഞു.
സംഭവത്തിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നിയമപരമായി ഏതറ്റംവരെയും പോകുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. കഴിഞ്ഞമാസം വടകര പൊലീസ് മാഫിയാനിയന്ത്രണത്തിലാണെന്നാരോപിച്ച് തിരുവള്ളൂര്‍ മുരളി സത്യഗ്രഹസമരവും മറ്റും നടത്തിയിരുന്നു. ഇതത്തേുടര്‍ന്ന്, പൊലീസിന്റെ കണ്ണിലെ കരടായി മുരളി മാറിയെന്നാണ് പറയുന്നത്.
മെഡിക്കല്‍ പരിശോധനാഫലം പുറത്തുവന്നതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തിയശേഷം വടകര പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. ഉപരോധം അരമണിക്കൂറോളം തുടര്‍ന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗും യു.ഡി.എഫും പ്രകടനം നടത്തി. രാത്രി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസുകാരും തമ്മില്‍ കൈയാങ്കളി നടന്നു. പൊലീസ് ലാത്തിവീശിയാണ് പ്രവര്‍ത്തകരെ നീക്കം ചെയ്തത്. ഇതിനിടെ, മുരളിയെയും സിന്ധുവിനെയും സ്വീകരിച്ചുകൊണ്ടുള്ള യു.ഡി.എഫ് പ്രകടനത്തിനുനേരെയും ലാത്തിച്ചാര്‍ജ് നടന്നു. ലാത്തിച്ചാര്‍ജില്‍ മുരളി, പാറക്കല്‍ അമ്മത്, ബവിത്ത് മലോല്‍ ഉള്‍പ്പെടെ 12ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ വടകരയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവങ്ങളില്‍ പ്രതിഷേധിച്ച് ശനിയാഴ്ച വടകര, പയ്യോളി നഗരസഭകളിലും തോടന്നൂര്‍ ബ്‌ളോക്കിനുകീഴിലെ തിരുവള്ളൂര്‍, ആയഞ്ചേരി, വില്യാപ്പള്ളി, മണിയൂര്‍ പഞ്ചായത്തുകളില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിച്ചു.
സംഭവങ്ങള്‍ പൊലീസും ഡിവൈഎഫ്‌ഐയും ചേര്‍ന്നുനടത്തിയ ഗൂഢാലോചനയായിരുന്നുവെന്ന് തിരുവള്ളൂര്‍ മുരളി പറഞ്ഞു. വടകരയിലെ പൊലീസ് മാഫിയക്കെതിരെ താന്‍ നടത്തിയ പ്രചാരണത്തിന്റെ പ്രതികാരമാണിത്. ഒരു പാവപ്പെട്ട സ്ത്രീയുടെ ജീവിതം തകര്‍ക്കാനുള്ള ശ്രമം ഹീനമാണ്. പൊതുപ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, ആര്‍ക്കും ഒരു പെണ്ണിനോടൊപ്പം മുറിയിലിരുന്നു സംസാരിക്കാന്‍പോലും ആവില്ലെന്ന നില ഗൗരവമാണ്. നാളെ ആര്‍ക്കുനേരെയും ഇത്തരം അസത്യപ്രചാരണങ്ങളും അപമാനിക്കലും ഉണ്ടാകാമെന്നും മുരളി പറഞ്ഞു. അതേമസയം തിരുവള്ളൂര്‍ മുരളി തോടന്നൂര്‍ ബ്‌ളോക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് ഡി.വൈ.എഫ് വടകര ബ്‌ളോക് കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് യു.ഡി.എഫിന്‍േറത്. ഡിവൈഎഫ്‌ഐക്കെതിരെ അസഭ്യപ്രകടനം നടത്തിയതുകൊണ്ടുമാത്രം മുരളിയെ രക്ഷിക്കാനാവില്ലെന്നും ബ്‌ളോക് കമ്മിറ്റി പ്രസ്താവിച്ചു.
നേരത്തെ തന്നെ പല ആരോപണങ്ങളും നേരിടുന്നയാളാണ് തിരുവള്ളൂര്‍ മുരളി. കഴിഞ്ഞതിനുമുമ്പത്തെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രനായി എ.ഐ.സി.സി കൊടുത്ത ഫണ്ട് മുരളി ട്രെയിനില്‍ കൊണ്ടുവരവെ 25ലക്ഷം കാണാതായത് വന്‍ വിവാദമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (6 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (6 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (6 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (7 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (7 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (7 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (7 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (7 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (8 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (8 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (9 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (10 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (10 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (10 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (11 hours ago)

Malayali Vartha Recommends