രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീട്ടില്‍ തിരക്കിട്ട ചര്‍ച്ച ; അടിവയറ്റില്‍ തീയാളി വിഡി സതീശന്‍, വീട് വളഞ്ഞ് സിപിഎമ്മുകാര്‍

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടൂരിലെ വീടിന് ചുറ്റും റോന്ത് ചുറ്റുകയാണ് സിപിഎം. നിയമസഭ സമ്മേളനത്തിന് മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. രാഹുലിന്റെ വീട്ടിലേക്ക് പലരും വന്ന് പോകുന്നു. നിര്‍ണായക ചര്‍ച്ച രാഹുലിന്റെ വീട്ടില്‍ നടക്കുന്നുണ്ട്. പക്ഷെ ഇരിക്കപ്പൊറുതി ഇല്ലാത്തത് രണ്ട് കൂട്ടര്‍ക്കാണ് സിപിഎമ്മിനും വിഡി സതീശനും. രാഹുല്‍ സഭയില്‍ എത്തില്ലെന്ന് ഒരു സൂചനയുണ്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സദാ രാഹുലിന്റെ വീടിന് ചുറ്റും കറങ്ങുകയാണ് സഖാക്കള്‍. കൂടാതെ വിഡി സതീശന്‍ അനുകൂലികളും കറങ്ങുന്നുണ്ട്. ഷാഫി രാഹുല്‍ സതീശനുമായ് തെറ്റിയതോടെ അവിടെ നടക്കുന്ന ചര്‍ച്ചകളൊന്നും സതീശനിലേക്ക് എത്തുന്നില്ല. പ്രതിപക്ഷ നേതാവിനിട്ട് പൊട്ടിക്കാന്‍ ഉഗ്രന്‍ ഐറ്റം രാഹുല്‍ ഷാഫി കൂട്ടര്‍ ഉണ്ടാക്കുന്നുണ്ട്. പണി വരാന്‍ പോകുന്നുവെനന് സതീശനും അപകടംമണത്തിട്ടുണ്ട്. അടൂരില്‍ നടക്കുന്ന ഗൂഡാലോചന ചൂണ്ടാന്‍ സതീശനും ആളെയിറക്കിയിട്ടുണ്ടെന്ന്. ഷാഫിയുടെ കിങ്കരന്മാര്‍ അടൂരില്‍ എത്തുന്നുണ്ടോ തന്റെ ശത്രുക്കള്‍ രാഹുലിന്റെ വീട്ടില്‍ എത്തുന്നുണ്ടോ ഇതൊക്കെ നിരീക്ഷിക്കാന്‍ പ്രതിപക്ഷ നേതാവും ചാരന്മാരെ സെറ്റാക്കിയെന്ന് ചര്‍ച്ചകള്‍. രാഹുല്‍ സഭയില്‍ വരണ്ടെന്നാണ് സതീശന്റെ ആവശ്യമെങ്കില്‍ വരണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. സര്‍ക്കാരിനെ സഭയിലിട്ട് അടിക്കാന്‍ ആവശ്യത്തിന് കാര്യങ്ങള്‍ പ്രതിപക്ഷത്തിന്റെ പക്കലുണ്ട്. രാഹുല്‍ വന്നാല്‍ ഭരണപക്ഷം അത് ആയുധമാക്കി പ്രതിപക്ഷത്തെ അടിച്ചിരുത്താന്‍ പ്ലാന്‍.
തിങ്കളാഴച അതായത് നാളെയാണ് നിയമസഭ സമ്മേളനം ഇനി മണിക്കൂറുകളേ ഉള്ളു. എന്തൊക്കെ ബോംബ് പൊട്ടുമെന്ന് വരും മണിക്കൂറുകളില്‍ അറിയാം. ഭരണപക്ഷത്തിന്റെ കൈയ്യിലെ പ്രധാന ആയുധം രാഹുല്‍ മാങ്കൂട്ടത്തില്‍ ആണ്. പ്രതിപക്ഷത്തെ തളര്‍ത്താന്‍ അത് സര്‍ക്കാര്‍ പയറ്റും. ഇതിനിടെ പ്രതിപക്ഷം ഭയക്കുന്ന മറ്റൊരു കാര്യം. രാഹുല്‍ കേസില്‍ എന്തെങ്കിലും ഒന്ന് പൊട്ടിക്കാനായ് സിപിഎം മാറ്റിവെച്ചിട്ടുണ്ടോ എന്നതാണ്. സര്‍ക്കാരിനെതിരായ അഴിമതികളും പോലീസ് ഗുണ്ടായിസവും എടുത്തിട്ടലക്കും പ്രതിപക്ഷം. സഭയില്‍ പ്രതിപക്ഷം കത്തിക്കയറുത്. അതവാ കത്തിക്കയറിയാലും അത് പ്രധാന മാധ്യമ വാര്‍ത്തയാകരുത്. പകരം വേറെന്തെങ്കിലും മാധ്യമങ്ങളില്‍ നിറയണമെന്ന അജണ്ട സിപിഎം പുറത്തെടുക്കുമോ. മുന്‍പ് എംവി ഗോവിന്ദന്‍ രാഹുല്‍ വിഷയത്തില്‍ പ്രതികരിച്ചപ്പോള്‍ പറഞ്ഞത് കേരളം ഞെട്ടുന്ന വിവരങ്ങള്‍ പുറത്ത് വരാനിരിക്കുന്നതേയുള്ളു എന്നാണ്. ആ ഞെട്ടിക്കുന്ന വിഷയം എന്താണ് നിയമസഭ തുടങ്ങുന്നതിന് മുന്‍പ് പൊട്ടിക്കാന്‍ വെച്ചിരിക്കുകയാണോന്ന് പ്രതിപക്ഷ നിരയ്ക്ക് അടിവയറ്റില്‍ തീ. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നാളെ രാവിലെ വന്ന് ക്രൈംബ്രാഞ്ച് വല്ലതും വിളിച്ച് പറയുമോ അങ്ങനെ ആശങ്കയുടെ മുള്‍മുനയിലാണ് കോണ്‍ഗ്രസ്‌യുഡിഎഫ് ക്യാമ്പ്.
എന്തുവന്നാലും അതിനെ പ്രതിരോധിക്കാന്‍ തയ്യാറാണ് പ്രതിപക്ഷം എത്തുക. രാഹുല്‍ വിഷയം സഭയില്‍ ഭരണപക്ഷം കത്തിക്കാന്‍ നോക്കിയാല്‍ മുകേഷ് വിഷയം എടുത്തിടാനാണ് പ്രതിപക്ഷ നീക്കം. പണിമേടിക്കാന്‍ പോകുന്നത് മുകേഷ് ആയിരിക്കും. സഭയിലിരുന്ന് നാറി പുഴുക്കേണ്ടി വരും കൊല്ലം എംഎല്‍എ. നാറാന്‍ വയ്യാത്തത് കൊണ്ട് മുകേഷ് എന്തെങ്കിലും അടവ് പറഞ്ഞ് വരാതിരിക്കാനും ചാന്‍സ് ഉണ്ട്. കൊല്ലം കോഴിയുടെ ലീലാവിലാസങ്ങള്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞാല്‍ സിപിഎമ്മിനും തിരിച്ചടി തന്നെ. സഭ സമ്മേളനം കോഴിക്കഥകള്‍ കൊണ്ട് നിറയും. ഇവരെയൊക്കെ വോട്ട് ചെയ്ത് ജയിപ്പിച്ചുവിട്ട ജനങ്ങളുടെ ഗതികേട് അല്ലാതെ എന്തുപറയാന്‍. ജനങ്ങളുടെ ദുരിതങ്ങള്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ഇടത്ത് വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടിടത്ത് സര്‍ക്കാര്‍ പിടിപ്പുകേടുകള്‍ ചര്‍ച്ചയാകേണ്ടിടത്ത് ഇടത് വലത് നേതാക്കന്മാര്‍ നടത്തിയ പീഡന കഥകള്‍ ചര്‍ച്ചയാകും. എന്തൊരു അവസ്ഥയാണെന്ന് നോക്കണേ.
രാഹുല്‍ കുരിശാകാതിരിക്കാന്‍ ഒരു മുഴം മുന്നേ എറിഞ്ഞിരിക്കുകയാണ് വിഡി സതീശന്‍. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ യുഡിഎഫിന്റെ ഭാഗമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. യുവതികളുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ രാഹുലിനെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണ് രാഹുലിനെ സസ്‌പെന്‍ഡ് ചെയ്തത്. ആ തീരുമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. കൂട്ടത്തിലൊരാള്‍ക്ക് കേസ് വരുമ്പോള്‍ വിഷമമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിനു മുന്‍പായി 'മനോരമ ഓണ്‍ലൈനോട്' പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ വിഷയത്തില്‍ ആരാണ് പ്രതികൂട്ടിലെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. രാഹുലിനെതിരെ പൊലീസില്‍ പരാതിയില്ലായിരുന്നു. പക്ഷേ, യുഡിഎഫ് നേതാക്കള്‍ ചര്‍ച്ച ചെയ്ത് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍നിന്ന് മാറ്റാന്‍ തീരുമാനിച്ചു. രാഹുലിന്റെ രാജിയുണ്ടായി. പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. !ഞങ്ങളുടെ പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഭാഗമല്ല ഇപ്പോള്‍ രാഹുല്‍. സിപിഎം എന്ത് നടപടിയാണ് ഇത്തരം ആരോപണങ്ങളില്‍ സ്വീകരിക്കുന്നത്? ബലാല്‍ത്സംഗ കേസിലെ പ്രതി സിപിഎമ്മിലുണ്ട്. സ്ത്രീപീഡന കേസിലെ പ്രതികള്‍ മന്ത്രിമാരായുണ്ട്. അപ്പോള്‍ സിപിഎമ്മാണ് പ്രതികൂട്ടില്‍. സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കാന്‍ കോണ്‍ഗ്രസാണ് നടപടിയെടുത്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
രാഹുല്‍ വിഷയത്തില്‍ വിഷമമുണ്ടെന്ന് ചോദ്യത്തിനു മറുപടിയായി പ്രതിപക്ഷ നേതാവ് പറഞ്ഞു. ' കൂട്ടത്തിലൊരാള്‍ക്ക് ഇത്തരം കേസുകള്‍ വന്നതില്‍ എനിക്കു വിഷമുണ്ട്. അയാള്‍ക്കെതിരെ നടപടിയെടുത്തതും രാജിവച്ചതുമെല്ലാം സന്തോഷമുള്ള കാര്യമല്ല. ഐകകണ്‌ഠ്യേനയാണ് രാഹുലിനെതിരെ തീരുമാനമെടുത്തത്. കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരത്തോടെയാണ് തീരുമാനം എടുത്തത്. കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരത്തോടെ എടുത്ത തീരുമാനത്തിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു' പ്രതിപക്ഷ നേതാവ് പറഞ്ഞു.
രാഹുലിനെതിരെ നടപടിയെടുത്തതിന്റെ പേരില്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും, പാര്‍ട്ടിയില്‍ ഒറ്റപ്പെടല്‍ ഉണ്ടാകുന്നുവെന്ന ആരോപണത്തെക്കുറിച്ചും പ്രതികരണം ഇങ്ങനെ: 'ആരുടെയും പിന്തുണ ആഗ്രഹിച്ചല്ല പാര്‍ട്ടിയില്‍ യുവാക്കളെ പിന്തുണച്ചത്. തുടക്കകാലത്ത് എനിക്കു പാര്‍ട്ടിയില്‍ നിരവധി അവഗണന നേരിടേണ്ടി വന്നിട്ടുണ്ട്. ഞാന്‍ നേതൃത്വത്തില്‍ ഇരിക്കുമ്പോള്‍ ഒരു ചെറുപ്പക്കാരനും അവഗണന ഉണ്ടാകരുതെന്ന് നിര്‍ബന്ധമുണ്ട്. പാര്‍ട്ടിയുമായി ബന്ധമുള്ളവരല്ല എനിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തിനു പിന്നില്‍. വ്യാജ ഐഡികളില്‍നിന്നാണ് പ്രചാരണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ എത്തുമോയെന്ന് ഇതുവരെ വ്യക്തമല്ല. ഇക്കാര്യത്തില്‍ രാഹുല്‍ പ്രതികരിച്ചിട്ടില്ല. അടൂരിലെ വീട്ടിലാണ് രാഹുലുള്ളത്. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നില്ല. രാഹുലിന് സഭാസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനു തടസ്സമില്ല. പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് രാഹുലിനെ പുറത്താക്കിയതായി സ്പീക്കറെ പാര്‍ട്ടി അറിയിച്ചിട്ടുണ്ട്. അതിനാല്‍ നിയമസഭയില്‍ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് ഒപ്പം ഇരിക്കാന്‍ കഴിയില്ല.
ലൈംഗികാരോപണ വിവാദത്തില്‍ മാധ്യമങ്ങളെ പഴിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുലും സുഹൃത്തുക്കളും അടങ്ങിയ മിഷന്‍ 2026 എന്ന വാട്‌സപ്പ് ഗ്രൂപ്പില്‍ ഇട്ട സന്ദേശത്തിലാണ് എല്ലാം മാധ്യമങ്ങളുടെ പ്രോപ്പഗാണ്ട എന്ന വാദം രാഹുല്‍ ഉയര്‍ത്തുന്നത്. മാധ്യമങ്ങളുടെ ലക്ഷ്യം താനല്ലെന്നും താന്‍ ഒരു കണ്ണി മാത്രമാണെന്നും പറഞ്ഞാണ് സന്ദേശം തുടങ്ങുന്നത്. തനിക്ക് പിന്നാലെ ഷാഫി പറമ്പില്‍, പി.കെ.ഫിറോസ് , വി.ടി.ബല്‍റാം ,ടി.സിദ്ദിക് , ജെബി മേത്തര്‍ തുടങ്ങിയവരെ മാധ്യമങ്ങള്‍ പല കാരണങ്ങള്‍ പറഞ്ഞ് ആക്രമിച്ചു. നേതാക്കളും യുവനിരയും സൈബര്‍ പോരാളികളും തളരേണ്ടത് അവരുടെ ആവശ്യമാണെന്നും ഈ പ്രോപ്പഗാണ്ടയില്‍ വീണു പോകരുതെന്നും രാഹുല്‍ സന്ദേശത്തില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിചാരിച്ചാല്‍ കുറഞ്ഞത് 10 കോണ്‍ഗ്രസ് നേതാക്കളെങ്കിലും വീട്ടിലിരിക്കുമെന്ന് മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്ന ഡിജിറ്റല്‍ മീഡിയ ടീമംഗങ്ങള്‍ ഭീഷണിപ്പെടുത്തിയെന്ന് എറണാകുളം ജില്ലയിലെ ചുമതലക്കാരന്‍. കോണ്‍ഗ്രസ് വൈറ്റില ബ്ലോക്ക് സെക്രട്ടറികൂടിയായ പി വി ജെയിനാണ് ഇതുസംബന്ധിച്ച് കെപിസിസി പ്രസിഡന്റിന് പരാതി അയച്ചത്. മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പിന്തുണച്ച് സമൂ!ഹമാധ്യമത്തില്‍ കുറിപ്പ് ഇട്ടപ്പോഴായിരുന്നു ഭീഷണി. പിന്നാലെ, ഡിജിറ്റല്‍ മീഡിയയുടെ ജില്ലാ ചുമതലയില്‍നിന്ന് ഒഴിവാക്കി. വിഷയത്തില്‍ നേതൃത്വത്തെ പിന്തുണച്ച് കുറിപ്പ് ഇടുന്‌പോള്‍ ആര്‍ക്കാണ് വിഷമമുണ്ടാകുന്നതെന്ന് കെപിസിസി അന്വേഷിക്കണമെന്നും ജെയിന്‍ പരാതിയില്‍ ആവശ്യപ്പെട്ടു. മാങ്കൂട്ടത്തിലിനെ അനുകൂലിക്കാത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഔദ്യോഗിക ഡിജിറ്റല്‍ മീഡിയ സംഘംതന്നെയാണ് സൈബര്‍ ആക്രമണം നടത്തുന്നത്. ജിജോ മാത്യു, സന്ദീപ് വാഴക്കാടന്‍, റെനേഷ് തുരുത്തിക്കാടന്‍ തുടങ്ങിയവര്‍ അതിനായി വ്യാജ ഫെയ്‌സ്ബുക്ക് ഐഡികള്‍ ഉപയോഗിക്കുന്നു. പാര്‍ടിക്ക് ഗുണകരമാകുന്ന കാര്യങ്ങളല്ല ഇവര്‍ ചെയ്യുന്നത്. ചില നേതാക്കളെ സുഖിപ്പിക്കാന്‍ അവരുടെ പടംവച്ചുള്ള പോസ്റ്റുകള്‍മാത്രമാണ് അവര്‍ ഇറക്കുന്നത്. പല നേതാക്കള്‍ക്കും ഇതൊക്കെ അറിയാം. എന്നിട്ടും മിണ്ടാതിരിക്കുന്നത്, ഇവര്‍ അവര്‍ക്കുവേണ്ടിയും പണം വാങ്ങിയതുകൊണ്ടാണോ എന്നും ജെയിന്‍ പരാതിയില്‍ ചോദിക്കുന്നു.
https://www.facebook.com/Malayalivartha