കെ സി വേണുഗോപാലിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് വി മുരളീധരന്‍

കെ സി വേണുഗോപാല്‍ കുറുക്കനെ അന്വേഷിക്കുന്നതിന് പകരം കോണ്‍ഗ്രസിലെ കോഴികളെ അന്വേഷിക്കണമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. കോഴികളെ പിടിച്ച് കൂട്ടിലടയ്ക്കണം പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തില്‍ ഗ്രൂപ്പ് വഴക്കിന്റെ പേരില്‍ രണ്ടുപേര്‍ ആത്മഹത്യ ചെയ്തു.
ഈ കോഴികള്‍ കാരണം നാട്ടില്‍ ജനങ്ങള്‍ക്ക് ഇറങ്ങി നടക്കാന്‍ കഴിയുന്നില്ല. കേസരി ലേഖനത്തെക്കുറിച്ച് അറിയില്ല ലേഖനം വായിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാന്‍ കഴിയില്ലെന്നത് പോലെയാണ് സംഘപരിവാറിന്റെ ക്രൈസ്തവ സ്‌നേഹമെന്നായിരുന്നു കെ സി വേണുഗോപാലിന്റെ വിമര്‍ശനം. ഇതിനെതിരെയാണ് വി മുരളീധരന്‍ രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha