കാക്കയ്ക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്..പ്രസവിച്ചാൽ മാത്രം അമ്മയാകുമോ..നവജാത ശിശുവിന്റെ നെറ്റിയില്‍ നിന്നും രക്തം വരുന്നതും തൊണ്ടയില്‍ നിന്ന് ടിഷ്യു പേപ്പറും കണ്ടെത്തി.

കാക്കയ്ക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്നാണ് പഴമൊഴി. സ്വന്തം കുഞ്ഞിന് ഏറ്റവും സുരക്ഷിതത്വം ലഭിക്കുന്നത് അമ്മയുടെ ഗര്‍ഭപാത്രത്തില്‍നിന്നും അതിനുശേഷം അമ്മയുടെ സ്വന്തം കരങ്ങളില്‍നിന്നുമാണ്. എന്നാല്‍ സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് മറ്റൊന്നാണ്. സ്വന്തം കുഞ്ഞുങ്ങള്‍ അമ്മയുടെ കരങ്ങളില്‍ എത്രമാത്രം സുരക്ഷിതരാണ് എന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. മാതാവിനെക്കുറിച്ച് നാം സങ്കല്‍പ്പിക്കുന്ന സ്‌നേഹവും സഹനവും ശ്രദ്ധയുമെല്ലാം നഷ്ടപ്പെടുന്ന സാഹചര്യമാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
നവജാത ശിശുവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ അമ്മ അറസ്റ്റില്‍. മാര്‍ത്താണ്ഡം കരുങ്കല്‍ പാലൂര്‍ കാട്ടുവിള സ്വദേശി ബെനിറ്റ ജയ അന്നാള്‍ (21) ആണ് അറസ്റ്റിലായത്. ദിണ്ഡിഗല്‍ സ്വദേശി കാര്‍ത്തിക്കുമായുള്ള വിവാഹത്തെത്തുടര്‍ന്ന് ദമ്പതികള്‍ അവിടെ താമസിക്കുകയായിരുന്നു. ഭര്‍ത്താവ് തന്നേക്കാള്‍ സ്‌നേഹം കുട്ടിയോട് പ്രകടിപ്പിച്ചതിലെ പകയാണ് കൊലയ്ക്കു കാരണമെന്ന് യുവതി പൊലീസിനു മൊഴി നല്‍കി.സംശയം കലശലായതോടെ നവജാത ശിശുവിന്റെ വായില്‍ ടിഷ്യൂ പേപ്പര്‍ തിരുകിക്കയറ്റി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
45ദിവസം മുന്‍പാണ് പെണ്‍കുഞ്ഞ് ജനിച്ചത്. തുടര്‍ന്ന് ബെനിറ്റ കുഞ്ഞുമായി നാട്ടിലെത്തിമാതാപിതാക്കളോടൊപ്പം താമസിച്ചുവരികയായിരുന്നു.കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഭാര്യയെയും കുഞ്ഞിനെയും കാണാനെത്തിയ കാര്‍ത്തിക്, കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നത് ശ്രദ്ധിച്ചു. ഉടന്‍തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാകാമെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ബെനിറ്റ കുറ്റം സമ്മതിച്ചത്.
ഭര്‍ത്താവ് തന്നേക്കാള്‍ കൂടുതല്‍ സ്‌നേഹം കുഞ്ഞിനോട് പ്രകടിപ്പിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് യുവതി പോലീസിന് മൊഴി നല്‍കി.പൊലീസ് പറയുന്നത്..കരുങ്ങലിനടുത്തുള്ള പാലൂര്‍ കാട്ടുവിളയില്‍ കോളേജ് പഠനം ഉപേക്ഷിച്ച ബെനിറ്റ ഒരു വര്‍ഷം മുമ്പാണ് തിരുപ്പൂരില്‍ ജോലി ചെയ്യുന്നതിനിടെ കാര്‍ത്തിക് (21) എന്നയാളുമായി പ്രണയത്തിലായി കല്ല്യാണം കഴിക്കുന്നത്്. പ്രസവശേഷം ബെനിറ്റ മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നതെന്നും കാര്‍ത്തിക് ഇടയ്ക്കിടെ അമ്മയെയും കുഞ്ഞിനെയും സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്നും അടുത്ത ബന്ധുക്കള്‍ പറഞ്ഞു.
ബെനിറ്റയും ദിണ്ടിഗൽ സ്വദേശിയായ കാർത്തികും പ്രണയിച്ച് വിവാഹിതരായവരാണ്. ഇരുവരും വ്യത്യസ്ത മതത്തിൽപ്പെട്ടവരായതിനാൽ കുടുംബത്തിൽ നിന്ന് തുടക്കത്തിൽ എതിർപ്പുണ്ടായിരുന്നു.
https://www.facebook.com/Malayalivartha