പാലക്കാട് മന്ത്രവാദത്തിനിടെ ദുരന്തം – 18കാരൻ പുഴയിൽ മുങ്ങിയപ്പോൾ രക്ഷിക്കാൻ ഇറങ്ങിയ മന്ത്രവാദിയും, മുങ്ങി മരിച്ചു...

മന്ത്രവാദിയും യുവാവും പുഴയിൽ മുങ്ങിമരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം നടന്നത്. മന്ത്രവാദി ഹസൻ മുഹമ്മദ്, 18കാരനായ കോയമ്പത്തൂർ സ്വദേശി യുവരാജ് എന്നിവരാണ് മരിച്ചത്. മന്ത്രവാദക്രിയകൾ നടത്തുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. ഹസന്റെ വീട്ടിൽ വച്ചാണ് മന്ത്രവാദം നടന്നത്. ഇരുവരും ചില ക്രിയകൾ നടത്താനായാണ് പുഴയിലിറങ്ങിയത്.
ഇതിനിടെ അപകടം സംഭവിക്കുകയായിരുന്നു. ഒരാഴ്ച മുൻപാണ് മകന് ജോലി ശരിയാകുന്നില്ലെന്ന് പറഞ്ഞ് പള്ളിത്തെരുവിലെ ഹസൻ മുഹമ്മദിന്റെ വീട്ടിൽ മന്ത്രവാദക്രിയ്ക്കായി യുവാവിന്റെ കുടുംബം എത്തിയത്. ശേഷം ഇന്ന് വീണ്ടും എത്തി. പിന്നാലെ വീട്ടിൽ വച്ച് മന്ത്രവാദക്രിയകൾ നടത്തി. അതിന് ശേഷം ഉച്ചയോടെ പുഴയിലിറങ്ങുമ്പോഴാണ് ഇരുവരും ഒഴുക്കിൽപ്പെടുന്നത്.
ഇന്നലെ രാവിലെ 10.30 മണിയോടെയാണ് കൊഴിഞ്ഞാമ്പാറ പള്ളിത്തെരുവിലേക്ക് എത്തിയത്.ഹസൻ മുഹമ്മദിന്റെ വീട്ടിലാണ് ദുർമന്ത്രവാദ ക്രിയകൾ നടന്നത്.ഇതിനുശേഷം പരിഹാരക്രിയയ്ക്കായി ഹസൻ മുഹമ്മദും യുവരാജും പുഴയിൽ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.ചിറ്റൂർ അഗ്നിരക്ഷാ സേന അംഗങ്ങൾ രണ്ടു മണിക്കൂർ നേരം പുഴയിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
എന്നാൽ പാലക്കാട് മന്ത്രവാദിയും യുവാവും മുങ്ങി മരിച്ച സംഭവം; ദുരൂഹതയില്ല, പുഴയിൽ മുങ്ങിയപ്പോയ യുവാവിനെ രക്ഷിക്കുന്നതിനിടെ മന്ത്രവാദിയും മുങ്ങി പോകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha