നാളെ ആര്യാടന്‍ വലതുകാല്‍ വച്ച് സഭയില്‍ കയറും; രാഹുൽ ഇപ്പോൾ ഇ സാഹചര്യത്തിൽ സഭയിലെത്തിയാൽ..രാഹുലിനേറ്റ മുറിവിൽ ഭരണപക്ഷം വീണ്ടും കുത്തി നോവിപ്പിക്കും..ബോംബ് സതീശന്റെ നെഞ്ചിൽ..

നാളെയാണ് ആ ദിവസം . ലൈംഗിക ആരോപണങ്ങൾ ഉയർന്നതോടെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും പിന്നാലെ പാർട്ടി അംഗത്വത്തിൽ നിന്നും പുറത്തായ രാഹുൽ മാങ്കൂട്ടത്തിൽ 15ന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുമോ ഇല്ലയോ എന്നുള്ളതാണ് ഒരു ചോദ്യം എപ്പോഴും സഭയിൽ ഭരണപക്ഷത്തെ മൂർച്ചയേറിയ വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കുന്ന രാഹുൽ ഇപ്പോൾ ഇ സാഹചര്യത്തിൽ സഭയിലെത്തിയാൽ , രാഹുലിനേറ്റ മുറിവിൽ ഭരണപക്ഷം വീണ്ടും കുത്തി നോവിപ്പിക്കും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും വേണ്ട .
അതിനൊപ്പം തന്നെ നിയമസഭയില്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ഉജ്വലവിജയത്തിന്റെ തിളക്കം പ്രതിപക്ഷത്തിന് കിട്ടുമോ നിലമ്പൂരില്‍നിന്ന് ആര്യാടന്‍ ഷൗക്കത്ത് പുതുമുഖമായി വരുമ്പോള്‍ വാഴൂര്‍ സോമന്റെ അഭാവം പതിനഞ്ചാം നിയമസഭയുടെ പതിനാലാം സമ്മേളനത്തിന്റെ വേദനയായിരിക്കും. ഇതിനൊപ്പം രാഹുല്‍ മാങ്കൂട്ടത്തില്‍ ഈ സമ്മേളനത്തില്‍ സ്വതന്ത്രനാണ്. പീഡനാരോപണങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് മാങ്കൂട്ടത്തിലിനെ സസ്‌പെന്റ് ചെയ്തു. ഈ സാഹചര്യത്തിലാണ് രാഹുല്‍ സ്വതന്ത്രനാകുന്നത്. എന്നാല്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ എത്തില്ല.
തല്‍കാലം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നതൊന്നും ചെയ്യേണ്ടതില്ലെന്ന ഉപദേശം രാഹുലിന് കിട്ടിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം സജീവമാക്കുന്നതൊന്നും ചെയ്യരുതെന്നാണ് നിര്‍ദ്ദേശം.ഒറ്റക്കെട്ടായി ഭരണ പക്ഷത്തെ നേരിടാന്‍ വേണ്ടി കൂടിയാണ് ഈ ഉപദേശം കോണ്‍ഗ്രസില്‍ നിന്നും മാങ്കൂട്ടത്തിലിന് കിട്ടിയത്.തദ്ദേശ തെരഞ്ഞെടുപ്പിനു മുന്പു നടക്കുന്ന അവസാന നിയമസഭാ സമ്മേളനമാണിത്. സ്വാഭാവികമായും നിയമസഭയിലും തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കങ്ങളായിരിക്കും ഇരുമുന്നണികളും നടത്തുക. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പായി ഇനി അടുത്ത വര്‍ഷം
ആദ്യം നടക്കുന്ന ഒരു സമ്മേളനംകൂടി മാത്രമേ ഉണ്ടാകൂ. അത് ഇടക്കാല ബജറ്റ് സമ്മേളനമായിരിക്കും. പോലീസ് അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ഗുരുതര വിഷയങ്ങളുമായി നിയമസഭാ സമ്മേളനത്തെ ഇളക്കിമറിക്കാനാണ് പ്രതിപക്ഷ തീരുമാനം. ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ സമ്മേളനത്തിനെത്തിയാല്‍ ഭരണപക്ഷം അത് ഉയര്‍ത്തിക്കാട്ടി സഭയിലെ ചര്‍ച്ച ആ വഴിക്കു തിരിച്ചുവിടും. പോലീസ് അതിക്രമങ്ങള്‍ അടക്കം ഉയര്‍ത്തുന്നതില്‍ പ്രതിപക്ഷത്തിന് അത് പ്രതിസന്ധിയാകും.ഒരു ജനപ്രതിനിധിയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയോ മുന്നണിയില്‍ നിന്ന് പുറത്താക്കുകയോ ചെയ്താല്‍ ആ വിവരം സ്പീക്കറെ അറിയിക്കുന്ന കീഴ്‌വഴക്കമുണ്ട്.
അതിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. കത്ത് ലഭിച്ച സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. എന്ന നിലയില്‍ സഭയിലെത്തിയാല്‍ അദ്ദേഹത്തിന് പ്രത്യേക ബ്ലോക്കില്‍ ഇരിക്കണം.സഭയുടെ ചട്ടങ്ങള്‍ പരിശോധിച്ച് നിയമോപദേശം തേടിയ ശേഷം സ്പീക്കറാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. രാഹുല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമോ എന്നത് അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഒരു എം.എല്‍.എ.യെ സഭയില്‍ നിന്ന് തടയാന്‍ നിയമപരമായി സാധ്യമല്ല.60 ദിവസം തുടര്‍ച്ചയായി സഭാ സമ്മേളനത്തില്‍ പങ്കെടുത്തില്ലെങ്കില്‍ മാത്രമേ എംഎല്‍എയ്‌ക്കെതിരേ നടപടിയെടുക്കാന്‍ ചട്ടം അനുസരിച്ചു കഴിയുകയുള്ളൂ.
https://www.facebook.com/Malayalivartha