കാര്‍ കഴുകുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു...

കണ്ണീര്‍ക്കാഴ്ചയായി... കുടുംബാംഗങ്ങളുമായി വിവാഹത്തിനു പോകാന്‍ പുലര്‍ച്ചെ കാര്‍ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. വാണിയമ്പലം ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയില്‍ മുരളീ കൃഷ്ണന്‍ (32) ആണ് മരിച്ചത്. യുസി പെട്രോളിയം ഉടമ പരേതനായ യു.സി.മുകുന്ദന്റെ മകനാണ്.
ഇന്നു പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം. കാര്‍ കഴുകാനായി ഉപയോഗിച്ച പവര്‍ വാഷറില്‍ നിന്ന് ഷോക്കേറ്റതായാണ് കരുതുന്നത്. കുടുംബാംഗങ്ങളെല്ലാം വീട്ടിലുണ്ടായിരുന്നു. ഇവര്‍ ചെന്നു നോക്കുമ്പോഴാണ് കാറിനു സമീപം യുവാവ് വീണു കിടക്കുന്നത് കണ്ടത്. പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കാര ചടങ്ങുകള്‍ നടക്കും
ഭാര്യ: ആരതി. മകന്‍: ശങ്കര്‍ കൃഷ്ണന്‍ (വണ്ടൂര്‍ ഓട്ടണ്‍ ഇംഗ്ലീഷ് സ്‌കൂള്‍ യുകെജി വിദ്യാര്‍ഥി). മാതാവ്: ഷീല. സഹോദരങ്ങള്‍: സൗമ്യ, സവിത. ബാലസാഹിത്യകാരന്‍ ഹരീഷ് ആര്‍. നമ്പൂതിരിപ്പാട് സഹോദരി ഭര്‍ത്താവാണ്.
അതേസമയം മറ്റൊരു സംഭവത്തില്‍ ട്രെയിന് മുകളില്‍ കയറി അഭ്യാസം കാണിച്ച യുവാവിന് വൈദ്യുതാഘാതമേറ്റ് മരണം. നാഗ്പുര്‍ റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. പ്ലാറ്റ്‌ഫോമിലേക്ക് എത്തിയ ട്രെയിന് മുകളിലേക്ക് പെട്ടെന്ന് യുവാവ് ചാടിക്കയറുകയായിരുന്നു. റെയില്‍വേ പൊലീസും മറ്റ് യാത്രക്കാരും താഴെ ഇറങ്ങാന്‍ ആവശ്യപ്പെട്ടുവെങ്കിലും യുവാവ് കൂട്ടാക്കിയില്ല.
ആളുകള്‍ താഴെ ഇറങ്ങൂവെന്ന് അഭ്യര്‍ഥിക്കുന്നതിനിടെ യുവാവ് കോച്ചുകള്‍ക്ക് മുകളിലൂടെ നടക്കാന്‍ തുടങ്ങി. തല വൈദ്യുത ലൈനില്‍ മുട്ടിയതും ഷോക്കേറ്റു. തല്‍ക്ഷണം മരണം സംഭവിച്ചു. പിന്നാലെ മൃതദേഹം പ്ലാറ്റ്‌ഫോമിലേക്കും പതിച്ചു. കണ്ടുനിന്നവരെല്ലാം നടുങ്ങി. യുവാവ് ആരാണെന്ന് ഇതുവരെയും സ്ഥിരീകരിക്കാനായിട്ടില്ല.
"
https://www.facebook.com/Malayalivartha