ദുര്‍ഗാ ദേവിയെ അധിക്ഷേപിച്ചപ്പോള്‍ അത് തെറ്റായി തോന്നാത്തത് അവരുടെ സംസ്‌കാരം, അനുമതി കിട്ടിയാല്‍ സിന്ധു സൂര്യകുമാറിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുമെന്ന് മേജര്‍ രവി

ദുര്‍ഗാ ദേവിയെ ആക്ഷേപിച്ച ചാനല്‍ അവതാരകയെ അനുമതി ലഭിച്ചാല്‍ കാര്‍ക്കിച്ചു തുപ്പുമെന്ന് മേജര്‍ രവി. ദുര്‍ഗാ ദേവിയെ അധിക്ഷേപിച്ചപ്പോള്‍ അത് തെറ്റായി തോന്നാത്തത് അവരുടെ സംസ്‌കാരം. അവതാരകയുടെ വര്‍ഗവും അത് തന്നെയായിരിക്കും. ഇത്തരത്തില്‍ സംസ്‌കാരം ഉള്ളവര്‍ക്ക് സ്വന്തം അമ്മയെപ്പറ്റി പറഞ്ഞാലും കുഴപ്പമില്ല. ദൈവങ്ങളെ പറ്റി പറയുമ്പോള്‍ ശക്തമായ പ്രതികരണം ഉണ്ടാകാത്തതില്‍ വിഷമം ഉണ്ടെന്നും മേജര്‍ രവി കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ചാനല്‍ ചര്‍ച്ചയിക്കിടെ ദുര്‍ഗ ദേവിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഏഷ്യനെറ്റ് ന്യൂസ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെതിരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ചാനലിലെ ന്യൂസ് അവറില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ പാര്‍ലമെന്റ് പ്രസംഗത്തക്കെുറിച്ചുള്ള ചര്‍ച്ചയ്ക്കിടയിലായിരുന്നു സിന്ധു സൂര്യകുമാറിന്റെ വിവാദ പരാമര്‍ശം. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ മഹിഷാസുരനെ ആരാധിച്ചുവെന്നും ദുര്‍ഗാദേവിയെ അധിക്ഷേപിച്ചുവെന്നുമായിരുന്നു സ്മൃതി ഇറാനി പാര്‍ലമെന്റില്‍ പ്രസംഗിച്ചത്.
തുടര്‍ന്ന് സിന്ധുവിനു നേരെ അഞ്ജാത സംഘം ഫോണില്‍ വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. സിന്ധു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂരില്‍ നിന്നുള്‍പ്പെടെ ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ തിരുവനന്തപുരത്തു നിന്നും ജാമ്യത്തിലെടുത്ത് മാലയിട്ടു സ്വീകരിച്ചാനയിച്ചതും വാര്‍ത്തകളിലിടം നേടിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha