അങ്കം കാര്യമായിത്തന്നെ... അഴിക്കോട് ഷാജിയെ നേരിടാന്‍ നികേഷ് കുമാര്‍ തന്നെ; സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് സിപിഎം

അച്ഛനെ വെട്ടിയാലെന്ത് മോന്‍മതി. കേസുകള്‍ ഒന്നും പ്രശ്‌നമല്ല. അങ്കത്തിനിറക്കാന്‍ കച്ചകെട്ടി സിപിഎം. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എം വി നികേഷ് കുമാര്‍തന്നെ അഴിക്കോട് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകുമെന്നകാര്യം ഉറപ്പായി. എന്നാല്‍ സിഎംപി ലേബലില്‍ മത്സരിക്കുന്നതിനോട് പാര്‍ട്ടിക്ക് യോജിപ്പില്ലെന്ന കാര്യം സിപിഎം നേതാക്കള്‍ നികേഷിനെ അറിയിച്ചുകഴിഞ്ഞു. അതേസമയം ജയിച്ചുകഴിഞ്ഞാല്‍ മന്ത്രികസേര ലക്ഷ്യമിടുന്ന നികേഷ് കുമാര്‍ സിഎംപിയുടെ പേരില്‍ തന്നെ മത്സരിക്കണമെന്ന ഉറച്ച് നിലപാടിലാണ്. അത് കൊണ്ട് തന്നെ ഇക്കാര്യത്തില്‍ അവ്യക്തത നില നില്‍ക്കുകയാണ്.
എം.വി.രാഘവന്റെ മകനെന്നതും മാധ്യമപ്രവര്‍ത്തകനെന്നതും നികേഷിന് ഗുണം ചെയ്യുമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍. അതിലൊക്കെ ഉപരി കെ.എം.ഷാജിയെന്ന ശക്തനായ സ്ഥാനാര്‍ഥിയെ നേരിടാന്‍ ഒരു പൊതുമുഖം വേണമെന്ന സി.പി.എമ്മിന്റെ ചിന്തയും നികേഷിന് ഗുണമായി.
സ്ഥാനാര്‍ഥിയായി ആരുവന്നാലും സ്വീകരിക്കണമെന്നാണ് സി.പി.എം. കീഴ്ഘടകങ്ങള്‍ക്ക് നല്കിയ നിര്‍ദേശം. മണ്ഡലത്തിലെ എല്ലാ ബൂത്തുകമ്മിറ്റികളും അടിയന്തരമായി വിളിച്ചുചേര്‍ത്ത് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. നികേഷ് തയ്യാറായില്ലെങ്കില്‍ കോണ്‍ഗ്രസ് വിമതനായ പി.കെ.രാഗേഷിനെ പിന്തുണയ്ക്കാനുള്ള നീക്കവും സി.പി.എമ്മിലുണ്ടായിരുന്നു. രാഗേഷിനെ പിന്തുണച്ചാല്‍ കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്താമെന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ട്.
അനൗപചാരിക ചര്‍ച്ചകള്‍ ഇക്കാര്യത്തില്‍ നടന്നതായാണ് സൂചന. രാഗേഷിന്റെ അടുപ്പക്കാരായ ചിലര്‍ നികേഷ് മത്സരിക്കുമോയെന്ന കാര്യവും അദ്ദേഹത്തോട് അന്വേഷിച്ചിരുന്നു. എന്നാല്‍, രാഗേഷുമായി അടുക്കുന്നുവെന്നുള്ള അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിട്ടാണ് നികേഷിന്റെ സ്ഥാനാര്‍ഥിക്കാര്യത്തില്‍ സി.പി.എമ്മില്‍ ധാരണയായത്. റിപ്പോര്‍ട്ടര്‍ ടിവിയുമായി ബന്ധപ്പെട്ട് പണം ഇടപാടുകേസില്‍ തൊടുപുഴ പോലീസ് നികേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അത് സ്ഥാനാര്‍ത്ഥിത്വത്തെ ബാധിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ എല്ലാത്തിനെയും അതിജീവിച്ചാണ് നികേഷിന്റെ വരവ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha