പാര്‍ട്ടിയെ തോല്‍പ്പിക്കാനല്ല ജയിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് സി.പി.ഐ. എം സംസ്ഥാന നേതൃത്വത്തോട് സീതാറാം യെച്ചൂരി

സി.പി.ഐ. എം സംസ്ഥാന നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. വി.എസ് അച്യുതാനന്ദന് സീറ്റ് നിഷേധിച്ച് ഒതുക്കാനുള്ള ശ്രമത്തിനെതിരെയാണ് യെച്ചൂരി തന്റെ നിലപാടറിയിച്ചത്. പി.ബി നിര്‍ദേശം തള്ളിയാല്‍ ആരായാലും ഗുരുതരമായ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് യെച്ചൂരി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. വി.എസ് അച്യുതാനന്ദന് സീറ്റ് നല്‍കുന്നതിനോട് സംസ്ഥാന നേതൃത്വത്തിന് താല്പര്യമില്ലായിരുന്നു. പ്രായാധിക്യത്തിന്റെ കാരണത്താല്‍ സംസ്ഥാന നേതൃത്തം വി.എസിനെ ഒഴിവാക്കാന്‍ ശ്രമിച്ചു. പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് വി.എസിനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. സി.പി.ഐ. എം നേതാക്കളായ എ.കെ ബാലന്‍, എളമരം കരിം, എം.എം മണി എന്നിവര്‍ക്കെതിരെ കടുത്ത ഭാഷയില്‍ തന്നെ ജനറല്‍ സെക്രട്ടറി സംസാരിച്ചു. ഇപ്പോള്‍ വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പ്രര്‍ത്തിക്കുന്നവര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വി.എസിന്റെ ഫഌക്‌സ് വച്ച് മണ്ഡലത്തില്‍ പ്രചരണം നടത്തി ജയിച്ചവരാണ്. ഇതിലും വലിയ സൈദ്ധാന്തിക വാദം നിരത്തിയ ബംഗാളിലെ പാര്‍ട്ടിയുടെ സ്ഥിതി കേരളത്തിലും ഉണ്ടാകാനുള്ള സാധ്യതയാണ് ഇത്തരത്തിലുള്ള നേതാക്കന്മാരുടെ പ്രവര്‍ത്തികൊണ്ട് ഉണ്ടാകുയെന്നും യെച്ചൂരി സൂചിപ്പിച്ചു.
സംസ്ഥാന നേതൃത്വം വെട്ടിമാറ്റിയ വി.എസിനെ തിരികെ കൊണ്ടുവന്നത് യെച്ചൂരിയുടെ കടുത്ത നിലാപാടു മൂലമാണ്. 1996ലെ തിരഞ്ഞെടുപ്പിന് ശേഷം ഇത് ആദ്യമായിട്ടാണ് വി.എസ്സും പിണറായിയും മത്സരിക്കാനിറങ്ങുന്നത്. അന്ന് വി.എസ്സ് മാരാരിക്കുളത്ത് പരാജയപ്പെടുകയും പിണറായി വിജയന്‍ പയ്യനൂരില്‍ നിന്ന വിജയിക്കുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha