സാമൂഹിക പ്രവര്‍ത്തക ധന്യാ രാമന് നേരെ വധശ്രമം

അതിരുവിടുന്ന അക്രമങ്ങള്‍. ആദിവാസി മേഖലയിലെ സാമൂഹ്യ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സാമൂഹിക പ്രവര്‍ത്തക ധന്യാ രാമന് നേരെ വധശ്രമം. ശനിയാഴ്ച്ച പുലര്‍ച്ചെ ധന്യയുടെ തിരുവനന്തപുരം തിരുമലയിലെ വീട്ടിലെത്തിയ അക്രമി കഴുത്തില്‍ കത്തിവെക്കുകയായിരുന്നു. ധന്യയുടെ ശബ്ദംകേട്ട് ഭര്‍ത്താവ് ഉണര്‍ന്നപ്പോള്‍ അക്രമി രക്ഷപ്പെട്ടു. വീടിന്റെ വാതിലുകള്‍ തകര്‍ത്താണ് അക്രമി അകത്തുകടന്നത്.
ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ധന്യയുടെ വീടിന് പോലീസ് കാവല്‍ ഉണ്ടായിരുന്നു. എന്നാല്‍ പോലീസിന്റെ കണ്ണുവെട്ടിച്ചാണ് അക്രമി വീടിനുള്ളില്‍ കടന്നത്. വൈദ്യുതി ബന്ധം വിചേ്ഛദിച്ചശേഷം വാതില്‍ തകര്‍ത്ത് അക്രമി അകത്തുകടക്കുകയായിരുന്നു.
ആദിവാസി മേഖലയിലെ ചൂഷണത്തിനെതിരെ പോരാടുന്ന തനിക്ക് നിരവധി ശത്രുക്കളുണ്ടെന്ന് ധന്യാ രാമന്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചു. ആദിവാസി കുഞ്ഞുങ്ങളെ ബലാസംഗം ചെയ്തതുള്‍പ്പെടെ നിരവധി കേസുകളില്‍ പലരേയും നിയമത്തിന്റെ മുന്നില്‍കൊണ്ടുവന്നിട്ടുണ്ട്. ്രൈടബല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്നവരും ഇതിന് പിന്നിലുണ്ടാവാമെന്നും ധന്യ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha