ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങള്‍ക്ക് മേല്‍ പതിക്കുന്ന ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനുമൊപ്പം കളര്‍ ഫോട്ടോ കൂടി അച്ചടിക്കാന്‍ കമീഷന്‍ തീരുമാനം

കൂടുതല്‍ പരിഷ്‌കാരങ്ങളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ മുന്നോട്ട്. ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങള്‍ക്ക് മേല്‍ പതിക്കുന്ന ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനുമൊപ്പം കളര്‍ ഫോട്ടോ കൂടി അച്ചടിക്കാന്‍ കമീഷന്‍ തീരുമാനിച്ചു.
കഴിഞ്ഞ ആറു മാസത്തിനിടയില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ കൊണ്ടുവന്ന 28 പരിഷ്‌കാരങ്ങളുടെ ചുവടുപിടിച്ചാണ് ഇതെന്നും വോട്ടര്‍മാര്‍ക്ക് കുടുതല്‍ സൗകര്യമാകും ഈ നടപടിയെന്നും കമീഷന്‍ . നവംബറില്‍ വരാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതിയ പരിഷ്‌കാരം നടപ്പാക്കുമെന്നും കമീഷന്‍ .
പുതിയ പരിഷ്‌കാരം നടപ്പാക്കാനായി എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്ക് കമീഷന്‍ ബുധനാഴ്ച കത്തയച്ചു. 1969ലെ തെരഞ്ഞെടുപ്പ് നടത്തിപ്പിനുള്ള ചട്ടങ്ങള്‍ ഇതിനായി ഭേദഗതി ചെയ്‌തെന്ന് കമീഷന്‍ തുടര്‍ന്നു. നിലവില്‍ ഈ ബാലറ്റ് പേപ്പറില്‍ ക്രമനമ്പറുകള്‍ക്ക് നേരെ ഓരോ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവുമാണ് ഒട്ടിച്ചുവെച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha