ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി കണ്ണൂര്‍ സ്വദേശി മരിച്ചു...

ബംഗളൂരുവില്‍ മത്തിക്കരെ അയ്യപ്പ ബേക്കറി ജീവനക്കാരനായിരുന്ന കണ്ണൂര്‍ കുടുക്കി മൊട്ട ഏച്ചൂര്‍ കോട്ടം റോഡ് പുതുശ്ശേരി പങ്കജ് വിലാസില്‍ ചാത്തുക്കുട്ടി നമ്പ്യാരുടെയും പി. പാര്‍വതിയമ്മയുടെയും മകന്‍ പ്രതീഷ് ബാബു (55) ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു.
ബുധനാഴ്ച രാവിലെ 10ന് യശ്വന്ത്പുര ഗോകുല ഏരിയയിലാണ് സംഭവം നടന്നത്. ഭാര്യ: സി.പി. ബേബി. മക്കള്‍: വരുണ്‍ ബാബു, ബേബി വര്‍ണ. സഹോദരങ്ങള്‍: വിജയരാജന്‍, പുഷ്പജ (റിട്ട. അധ്യാപിക മുണ്ടേരി സെന്‍ട്രല്‍ യു.പി സ്‌കൂള്‍), വിശാലാക്ഷി, വസന്തകുമാരി, പരേതരായ ജയരാജന്‍, പങ്കജവല്ലി, പ്രേമജ.
"
https://www.facebook.com/Malayalivartha