ഇഎംഎസ് നമ്പൂതിരിപ്പാടും സി അച്യുത മേനോനുമാണ് കേരളം ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച മുഖ്യമന്ത്രിമാരെന്നും ക്രിസോസ്റ്റം തിരുമേനി

അയോഗ്യരായ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനായി ബിഷപ്പുമാര്‍ പ്രചരണം നടത്തരുതെന്ന് മാര്‍ ക്രിസോസ്റ്റം വലിയ മെത്രോപ്പോലിത്ത. ഇഎംഎസ് നമ്പൂതിരിപ്പാടും സി അച്യുത മേനോനുമാണ് കേരളം ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച മുഖ്യമന്ത്രിമാരെന്നും ക്രിസോസ്റ്റം തിരുമേനി പറഞ്ഞു. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരുമായുള്ള മുഖാമുഖം പരിപാടിയില്‍ നര്‍മ്മവും ചിന്തയും ആത്മീയതയും രാഷ്ട്രീയവുമെല്ലാം ഉള്‍ക്കൊള്ളിച്ചായിരുന്നു ക്രിസോസ്റ്റം തിരുമേനി മറുപടി പറഞ്ഞത്.
നൂറിന്റെ നിറവിലേക്ക് കടക്കുന്ന ക്രിസോസ്റ്റം തിരുമേനിയെക്കുറിച്ച് സിനിമാ സംവിധായകന്‍ ബ്ലസി തയ്യാറാക്കുന്ന 100 ഇയേര്‍സ് ഓഫ് ക്രിസോസ്റ്റം എന്ന ഡോക്യുമെന്ററിക്കു വേണ്ടിയുള്ള ചിത്രീകരണത്തിനാണ് അദ്ദേഹം ദില്ലിയിലെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha