രാജ്യത്തെ ഏറ്റവും നല്ല ഭരണം കേരളത്തിന്റേത്, തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്

രാജ്യത്ത് നല്ല ഭരണം നടക്കുന്ന സംസ്ഥാനങ്ങളില്‍ കേരളം ഒന്നാമതെന്ന് റിപ്പോര്‍ട്ട്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പബ്ലിക് അഫയേഴ്‌സ് സെന്റര്‍ എന്ന എന്‍ജിഒ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരമാണ് നല്ല ഭരണം നടത്തുന്ന സംസ്ഥാനങ്ങളില്‍ കേരളം ഒന്നാമതെത്തിയത്.
സംസ്ഥാനങ്ങളുടെ സാമ്പത്തിക, സാമൂഹിക, അടിസ്ഥാന സൗകര്യ വികസനം മുതലായവ അടിസ്ഥാനമാക്കിയാണ് നല്ല ഭരണത്തിന്റെ ഇന്‍ഡക്‌സ് തയാറാക്കിയത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ യഥാക്രമം മൂന്നും നാലും അഞ്ചു സ്ഥാനങ്ങളില്‍ ഇടം പിടിച്ചു. പരമ്പരാഗതമായി സ്ത്രീകള്‍ക്കുള്ള ഉയര്‍ന്ന സ്ഥാനം, ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ പുരോഗതി എന്നിവയെല്ലാം കേരളത്തിന്റെ നേട്ടത്തിന് കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha