മാധ്യമപ്രവര്‍ത്തകയുടെ മുഖത്ത് തുപ്പുമെന്ന പ്രസ്താവനയില്‍ ഖേദമില്ലെന്ന് സംവിധായകന്‍ മേജര്‍ രവി

പ്രസ്താവനയില്‍ ഖേദമില്ലെന്ന് സംവിധായകന്‍ മേജര്‍ രവി. ഞാന്‍ ഒരു സ്ത്രീയെയും പേരെടുത്ത് പറഞ്ഞ് അധിക്ഷേപിച്ചിട്ടില്ല. ഞാന്‍ ഒരു വ്യക്തിയെ പേരെടുത്ത് പറഞ്ഞ് ആക്ഷേപിച്ചതായാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വര്‍ത്ത നല്‍കിയത്. ഇത് തികച്ചും തെറ്റാണ്. ഞാന്‍ ആ ചര്‍ച്ച മുഴുവനും കണ്ടിട്ടില്ല. വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഞാന്‍ പ്രതികരിച്ചത്. അവര്‍ അങ്ങനെ പറഞ്ഞിട്ടില്ലെങ്കില്‍ പിന്നെ ഞാന്‍ പറഞ്ഞത് മാത്രം എന്തിന് കാര്യമാക്കണം മേജര്‍ രവി പറഞ്ഞു. പരാമര്‍ശത്തില്‍ താന്‍ ഖേദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കവി അക്കിത്തത്തിന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് മേജര്‍ രവി വിവാദ പരാമര്‍ശം നടത്തിയത്. പ്രസംഗത്തിനിടെ സംസ്‌കാരത്തെക്കുറിച്ച് പറയുമ്പോഴാണ് ഈ പരാമര്‍ശം നടത്തിയത്. ദുര്‍ഗാദേവിയെ ലൈംഗിക തൊഴിലാളിയാണെന്ന് പറഞ്ഞെങ്കില്‍ അവരും ആ സംസ്‌കാരത്തിലുള്ളവരാണെന്ന് താന്‍ പറഞ്ഞു.
ഒരു സ്ത്രീയ്ക്ക് ഇങ്ങനെയൊക്കെ പറയാമെങ്കില്‍ തന്റെ പ്രതികരണവും ഇങ്ങനെയായിരുക്കുമെന്നും മേജര്‍ രവി പറഞ്ഞു. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും താന്‍ ഇങ്ങനെയോ പ്രതികരിക്കു എന്നും രവി പറഞ്ഞു. എല്ലാ ഇന്ത്യക്കാരും തുല്യരാണ്, ജാതീയമായ വേര്‍തിരിവുകളൊന്നും കാണുന്നില്ല. ദൈവങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ എല്ലാവരും ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha