ബിജെപി ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയായി: രാജഗോപാല്‍ നേമത്ത്, കുമ്മനം വട്ടിയൂര്‍ക്കാവില്‍

ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രഖ്യാപിച്ചു. 22 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം ആദ്യ ഘട്ട പട്ടികയിലുണ്ട്. എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ 15ന് നടക്കും. 16ന് സംസ്ഥാന ബിജെപി നേതാക്കള്‍ ഡല്‍ഹിയിലേക്ക് തിരിക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അനുമതിക്ക് ശേഷമാകും അന്തിമ പട്ടിക പ്രഖ്യാപിക്കുക.
ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ കെ. സുരേന്ദ്രന്‍ (മഞ്ചേശ്വരം), സദാനന്ദന്‍ മാസ്റ്റര്‍ (കൂത്തുപറമ്പ്), പി.പി. ശ്രീശന്‍ (കോഴിക്കോട് നോര്‍ത്ത്), സി.കെ.പത്മനാഭന്‍ (കുന്ദമംഗലം), രവി ചേലത്ത് (തവനൂര്‍), കെ.കെ. സുരേന്ദ്രന്‍ (പൊന്നാനി), ബാദുഷ തങ്ങള്‍ (മലപ്പുറം), ശോഭാ സുരേന്ദ്രന്‍ (പാലക്കാട്), രേണു സുരേഷ് (കോങ്ങാട്), ഷാജു മോന്‍ വെട്ടേക്കാട് (ചേലക്കര), നാഗേഷ് (പുതുക്കാട്), എ.എന്‍. രാധാകൃഷ്ണന്‍ (മണലൂര്‍), എന്‍.കെ. മോഹന്‍ ദാസ് (എറണാകുളം), എന്‍. ചന്ദ്രന്‍ (ദേവികുളം), ജോര്‍ജ് കുര്യന്‍ (പുതുപ്പള്ളി), പി.കെ. ശ്രീധരന്‍ പിള്ള (ചെങ്ങന്നൂര്‍), പി.എം. വേലായുധന്‍ (മാവേലിക്കര), എം.ടി.രമേശ് (ആന്മുള), ഒ. രാജഗോപാല്‍ (നേമം), കുമ്മനം രാജശേഖരന്‍ (വട്ടിയൂര്‍ക്കാവ്), വി. മുരളീധരന്‍ (കഴക്കൂട്ടം), പി.കെ. കൃഷ്ണദാസ് (കാട്ടാക്കട)എന്നിങ്ങനെയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha