വടക്കാഞ്ചേരിയില്‍ കെപിഎസി ലളിത സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥി

നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രശസ്ത സിനിമാ താരം കെപിഎസി ലളിത സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ നിന്നായിരിക്കും ലളിത ജനവിധി തേടുക. നിലവിലെ വടക്കാഞ്ചേരി എംഎല്‍എ. മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എന്‍.ആര്‍. ബാലനെ 6685 വോട്ടിനാണ് തോല്‍പ്പിച്ചത്.
പാര്‍ട്ടിയോടുള്ള സ്‌നേഹം കൊണ്ടാണ് മല്‍സരിക്കാന്‍ നില്‍ക്കുന്നത്. കൂടാതെ സ്ത്രീകള്‍ കൂടുതലായി ഈ രംഗത്ത് വരണം എന്നാണ് ആഗ്രഹിക്കുന്നത്. മല്‍സരിക്കണമെന്നാണ് പാര്‍ട്ടി പറഞ്ഞിരിക്കുന്നതെന്നും പാര്‍ട്ടി പറയുന്നത് അനുസരിക്കുമെന്നും കെപിഎസി ലളിത പറഞ്ഞു.
സ്ത്രീകള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. നിലവില്‍ അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കും. ജയവും തോല്‍വിയും നേരത്തെ നിശ്ചയിക്കാന്‍ സാധിക്കില്ല. അഭിനയത്തോടൊപ്പം രാഷ്ട്രീയവും മുന്നോട്ട് കൊണ്ടു പോകാനാണ് ആഗ്രഹമെന്നും കെപിഎസി ലളിത വ്യക്തമാക്കി.
നേരത്തെ, കൊല്ലം ജില്ലയിലെ ഇരവിപുരത്തെ സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ നടന്‍ മുകേഷിന്റെ പേരും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹം യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.
നടന്‍മാരായ സിദ്ധിക്കിന്റെയും ജഗദീഷിന്റെയും പേരുകള്‍ കോണ്‍ഗ്രസ് മുന്നോട്ടു വച്ചിരുന്നു. അരൂര്‍ മണ്ഡലത്തില്‍ സിദ്ധിക്കിനെയും പത്തനാപുരത്ത് ജഗദീഷിന്റെ പേരുമാണ് നിര്‍ദേശിച്ചിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha