ശിവന്‍ കുട്ടിയെ മലര്‍ത്തിയടിക്കാന്‍ രാജേട്ടന് കഴിയുമെന്ന് ബിജെപിക്കാര്‍; സ്ഥാനാര്‍ത്ഥിയെക്കിട്ടാതെ കോണ്‍ഗ്രസ് പരക്കം പായുന്നു

ബിജെപിയെ സംബന്ധിച്ച് നിയമസഭയിലേക്ക് അക്കൗണ്ട് തുറക്കാന്‍ ഏറ്റവും യോഗ്യം തിരുവനന്തപുരത്തെ നേമമാണ്. ഒന്നാഞ്ഞു പിടിച്ചാല്‍ സിപിഎമ്മിന്റെ യുവതുര്‍ക്കി ശിവന്‍കുട്ടിയെ മലര്‍ത്തിയടിക്കാന്‍ ഒ. രാജഗോപാലിനാകും.
നേമത്ത് കഴിഞ്ഞ തവണയും രാജഗോപാലും ശിവന്‍കുട്ടിയും തമ്മിലായിരുന്നു മത്സരം. ഒടുവില്‍ നാലായിരം വോട്ടിന് രാജഗോപാല്‍ പരാജയപ്പെട്ടു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജഗോപാലിന് വോട്ട് കൂടി. പതിനയ്യായിരത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷമാണ് രാജഗോപാലിന് കിട്ടിയത്. മത്സരിക്കുമ്പോള്‍ ജയിച്ചില്ലെങ്കിലും വോട്ട് കൂടുന്ന സ്വഭാവമാണ് രാജഗോപാല്‍ എന്ന രാഷ്ട്രീയ നേതാവിനുള്ളത്. അതുകൊണ്ട് തന്നെ നേമത്ത് പാര്‍ലമെന്റെ തെരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ട് രാജഗോപാലിന് കൂടുമെന്നാണ് ബിജെപി പ്രതീക്ഷ. ശിവന്‍കുട്ടിക്ക് കഴിഞ്ഞ തവണ നേടിയ വോട്ടിലധികം കിട്ടുകയില്ലെന്നും ബിജെപി കരുതുന്നു. നേമത്തെ രാഷ്ട്രീയം കൂടുതല്‍ അനുകൂലമായി രാജഗോപാലിന് മാറിക്കഴിഞ്ഞുവെന്നാണ് ബിജെപി പ്രതീക്ഷ.
എഴുപത് ശതമാനത്തിലധികം ഭൂരിപക്ഷ വോട്ടുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജഗോപാലിന് ലീഡ് നല്‍കിയ മണ്ഡലം. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റമായിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരന്‍ എത്തുന്നു. അതുകൊണ്ട് തന്നെ ഈ സമവാക്യങ്ങള്‍ മാറി മറിയും. ഇവിടെയാണ് ടിഎന്‍ സീമയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പ്രതീക്ഷയോടെ ബിജെപി കാണുന്നത്. സിപിഎമ്മിലെ ഒരു വിഭാഗം സീമയ്ക്ക് എതിരാണ്. അതുകൊണ്ട് തന്നെ സിപിഐ(എം) വോട്ടുകള്‍ ബിജെപിയില്‍ എത്തുമെന്നാണ് പ്രതീക്ഷം. കുമ്മനത്തിനായി വീറും വാശിയോടും കൂടി പ്രചരണത്തില്‍ സജീവമായി ജയം ഉറപ്പിക്കാനാണ് ബിജെപി നീക്കം. സീമയെത്തിയതോടെ മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലായി. ഭൂരിപക്ഷ സമുദായ വോട്ടര്‍മാരുടെ അധിക്യം മൂലം വോട്ടുകള്‍ മറിക്കല്‍ നടക്കുകയുമില്ല. അങ്ങനെ ജയിക്കാമെന്നാണ് പ്രതീക്ഷ.
നേമത്ത് ശിവന്‍കുട്ടിയാകുമ്പോള്‍ കോണ്‍ഗ്രസ് വോട്ട് മറിക്കില്ല. സിറ്റിങ് സീറ്റായതിനാല്‍ സിപിഎമ്മുകാര്‍ക്കും നേമത്ത് വോട്ട് കോണ്‍ഗ്രസിന് ചെയ്യാനാകില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തികൊണ്ടു വന്നത് ശിവന്‍കുട്ടിയാണ്. കണ്‍സ്യൂമര്‍ ഫെഡ് തുടങ്ങിയ അഴിമതിയിലും മറ്റും കേസും കൊടുത്തു. കെസി ജോസഫിനെതിരായ കോടതിയലക്ഷ്യ ഹര്‍ജിയും ശിവന്‍കുട്ടി വകയായിരുന്നു. അതുകൊണ്ട് തന്നെ ശിവന്‍കുട്ടിയെ തോല്‍പ്പിക്കാന്‍ തന്നെയാണ് എ ഗ്രൂപ്പിന്റെ തീരുമാനം. ഇത് രാജഗോപാലിന് ഗുണം ചെയ്യുമെന്നാണ് ബിജെപി വിലയിരുത്തല്‍.
വട്ടിയൂര്‍ക്കാവിലും ബിജെപി വിജയം കാണുന്നു. കുമ്മനം രാജശേഖരനാണ് ഇവിടെ മത്സരിക്കുന്നത്. സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും ഈ പ്രതീക്ഷകള്‍ കൂട്ടുന്നുവെന്നാണ് ബിജെപി വിലയിരുത്തല്‍. ടി.എന്‍. സീമയാണ് സിപിഎം സ്ഥാനാര്‍ത്ഥി.
വട്ടിയൂര്‍ക്കാവില്‍ മുരളീധരനായതുകൊണ്ട് കോണ്‍ഗ്രസും ഉറച്ച നിലപാട് എടുക്കും. സീമയ്ക്ക് എതിരായ വികാരം ഇത്തവണ കുമ്മനത്തിന് അനുകൂലമാകുമെന്നാണ് ബിജെപി പ്രതീക്ഷ.
തിരുവനന്തപുരം സെന്‍ട്രലിലും സിപിഐ(എം) സ്ഥാനാര്‍ത്ഥിക്കായി കാത്തിരിക്കുകയാണ് ബിജെപി. ഇടതുപക്ഷത്ത് കേരളാ കോണ്‍ഗ്രസ് ഫ്രാന്‍സിസ് ജോര്‍ജിന്റെ അനുയായി ആയ ആന്റണിരാജുവെത്തിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമാകും. തീരപ്രദേശത്തെ വോട്ടുകള്‍ ആന്റണിരാജു പിടിച്ചാല്‍ ഇവിടേയും ബിജെപിക്ക് നേട്ടമാകും. നഗര പ്രദേശത്തെ ഭൂരിപക്ഷ സമുദായ വോട്ടുകള്‍ പിടിച്ച് ശക്തമായ ത്രികോണം സാധ്യമാക്കാമെന്നാണ് ബിജെപി പ്രതീക്ഷ. ഇതുകൊണ്ട് കൂടിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വൈകിപ്പിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha