മലയാളി ദമ്പതിമാര്‍ പിരിയുന്നതിന്റെ കാരണം എന്ത്?

സംസ്ഥാനത്തെ കുടുംബക്കോടതികളില്‍ ദാമ്പത്യബന്ധം വേര്‍പെടുത്തുന്നതിനായി മാത്രം അപേക്ഷ നല്‍കിയിരിക്കുന്നത് 19,028 ദമ്പതിമാര്‍. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പിരിയുവാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇവിടെ മൂന്നു കുടുംബക്കോടതികളിലായി അപേക്ഷ നല്‍കിയിരിക്കുന്നത് 2968 പേര്‍.
കുടുംബക്കോടതികളില്‍ എത്തുന്ന കേസുകളുടെ എണ്ണം 51,153 ആയും ഉയര്‍ന്നു. 2015 ല്‍ കേരള ഹൈക്കോടതി പുറത്തുവിട്ടിട്ടുള്ള കണക്കുകളാണിത്. തൊട്ടടുത്ത് എറണാകുളമുണ്ട്. ഇവിടെ 2315 ദമ്പതിമാര്‍ ഉഭയസമ്മതപ്രകാരം വേര്‍പിരിയാന്‍ അപേക്ഷ നല്‍കി. സംസ്ഥാനത്തെ 28 കുടുംബക്കോടതികളിലായി 2014 ല്‍ 18,500 ദമ്പതിമാരാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്.
നഗരങ്ങളില്‍, കഴിഞ്ഞവര്‍ഷത്തെപ്പോലെ ഇപ്രാവശ്യവും കൊച്ചിയിലാണ് കൂടുതല്‍ ദമ്പതിമാര്‍ വേര്‍പിരിയാനെത്തിയത്. 1795 അപേക്ഷകളുണ്ട്. സംസ്ഥാനത്ത് വിവാഹമോചനം ഏറ്റവും കുറവ് ആഗ്രഹിക്കുന്നത് വയനാട് ജില്ലയിലാണ് 239. ജനസംഖ്യയുടെയും മറ്റും അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഇത് കുറവായികണക്കാക്കേണ്ടതില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. പരസ്പരം മനസ്സിലാക്കാന്‍ ദമ്പതിമാര്‍ക്ക് കഴിയാത്തതാണ് വേര്‍പിരിയലിന്റെ മുഖ്യകാരണമെന്ന് കുടുംബസംരക്ഷണവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി മുതുകുളം മോഹനന്‍ പിള്ള പറഞ്ഞു. മൊബൈല്‍ ഫോണും നവമാധ്യമങ്ങളും വരെ ഇതിന് കാരണമാകുന്നുണ്ട്. വ്യക്തിഗതവരുമാനവും ഇടുങ്ങിയ സൗഹൃദങ്ങളും ഇതിന് ശക്തിപകരുന്നു. ജോലിക്കാര്‍ കൂടുതലുള്ള തിരുവന്തപുരത്തും വ്യവസായ തലസ്ഥാനമായ കൊച്ചിയിലും ദമ്പതിമാര്‍ വേര്‍പിരിയുന്നതിന്റെ അടിസ്ഥാനകാരണം ഇതാണെന്നും അദ്ദേഹം പറഞ്ഞു. 2015 ലെ കണക്കുപ്രകാരം, സംസ്ഥാനത്തെ 14 ജില്ലകളിലായി വേര്‍പിരിയാന്‍ തീരുമാനിച്ച ദമ്പതിമാരുടെ എണ്ണം ഇപ്രകാരം:
തിരുവന്തപുരം 2968
കൊല്ലം 2166
പത്തനംതിട്ട 1165
ആലപ്പുഴ 1614
കോട്ടയം 1351
എറണാകുളം 2315
തൃശ്ശൂര്‍ 1988
കോഴിക്കോട് 1326
കണ്ണൂര്‍ 1269
പാലക്കാട് 1090
മലപ്പുറം 641
ഇടുക്കി 504
കാസര്‍കോട് 392
വയനാട് 239
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha