മേജര്‍ രവിയുടെ നാക്ക് അരിഞ്ഞ് പട്ടിക്ക് ഇട്ടുകൊടുക്കുകയാണ് വേണ്ടത്: സിന്ധു ജോയി

സിന്ധു സൂര്യകുമാര്‍ വിഷയത്തില്‍ മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയുമായ സിന്ധു ജോയി മേജര്‍ രവിക്കെതിരെ മറുപടിയുമായി സോഷ്യല്‍ മീഡിയയില്‍. മേജര്‍ രവിയെന്ന പേര് സൈനികര്‍ക്ക് അപമാനമായി മാറുന്നുവെന്ന് സിന്ധു ജോയി ആഞ്ഞടിച്ചു. ഇല്ലാത്ത ഒരു കെട്ടുകഥയുടെ പേരില്‍ ഒരു മാധ്യമ പ്രവര്‍ത്തക ക്രൂശിക്കപ്പെടുമ്പോള്‍ ഫാസിസ്റ്റുകള്‍ക്കൊപ്പം അണിചേര്‍ച്ച് സിന്ധുവിനെ കാര്‍ക്കിച്ച് തുപ്പുമെന്ന് പറയുന്ന രവിയുടെ നാക്ക് അരിഞ്ഞ് പട്ടിക്ക് ഇട്ടുകൊടുക്കുകയാണ് വേണ്ടതെന്നും സിന്ധു ജോയി തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
സിന്ധു ജോയിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ:
സൈനികരെ ബഹുമാനിക്കുന്നു ഞാന്‍! വെയിലും, മഞ്ഞും. മഴയും കൂസാതെ രാജ്യത്തെ കാത്തു സൂക്ഷിക്കുന്നവര്‍ നാടിനു വേണ്ടി സ്വന്തം ജീവന്‍ പോലും വെടിയാന്‍ മടിയില്ലാത്തവര്‍! ആ സൈനികര്‍ക്ക് അപമാനമായി മാറുന്ന ഒരു പേരാണ് മേജര്‍ രവിയുടേത്.ഒരു സ്ത്രീയുടെ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പും എന്ന് നിങ്ങള്‍ക്ക് എങ്ങനെ പറയാന്‍ കഴിയുന്നു? നിങ്ങളും ഒരമ്മയുടെ മകന്‍ അല്ലെ ?സിന്ധു സൂര്യകുമാര്‍ ഇപ്പോള്‍ നിരന്തരം അവഹേളിക്കപെടുന്ന വിവാദമായ ആ ചര്‍ച്ച ഞാനും തത്സമയം കണ്ടിരുന്നു.അതില്‍ എവിടെയാണ് അവര്‍ ദുര്‍ഗാദേവിയെ അധിക്ഷേപിച്ചതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഇല്ലാത്ത ഒരു കെട്ടുകഥയുടെ പേരില്‍ ഒരു മാധ്യമ പ്രവര്‍ത്തക ക്രൂശിക്കപെടുമ്പോള്‍ ഫാഷിസ്റ്റ്കള്‍ക്കൊപ്പം അണിചേര്‍ന്നു സിന്ധുവിനെ 'കാര്‍ക്കിച്ച് തുപ്പും 'എന്ന് വിളിച്ചു പറയുന്ന നിങ്ങളുടെ നാക്ക് അരിഞ്ഞ് പട്ടിക്ക് ഇട്ടു കൊടുക്കുകയാണ് വേണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha