വോട്ടു കച്ചവടത്തിന്റെ 'സഭാ മോഡല്‍'

സി.പി.എമ്മിനെ കുപ്പിയിലാക്കാന്‍ കര്‍ഷകസംഘടനകള്‍ എന്നപേരില്‍ കുറേ കടലാസു സംഘടനകള്‍. ഒരു വര്‍ഷം നീണ്ട കൃത്യമായ ആസൂത്രണം. ഹൈറേഞ്ചു സംരക്ഷണ സമിതിയുടെ ബാനറില്‍ ജോയ്‌സ് ജോര്‍ജ് വിജയിച്ചു കയറിയ ഇടുക്കി മോഡല്‍ പകര്‍ത്തി ഇരുപതോളം സ്ഥാനമോഹികള്‍ എല്‍.ഡി.എഫിനു മുന്‍പില്‍.
കുറേ നേതാക്കളുടെ പേരിന്റെ ആദ്യാക്ഷരം ചേര്‍ത്തുള്ള കര്‍ഷകസംഘടനകള്‍ പി.സി. ജോസഫിന്റെ പീപ്പിള്‍, കാപ്പന്റെ കര്‍ഷകമുന്നണി തുടങ്ങി ഇരുപത്തിനാലോളം സംഘടനകള്‍. സഭാ പിന്തുണയുണ്ടെന്ന് വരുത്താന്‍ ഒന്നോ രണ്ടോ വൈദികര്‍. രക്ഷാധികാരിയായി ഏതെങ്കിലുമൊരു ബിഷപ്, വര്‍ഷം ഒന്നോ രണ്ടോ സെമിനാര്‍ കൃത്യമായ അജണ്ടയില്‍ സെറ്റു ചെയ്ത ഈ കടലാസു സംഘടനകളുടെ പേരിലാണ് എല്‍.ഡി.എഫില്‍ ഇപ്പോള്‍ സീറ്റു വിലപേശല്‍ നടക്കുന്നത്. ക്രൈസ്തവസഭാ പിന്തുണയ്ക്കുവേണ്ടി ഏതറ്റം വരെ പോകാന്‍ കോപ്പുകൂട്ടുന്ന സി.പി.എം. നു കിട്ടിയ കച്ചിത്തുരുമ്പ്.
തങ്ങള്‍ക്ക് സി.പി.എമ്മില്‍ നിന്നു പത്തിലേറെ സീറ്റുകളുടെ ഓഫറുണ്ടെന്ന് കേരളാ കോണ്‍ഗ്രസ് വിമതരും കര്‍ഷക മുന്നണിക്കാരും പ്രചരിപ്പിക്കുന്നു. സീറ്റു മോഹികളായ നിരവധി പേരാണ് ഒരു രാജി നാടകമൊരുക്കി വിമത വിഭാഗത്തിലേക്ക് ദിവസവും ഒഴുകിയെത്തുന്നത്.
ഇടവകകളിലും രൂപതയിലും ഭിന്നത സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ബിഷപ്പും ചില വൈദികരും ചേര്‍ന്ന് നടത്തുന്നതെന്ന് പറഞ്ഞ് കാത്തലിക് ലേമെന്‍സ് അസോസിയേഷന്‍ താമരശ്ശേരി രൂപതയില്‍ വിശ്വാസികളെ അണിനിരത്തിയത് തിരുവമ്പാടിയില്‍ 'ഇടുക്കി മോഡല്‍' പയറ്റാന്‍ പോകുന്നവര്‍ക്കെതിരെയുള്ള ശക്തമായ താക്കീതാണ്.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മത മേലധ്യക്ഷന്‍മാര്‍ നേരിട്ട് ഇടപെടുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നു. പ്രാര്‍ത്ഥനയ്ക്കും കൂദാശ പരികര്‍മ്മങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ നിലകൊള്ളുന്ന പള്ളികളെ ചേരിതിരിവിന്റെ വേദിയാക്കുകയാണ് ബിഷപ് ചെയ്യുന്നതെന്നും ബിഷപ്പിനെതിരെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ലേമെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വിന്‍സന്റ് മാത്യു പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് വിമതരുടെ പേരിലും, കര്‍ഷകമുന്നണിയിലും വിജയിച്ചു വരുന്നവരെ ഒരുമിച്ചു ചേര്‍ത്ത് പുതിയൊരു കേരളാകോണ്‍ഗ്രസുണ്ടാക്കി അവരെ കൂടെ നിര്‍ത്താം എന്ന് എല്‍.ഡി.എഫ് കണക്കുകൂട്ടുന്നു. എറണാകുളത്തെ പ്രമുഖ ബാറുടമയും, സി.പി.എമ്മിന്റെ കണ്ണൂര്‍ നേതാവും ചേര്‍ന്നൊരുക്കിയ ഈ ഫോര്‍മുല ഇപ്പോള്‍ സി.പി.എമ്മിനു കുരുക്കായി മാറുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha