മുളക് കഴിച്ച് രണ്ട് വയസ് പ്രായമുള്ള പെണ്‍ കുഞ്ഞ് മരിച്ചു

ന്യൂഡല്‍ഹിയില്‍ മുളക് കഴിച്ച് രണ്ട് വയസ് പ്രായമുള്ള പെണ്‍ കുഞ്ഞ് മരിച്ചു. മുളകിലന്റെ ചുവപ്പ് നിറം കണ്ട് ആകൃഷ്ടയായി കുഞ്ഞ് മുളക് കടിക്കുകയായിരുന്നു. മുളക് കടിച്ചതിനെ തുടര്‍ന്ന് ശ്വാസകോശത്തില്‍ എരിവ് നിറഞ്ഞാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കുറച്ച് മാസങ്ങള്‍ മുമ്പാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ മെഡിക്കൊ ലിഗല്‍ ജേര്‍ണലില്‍ സംഭവം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്വാസനാളത്തില്‍ എരിവ് തട്ടിയതിനെ തുടര്‍ന്ന് കുഞ്ഞ് പലപ്രാവശ്യം ഛര്‍ദ്ദിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 24 മണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചു.
മുളക് കഴിച്ചില്ലെങ്കിലും എരുവ് അധികമുള്ള ഭക്ഷണം കുട്ടികള്‍ക്ക് നല്‍കുമ്പോഴും ഇത് സംഭവിച്ചേക്കാമെന്ന് ഡോക്ടര്‍ പറഞ്ഞു. ശ്വാസ നാളത്തില്‍ എരിവ് തട്ടിയാണ് മരണം സംഭവിക്കുന്നത്. ഇത് ശ്വാസോച്ഛ്വാസത്തെ തടസ്സപ്പെടുത്തുന്നു. എങ്കിലും വളരെ ചുരുക്കമായി മാത്രമേ ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്ത് വരാറുള്ളു എന്നും ഡോക്ടര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha