തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കൂലി വീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ബംഗാളില്‍ അഴിമതി വിരുദ്ധ പേരാട്ടത്തിന്റെ മുദ്രാവാക്യവുമായി അധികാരത്തിലെത്തിയ, തൃണമൂല്‍ കോണ്‍ഗ്രസ് അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മുന്‍ റെയില്‍ മന്ത്രി മുകുള്‍ റോയിയുള്‍പ്പെടെയുള്ള മുതിര്‍ന്ന ടിഎംസി നേതാക്കളാണ് വാര്ത്താ സൈറ്റായ നാരദയുടെ ഒളിക്യാമറാ ഓപ്പറേഷനില്‍ കുടുങ്ങിയത്. തെഹല്‍ക്കയിലെ മുന്‍ മാധ്യമപ്രവര്‍ത്തകനായ മാത്യു സാമുവലിന്റെ നേതൃത്വത്തിലുള്ള സംഘം 2014 മുതല്‍ നടത്തിയ സ്റ്റിംഗ് ക്യാമറാ ഓപ്പറേഷന്‍ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. മമതാ ബാനര്‍ജിയൊഴികെയുള്ള തൃണമൂലിന്റെ മിക്കവാറും നേതാക്കളും ക്യാമറയില്‍ കുടുങ്ങിയിട്ടുണ്ട്. ശാരദാ ചിറ്റ് ഫണ്ട് കേസിലും മുന്‍പ് തൃണമൂല്‍ നേതാക്കള്‍ ആരോപണവിധേയനായിരുന്നു.
ഒരു കമ്പനി തുടങ്ങാനെന്ന പേരിലാണ് മാധ്യമസംഘം പണവുമായി നേതാക്കളെ സമീപിച്ചത്. മുന്‍ റെയില്‍മന്ത്രിയും ടിഎംസിയുടെ ഏറ്റവും മുതിര്‍ന്ന നേതാവുമായ മുകുള്‍ റോയി 20 ലക്ഷം രൂപയാണ് കമ്പനിക്ക് സഹായം ചെയ്യാന്‍ കൈപ്പറ്റിയത്. മുന്‍ കേന്ദ്ര മന്ത്രിയും നിലവില്‍ എംപിയുമായ സുല്‍ത്താന്‍ അഹമ്മദ് അഞ്ച് ലക്ഷം രൂപയും വാങ്ങി. മുന്‍ കേന്ദ്രമന്ത്രിയായ സുഗതാ റോയി അഞ്ച് ലക്ഷം രൂപ വാങ്ങുന്ന ദൃശ്യങ്ങളും പുറത്തുവിട്ടവയിലുണ്ട്. മമതാ മന്ത്രി സഭയിലെ പഞ്ചായത്ത് ഗ്രാമീണവികസനവകുപ്പ് മന്ത്രി സുബ്രതാ മുഖര്‍ജിയും നഗരവികസനമന്ത്രി ഫര്‍ഹാദ് ഹക്കിമും മുന്‍ മന്ത്രി മദന്‍ മിത്രയും അഞ്ച് ലക്ഷം രൂപ വീതമാണ് കൈപ്പറ്റിയത്. ശാരദാ ചിറ്റ് ഫണ്ട് കേസില്‍ ജയിലിലാണ് നിലവില്‍ മദന്‍ മിത്ര. കൊല്‍ക്കത്ത മേയര്‍ പ്രസൂന്‍ ബാനര്‍ജി വാങ്ങിയത് നാല് ലക്ഷം രൂപയാണ്. ബംഗാള്‍ എംഎല്‍എ ഇക്ബാല്‍ അഹമ്മദും ടിഎംസി നേതാക്കളായ സുവേന്ദു അധികാരി, കക്കോലി ഘോഷ് ദസ്തികര്‍ എന്നിവരും അഞ്ച് ലക്ഷം രൂപ വീതം കൈപ്പറ്റുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 5 ലക്ഷം രൂപ കൈക്കൂലി വാങ്ങി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ എംഎച്ച് അഹമ്മദ് മിര്‍സയാണ് മര്‌റു നേതാക്കളിലേക്ക് സംഘത്തെ നയിച്ചത്. ഉദ്യേഗസ്ഥരും ഭരണ നേതൃത്വവും ചേര്‍ന്നുള്ള പങ്കുകച്ചവടമെന്ന് വ്യക്തം.
35 വര്‍ഷത്തെ ഇടതുഭരണത്തെ തകര്‍ത്തെറിഞ്ഞ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ അധികാരത്തിലെത്തിയത്. അഴിമതി പ്രധാന മുദ്യാവാക്യമാക്കിയുള്ള പ്രചരണം നടത്തി അധികാരത്തിലെത്തിയ ആ സര്‍ക്കാരും പാര്‍ട്ടിയും, രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കാണ് ബംഗാളില്‍ നേതൃത്വം നല്‍കിയതെന്നാണ് വ്യക്തമാകുന്നത്. ഇന്ത്യാ ചരിത്രത്തിലെ തന്നെ സുപ്രധാനമായ അഴിമതി വിരുദ്ധ സ്റ്റിംഗ് ഓപ്പറേഷന്‍ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മമത ഒഴികെയുള്ള തൃണമൂലിന്റെ എല്ലാ മുതിര്‍ന്ന നേതാക്കളുമുള്‍പ്പെട്ട ദൃശ്യങ്ങള്‍, അടുത്തമാസം തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാള്‍ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha