മൂന്നര വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു

തിരുവനന്തപുരം ബാലരാമപുരത്ത് മൂന്നര വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. ബാലരാമപുരം വഴിമുക്ക് പച്ചിക്കോട് അഴകറത്തല മേക്കുകര വീട്ടില്‍ ഉണ്ണിസൗമ്യ ദമ്പതികളുടെ മകള്‍ ശിവാനിയാണ് മരിച്ചത്.
ഞായറാഴ്ച്ച വൈകുന്നേരം വീട്ടിലെ കുളിമുറിയില്‍ വച്ചായിരുന്നു ശിവാനിയ്ക്ക് പാമ്പുകടിയേറ്റത്. ശിവാനിയെ കുളിമുറിയില്‍ നിര്‍ത്തിയ ശേഷം സോപ്പെടുക്കാനായി സൗമ്യ പുറത്തുപോയി വന്നപ്പോഴായിരുന്നു സംഭവം. പാമ്പുകടിച്ചുവെന്ന കുട്ടിയുടെ നിലവിളി കേട്ടെത്തിയ സൗമ്യ കുളിമുറിയില്‍ നിന്നും പാമ്പ് ഇഴഞ്ഞ് പോകുന്നത് കണ്ടു. ഉടന്‍ തന്നെ കുഞ്ഞിനെ നെയ്യാറ്റിന്‍കര ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha