വിവാഹത്തലേന്ന് കാമുകനൊപ്പം കിടക്ക പങ്കിട്ട യുവതിയെ മാതാവ് കൊലപ്പെടുത്തി

വിവാഹത്തലേന്ന് കാമുകനൊപ്പം കിടക്ക പങ്കിട്ട യുവതിയെ മാതാവ് കൊലപ്പെടുത്തി. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സീലാംപൂരില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം. തിങ്കളാഴ്ച വിവാഹം നടക്കാനിരിക്കെയാണ് യുവതി കൊല്ലപ്പെട്ടത്. ഞായറാഴ്ച പുറത്തു പോയിട്ട് മടങ്ങിവന്ന മാതാവ് മകളെ മറ്റൊരാള്‍ക്കൊപ്പം കിടപ്പുമുറിയില്‍ കണ്ടെത്തി. ഇവരുടെ വാടകക്കാരനായ യുവാവുമൊത്താണ് യുവതി കിടക്ക പങ്കിട്ടത്.
ഇതില്‍ പ്രകോപിതയായ മാതാവ് യുവതിയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ അതിഥികള്‍ വീട്ടിലിരിക്കെയാണ് ദാരുണമായ സംഭവങ്ങള്‍ അരങ്ങേറിയത്. ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് കള്ളം പറഞ്ഞ് യുവതിയെ ലോക് നായക് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ മാതാവും സഹോദരനും ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
യുവതിയുടെ വീട്ടുകാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ വിവരം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് മാതാവിനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. ഗാസിയാബാദ് സ്വദേശിയായ വ്യവസായിയുമായാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ യുവതി വാടകക്കാരനുമായി പ്രണയത്തിലായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha