മാതൃഭൂമി പ്രതിസന്ധിയില്‍

പ്രവാചകനെ നിന്ദിക്കുന്ന തരത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഫേസ്ബുക്ക് പോസ്റ്റുകള്‍ വിവേക ബുദ്ധികൂടാതെ കോപ്പിയടിച്ച മാതൃഭൂമി ദിനപത്രത്തിന്റെ പ്രചാരം കുത്തനെ ഇടിഞ്ഞു. മാതൃഭൂമി വരുത്തുന്ന മുസ്ലീങ്ങള്‍ പത്രം നിര്‍ത്തി. അതത് ജുമാ അത്തുകളുടെ നിര്‍ദ്ദേശാനുസരണമാണ് പത്രം നിര്‍ത്തിയത്.
മാതൃഭൂമി നിര്‍ത്തിയവര്‍ മനോരമയുടെ വരിക്കാരാകുന്നു. അവസരം പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി മലയാള മനോരമ ഇസ്ലാം സംബന്ധമായ വാര്‍ത്തകള്‍ നിരന്തരം കൊടുത്തു തുടങ്ങി. മാതൃഭൂമിക്കെതിരായ ജനവികാരം പരമാവധി പ്രയോജനപ്പെടുത്തുവാന്‍ എതിര്‍പക്ഷത്തുള്ള പത്രങ്ങള്‍ തീരുമാനിച്ചു.
മാതൃഭൂമി ദിനപത്രം ഹൈന്ദവ പത്രമാണെന്ന പേര് പണ്ടേയുണ്ട്. ഹൈക്കോടതി ജഡ്ജി നടത്തിയ ചില പരാമര്‍ശങ്ങളെ തുടര്‍ന്ന് പത്രം നടത്തിയ ഇടപെടലുകള്‍ മാനേജ്‌മെന്റിന്റെ അറിവോടെയായിരുന്നില്ല. എന്നാല്‍ പത്രം എഡിറ്റ് ചെയ്തവരെ കുറ്റം പൂര്‍ണമായും പറയാനാവില്ല. കാരണം പത്രം ഒരാള്‍മാത്രം ചെയ്യുന്നതല്ല. പത്രാധിപ•ാര്‍ക്ക് അത് പരിശോധിക്കാനുള്ള ബാധ്യതയുണ്ട്.
മുസ്ലീങ്ങള്‍ക്ക് മാതൃഭൂമിയുടെ പ്രവാചകനിന്ദ സഹിക്കാവുന്നതിലപ്പുറമായിരുന്നു. അതിനിടെ മാതൃഭൂമിക്കെതിരെ ജ. കമാല്‍ പാഷയും രംഗത്തെത്തി. മാതൃഭൂമി നടത്തിയ ഖേദപ്രകടനത്തില്‍ തന്നെ വലിച്ചിഴച്ചു എന്നാണ് ജഡ്ജി പറഞ്ഞത്. അതില്‍ തെറ്റില്ല. കെമാല്‍ പാഷയുടെ പ്രസ്താവനയെ തുടര്‍ന്ന് സാമാന്യമാധ്യമങ്ങള്‍ പ്രവാചകനിന്ദ നടത്തിയപ്പോഴാണല്ലോ മാതൃഭൂമി അത് പുനഃപ്രസിദ്ധീകരിച്ചത്.
മാധ്യമങ്ങളുടെ ജാഗ്രതാക്കുറവ് കാരണമാണ് മാതൃഭൂമി ദിനപത്രം അപകടത്തില്‍പ്പെട്ടത്. മാതൃഭൂമിക്കെതിരായ പ്രതിഷേധം എം.പി. വീരേന്ദ്രകുമാറിന്റെ മകന്‍ എം.വി. ശ്രേയാംസ് കുമാറിലേക്ക് വ്യാപിക്കുകയാണെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha