ആ അടിക്ക് പിന്നില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലില്ല..അത് നിസ്സാര സംഭവം..മേജര്‍ രവി

നടന്‍ ഉണ്ണി മുകുന്ദനോട് തനിക്ക് യാതൊരു വിദ്വേഷവുമില്ലെന്ന് മേജര്‍ രവി. ഒരിക്കല്‍ സിനിമയുടെ സെറ്റില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കവും, ഉണ്ണി മുകുന്ദന്‍ മേജര്‍ രവിയെ കയ്യേറ്റം ചെയ്തുവെന്നുമുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് വര്‍ഷം മുമ്പ് ഇത്തരമൊരു പ്രശ്‌നമുണ്ടായിരുന്നുവെന്ന് മേജര്‍ രവി പറയുന്നു. എനിക്ക് ഉണ്ണിയോടിപ്പോള്‍ യാതൊരു വിദ്വേഷവുമില്ല. അദ്ദേഹം എന്നെക്കുറിച്ച് എന്തെങ്കിലും പറഞ്ഞ് നടന്നോട്ടെ. ഉണ്ണിക്ക് ആദ്യത്തെ അഡ്വാന്‍സ് സിനിമയില്‍ നല്‍കിയത് ഞാനാണ്. ചില കാരണങ്ങളാല്‍ അത് നടന്നില്ല. എന്റെ മകന്റെ പ്രായം പോലും ഉണ്ണി മുകുന്ദന് കാണില്ലെന്നും മേജര്‍ രവി പറഞ്ഞു. മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെതിരെ മേജര്‍ രവി നടത്തിയ പരാമര്‍ശങ്ങള്‍ വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha