ജഗദീഷിന് എതിരെ പറഞ്ഞിട്ടില്ലെന്ന് സലിം കുമാര്‍; കള്ളാ എന്ന വിളി കേള്‍ക്കാന്‍ താല്‍പര്യമില്ല അതിനാല്‍ ആ പണിക്കില്ല

പറഞ്ഞതെല്ലാം വിഴുങ്ങി സലിം കുമാര്‍ അടവുമാറ്റി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുന്ന ജഗദീഷിനായി ഊര്‍ജം കളയാന്‍ താനില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് നടന്‍ സലിം കുമാര്‍. ഞാന്‍ പറയാത്തകാര്യം പറഞ്ഞെന്ന് പറഞ്ഞിട്ട് എന്തുകിട്ടാനാണ്. സിദ്ദിഖ് മത്സരിച്ചാല്‍ അദ്ദേഹത്തിനുവേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്നും സലിം കുമാര്‍ പറഞ്ഞു.
തന്നെ ആരും സ്ഥാനാര്‍ത്ഥിയാക്കാന്‍ ക്ഷണിച്ചില്ല, വിളിച്ചാലും പോവില്ല. കള്ളാ എന്ന വിളി കേള്‍ക്കാന്‍ താല്‍പര്യമില്ലാത്തതിനാലാണെന്നും ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സലിം കുമാര്‍ പറഞ്ഞു
ജഗദീഷിനായി ഊര്‍ജം കളയാനില്ലെന്ന് പറഞ്ഞിട്ടില്ല. മറിച്ച് പത്തനാപുരത്തുപോയി ഊര്‍ജം കളയാന്‍ ഞാനില്ല എന്നാണ് പറഞ്ഞത്. പത്തനാപുരത്ത് ജഗദീഷ് മാത്രമല്ല മത്സരിക്കുന്നതെന്ന് കേള്‍ക്കുന്നത്. ഗണേഷും ജഗദീഷും എന്നെ പ്രചരണത്തിനായി വിളിച്ചിട്ടില്ല. ഞാന്‍ പത്തനാപുരത്തേയ്ക്ക് പോകുന്നതുമില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി ഞാന്‍ പ്രചാരണത്തിന് ഇറങ്ങുന്നുണ്ട്. മുകേഷ് സ്ഥാനാര്‍ത്ഥിയായാല്‍ അദ്ദേഹത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങില്ല. എല്ലാവര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി മാത്രമേ പ്രചരണത്തിന് ഇറങ്ങൂ, സലിംകുമാര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha