പി.ടി. ചാക്കോയെ വെട്ടിയതു കെ.എം. ജോര്‍ജ്

മുന്‍മന്ത്രി എം.പി. ഗോവിന്ദന്‍നായരുടെ വെളിപ്പെടുത്തല്‍ കേരള രാഷ്ട്രീയത്തില്‍ വന്‍ വിവാദമാകുന്നു. പീച്ചി സംഭവത്തിന്റെ പേരില്‍ പി.ടി. ചാക്കോയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കേരളാ കോണ്‍ഗ്രസ് സ്ഥാപകനായ കെ.എം. ജോര്‍ജ്ജ് ആയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. നിര്‍ഭാഗ്യകരമായ തെറ്റിദ്ധാരണയാണ് ശങ്കറും ചാക്കോയും തമ്മില്‍ തെറ്റാന്‍ കാരണമെന്നും 1962 ലെ ശങ്കര്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന എം.പി. ഗോവിന്ദന്‍ നായര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 1962 സെപ്റ്റംബര്‍ 26 ന് അധികാരമേറ്റ ആര്‍. ശങ്കര്‍ മന്ത്രിസഭയില്‍ ആഭ്യന്തരം, റവന്യു, വൈദ്യുതി തുടങ്ങിയ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു പി.ടി. ചാക്കോ. പീച്ചിയിലെ കാര്‍ അപകടം വന്‍ വിവാദമായി. ചാക്കോ നിരപരാധിയാണെന്ന് ശങ്കറിനു പൂര്‍ണ വിശ്വാസമായിരുന്നു. പക്ഷേ അദ്ദേഹത്തെ പുറത്താക്കണമെന്ന് വാദിച്ച് ആദ്യം രംഗത്തെത്തിയതാകട്ടെ ചാക്കോയുടെ ഉറ്റ അനുയായി കെ.എം. ജോര്‍ജ് - ഗോവിന്ദന്‍ നായര്‍ പറഞ്ഞു.
ഇതാദ്യമായാണ് ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിവാദമുണ്ടായപ്പോള്‍ കേന്ദ്രം ഇടപെട്ടു. ഗുല്‍സാരിലാല്‍ നന്ദയായിരുന്നു കേന്ദ്ര ആഭ്യന്തമന്ത്രി. ആഭ്യന്തരം മാത്രം ചാക്കോയില്‍ നിന്നു മാറ്റിയാല്‍ മതിയെന്നായിരുന്നു ശങ്കറിന്റെ നിലപാട്. അതു നന്ദ അംഗീകരിക്കുകയും ചെയ്തു. പക്ഷേ, വ്രണിതനായ ചാക്കോ മന്ത്രിസഭയില്‍ നിന്ന് പുറത്തുപോയി. ശങ്കറുമായുള്ള അകലം കൂടിയതോടെ പ്രതിപക്ഷം ഇതു മുതലെടുത്തു. അവിശ്വാസപ്രമേയം വന്നു. 1964 സെപ്റ്റംബര്‍ 8 നു ശങ്കര്‍ മന്ത്രിസഭ രാജിവച്ചു. ചാക്കോയുടെ പേരില്‍ പിന്നീട് കേരളകോണ്‍ഗ്രസ് രൂപീകരിച്ച് അതിന്റെ സ്ഥാപക ചെയര്‍മാനായി കെ.എം. ജോര്‍ജ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha