മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് ഫാൽക്കെ പുരസ്ക്കാരം, നൽകി ആദരിച്ച കേന്ദ്രം പക്ഷേ എമ്പുരാന്റെ സംവിധായകൻ പൃഥ്വിരാജിനെ തൂക്കി... മാസങ്ങളോളം പ്യഥ്വിരാജ് ഉൾപ്പെടെയുള്ളവർക്ക് പിന്നാലെ നടന്ന ശേഷമാണ് നടൻമാരെ നിയമത്തിന് മുന്നിലെത്തിച്ചത്...

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് ഫാൽക്കെ പുരസ്ക്കാരം നൽകി ആദരിച്ച കേന്ദ്രം പക്ഷേ എമ്പുരാന്റെ സംവിധായകൻ പൃഥ്വിരാജിനെ തൂക്കി. മാസങ്ങളോളം പ്യഥ്വിരാജ് ഉൾപ്പെടെയുള്ളവർക്ക് പിന്നാലെ നടന്ന ശേഷമാണ് നടൻമാരെ നിയമത്തിന് മുന്നിലെത്തിച്ചത്. നടൻമാർക്കെതിരെ വിവിധ തലങ്ങളിലുള്ള അന്വേഷണമാണ് കേന്ദ്രം നടത്താൻ ഒരുങ്ങുന്നത്. ഇതിൽ പ്യഥ്വിരാജിനെതിരായ അന്വേഷണമാണ് വാർത്തയായത്. ഇത് തികച്ചും യാദ്യഛികമല്ല. നരേന്ദ്ര മോദിയോട് കളിച്ചാൽ ഇങ്ങനെയിരിക്കും എന്ന് ചിലരെങ്കിലും പറഞ്ഞു തുടങ്ങി ഭൂട്ടാനിൽ നിന്ന് നികുതിരഹിതമായി വാഹനങ്ങൾ കടത്തിക്കൊണ്ടു വന്ന് ഇന്ത്യയിൽ റജിസ്ട്രേഷൻ നടത്തുന്നതിൽ ഗുരുതര കണ്ടെത്തലാണ് കസ്റ്റംസ് നടത്തിയിരിക്കുന്നത്.
മലയാള നടന്മാര്‍ ഉൾപ്പെടെയുള്ള വമ്പന്മാർ ഇത്തരത്തിൽ കൊണ്ടുവന്ന വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും നടന്മാരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും കസ്റ്റംസ് കമ്മിഷണർ ടി.ടിജു വ്യക്തമാക്കി. ദുൽഖർ സൽമാന്റെ ഇത്തരത്തിലുള്ള 2 വാഹനങ്ങൾ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. പൃഥ്വിരാജ് സുകുമാരന്റെ പേരിലും ഇത്തരമൊരു കാർ ഉണ്ടെന്നും എന്നാൽ അത് കണ്ടെത്തിയിട്ടില്ലെന്നും കസ്റ്റംസ് കമ്മിഷണർ പറഞ്ഞു. മറ്റൊരു നടനായ അമിത് ചക്കാലയ്ക്കലിന്റെ വാഹനങ്ങളും കസ്റ്റംസ് പിടിച്ചെടുത്തവയിൽ ഉൾപ്പെടും. അമിത്തിന്റെ പേരിലുള്ള 2 വാഹനങ്ങൾ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.ഇന്ത്യൻ സൈന്യത്തിന്റെ പേരിലും അമേരിക്കൻ എംബസി ഉൾപ്പെടെയുള്ളവയുടെ പേരിലും വ്യാജരേഖകൾ ചമച്ചും എം–പരിവാഹൻ വെബ്സൈറ്റിൽ കൃത്രിമം നടത്തിയും ഇത്തരത്തില്‍ എത്തിക്കുന്ന വാഹനങ്ങളുടെ റജിസ്ട്രേഷൻ നടന്നിട്ടുണ്ടെന്നും കമ്മിഷണർ വ്യക്തമാക്കി.
ഇരുന്നൂറോളം വാഹനങ്ങളാണ് ഇത്തരത്തിൽ കേരളത്തിൽ എത്തിയിരിക്കുന്നത്. ഇതിൽ 36 എണ്ണം ഇന്ന് സംസ്ഥാനമൊട്ടാകെ 30ലേറെ സ്ഥലങ്ങളിൽ നടന്ന പരിശോധനയിൽ കസ്റ്റംസ് പിടികൂടി. ശരിയായ മാർഗത്തിൽ അല്ല എത്തിച്ചിരിക്കുന്നത് എന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകള്‍ നടത്തിയതും വാഹനങ്ങൾ പിടികൂടിയത് എന്നും കമ്മിഷണർ പറഞ്ഞു. സെക്കൻഡ് ഹാന്‍ഡ് വാഹനങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ നിയമമില്ല. വിദേശത്ത് മൂന്നു വര്‍ഷമെങ്കിലും ഉപയോഗിച്ച സ്വന്തം വാഹനം മാത്രമേ നികുതി അടച്ച് കൊണ്ടുവരാൻ സാധിക്കൂ. എന്നാൽ പിടിച്ചെടുത്ത വാഹനങ്ങൾ ഭൂട്ടാനിൽ നിന്ന് സെക്കൻഡ് ഹാൻഡായി കൊണ്ടുവന്നതാണ്. അത് നിയമവിരുദ്ധമാണ്. അതുകൊണ്ടു തന്നെ പിഴയടച്ച് കേസ് അവസാനിപ്പിക്കാൻ സാധിക്കില്ല എന്നും കമ്മിഷണർ വ്യക്തമാക്കി.
വാഹനങ്ങൾ പിടികൂടിയ നടന്മാര്‍ വാഹനങ്ങളുടെ രേഖകളുമായി നേരിട്ടു ഹാജരാകാൻ സമൻസ് നൽകും. വാഹനങ്ങൾ ഇറക്കുമതി ചെയ്തിരിക്കുന്നതിനു പിന്നിൽ ഇത്തരത്തിലുള്ള കൃത്രിമങ്ങൾ നടന്നിട്ടുള്ളത് നടന്മാരുടെ അറിവോടെയാണോ എന്നത് പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാവും മുന്നോട്ടുള്ള നിയമനടപടികൾ. വാഹനങ്ങൾ ഇത്തരത്തിൽ അതിർത്തി കടത്തിക്കൊണ്ടു വരുന്നതിൽ കള്ളപ്പണം വെളുപ്പിക്കൽ ഉള്‍പ്പെടെ ഉണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റ് അന്വേഷണ ഏജൻസികൾക്ക് കേസ് കൈമാറണമെങ്കിൽ അത് ചെയ്യും. കേരളത്തിൽ നടന്ന റെയ്ഡിൽ സംസ്ഥാനത്തെ ഭീകരവിരുദ്ധ സ്ക്വാഡും എംവിഡിയും എല്ലാ സഹായങ്ങളും നൽകിയതായും കമ്മിഷണർ പറഞ്ഞു. പലവിധത്തിലാണ് ഭൂട്ടാനിൽ നിന്ന് കാറുകൾ കൊണ്ടുവരുന്നത് എന്ന് കമ്മിഷണർ വ്യക്തമാക്കി. ഭൂട്ടാൻ സൈന്യം ഉപേക്ഷിക്കുന്ന വാഹനങ്ങളാണോ ഇത്തരത്തിൽ കൊണ്ടുവരുന്നത് എന്ന ചോദ്യത്തിന് അക്കാര്യം അന്വേഷണത്തിലൂടെയേ പറയാൻ സാധിക്കൂ എന്ന് കമ്മിഷണർ പറഞ്ഞു. വാഹനങ്ങൾ പല വഴിയിലൂടെ നിയവിരുദ്ധമായി ഭൂട്ടാനിൽ നിന്ന് കൊണ്ടു വരുന്നുണ്ട്. ഭൂട്ടാനിൽ നികുതി കുറവായതിനാൽ പുറത്തു നിന്ന് ഇറക്കുമതി ചെയ്യാൻ പണം കുറവാണ്. മറ്റൊന്ന് വാഹനങ്ങൾ അഴിച്ച് പല ഭാഗങ്ങളായി കൊണ്ടുവരുന്നുണ്ട്. ഇന്ത്യയിൽ നിന്ന് ടൂറിസ്റ്റുകളായി വാഹനത്തിൽ പോയി വാഹനം അവിടെ ഉപേക്ഷിച്ചു പോരികയും പിന്നീട് അത് ഇന്ത്യയിലെത്തിക്കുകയും ചെയ്യുന്നുണ്ട്. കോയമ്പത്തൂർ കേന്ദ്രമായ ഒരു സംഘത്തെ കുറിച്ചുള്ള വിവരം കിട്ടിയതിനു പിന്നാലെയാണ് തങ്ങൾ അന്വേഷണം ആരംഭിച്ചതെന്നും കമ്മിഷണർ പറഞ്ഞു. ഇന്ത്യയിൽ എത്തിച്ച ശേഷം വ്യാജരേഖകൾ ഉണ്ടാക്കി ഇവിടെ റജിസ്ട്രേഷൻ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. സൈന്യത്തിന്റെയും എംബസികളുടെയുമൊക്കെ പേരിലാണ് വ്യാജരേഖകൾ ഉണ്ടാക്കിയിട്ടുള്ളത്. ഇതിനായി എം–പരിവാഹന്റെ വെബ്സൈറ്റിൽ പോലും വാഹനത്തിന് വർഷങ്ങൾക്ക് മുമ്പ് ഉടമസ്ഥൻ ഉണ്ടായിരുന്നതായി രേഖകൾ ഉണ്ടാക്കിയിട്ടുണ്ട്. മാത്രമല്ല, ഇത്തരത്തിൽ കടത്തിക്കൊണ്ടു വരുന്ന വാഹനങ്ങളിൽ നിന്ന് സ്വർണവും ലഹരി മരുന്നും ഉൾപ്പെടെ പിടികൂടിയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും കമ്മിഷണർ പറഞ്ഞു. അതായത് കേസ് എപ്പോൾ വേണമെങ്കിലും കൈവിട്ട് പോകാം.ഇതിനു പുറമെ, ഈ വാഹനങ്ങൾ വാങ്ങിയ പലരും പണം നൽകിയതിനു കൃത്യമായ രേഖകളോ ഒന്നുമില്ലെന്നും കമ്മിഷണർ പറഞ്ഞു. പലതും അനധികൃത മാർഗങ്ങളിലൂടെയാണ് പണം നൽകിയിരിക്കുന്നത്. വാഹനത്തിന്റെ ആദ്യത്തെ ഉടമ ആരെന്ന് അറിയില്ലാത്ത വാഹനങ്ങളാണ് കടത്തിയിട്ടുള്ളവയിൽ 90 ശതമാനവുമെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായതായി കമ്മീഷണർ പറഞ്ഞു. സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വില്‍ക്കുന്ന ഷോറൂമുകളിൽ നടത്തിയ പരിശോധനയിൽ ജിഎസ്ടി വെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്. പല വാഹനങ്ങൾക്കും ഫിറ്റ്നെസ് സർട്ടിഫിക്കറ്റോ ഇൻഷ്വറൻസോ ഇല്ല. എന്നാൽ ആ വാഹനങ്ങളൊക്കെ കേരളത്തിലെ റോഡുകളിലൂടെ ഓടുന്നുണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി.ഭൂട്ടാനില്‍ നിന്നും നികുതി വെട്ടിച്ച് എത്തിച്ച വാഹനങ്ങളെക്കുറിച്ചുള്ള അന്വേഷണം മലയാള സിനിമാ താരങ്ങളുടെ വീടുകള്‍ക്കു മുന്നിലെത്തിയത് ഡയറക്ററേറ്റ് ഓഫ് റവന്യൂ ഇന്‍്റലിജന്‍സിന്‍െ്റ (ഡി.ആര്‍.ഐ) രണ്ടുമാസത്തോളം നീണ്ട പരിശോധനകള്‍ക്കൊടുവിലാണ് . കേരളത്തില്‍ 20 വാഹനങ്ങള്‍ വിറ്റതായും രണ്ടരക്കോടി രൂപ വിലയുള്ള ഒരു ലാന്‍ഡ് ക്രൂയിസര്‍ 30 ലക്ഷത്തിന് ഒരു പ്രമുഖ സിനിമാതാരം വാങ്ങിയതായും കണ്ടെത്തി.ഡി.ആര്‍.ഐ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പുമായി സഹകരിച്ചു നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഈ വാഹനം വാങ്ങിയതായും ഭൂട്ടാനില്‍ നിന്നെത്തിയ വാഹനമാണെന്ന് അറിയില്ലായിരുന്നെന്നും താരത്തിന്റെ ഓഫീസ് അറിയിച്ചതായാണ് വിവരം. ഡി.ആര്‍.ഐ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് കേസെടുത്തത്. ടൊയോട്ട ലാന്‍ഡ് ക്രൂസറും ലാന്‍ഡ് റോവറും ടാറ്റ എസ്യുവികളും തുടങ്ങി ഭൂട്ടാന്‍ മിലിറ്ററി ലേലം ചെയ്ത നിരവധി വാഹനങ്ങള്‍ ഇന്ത്യയിലേക്ക് കടത്തിയിരുന്നു.
ഭൂട്ടാന്‍ പട്ടാളം ഉപേക്ഷിച്ച 150 വാഹനങ്ങള്‍ നിയമവിരുദ്ധമായി ഇന്ത്യയിലേക്കു കടത്തി എന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന ലാന്‍ഡ് ക്രൂസര്‍, ലാന്‍ഡ് റോവര്‍ എസ്യുവികളും പെട്രോളിങ്ങിനായി ഉപയോഗിക്കുന്ന ടാറ്റ എസ്യുവികളും പട്ടാളക്കാരെയും കാര്‍ഗോയും കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന വാഹനങ്ങളാണ് ഇന്ത്യയിലേക്ക് കടത്തിയത്. ഭൂട്ടാന്‍ മിലിറ്ററി ലേലത്തില്‍ വയ്ക്കുന്ന വാഹനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങി ഹിമാചല്‍പ്രദേശില്‍ റജിസ്റ്റര്‍ ചെയ്തു നാലിരട്ടി വിലയ്ക്കു വിറ്റഴിച്ചു എന്നാണ് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സും (ഡിആര്‍ഐ) അന്വേഷണം നടത്തിയത്. കേരളത്തിലും 20 എസ്യുവികള്‍ വിറ്റതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്്.
അതിനിടയിലാണ് കേരളത്തില്‍ 30 ലക്ഷം രൂപയ്ക്കു കാര്‍ വാങ്ങിയ സിനിമാ താരത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഭൂട്ടാന്‍ പട്ടാളം ഉപേക്ഷിച്ച കാറാണെന്ന് അറിയില്ലായിരുന്നുവെന്നാണ് പ്രാഥമിക തെളിവെടുപ്പില്‍ ലഭിച്ച വിവരം. സംസ്ഥാന മോട്ടര്‍വാഹന വകുപ്പും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇറക്കുമതി തീരുവ അടയ്ക്കാതെ കടത്തിക്കൊണ്ടുവരുന്ന വാഹനങ്ങള്‍ ഭൂട്ടാന്‍ റജിസ്ട്രേഷന്‍ നമ്പറില്‍ ഇന്ത്യയില്‍ സര്‍വീസ് നടത്താന്‍ പാടില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ വാഹനമാണെന്നു തെറ്റിദ്ധരിപ്പിക്കാന്‍ ഹിമാചല്‍പ്രദേശില്‍ റജിസ്റ്റര്‍ ചെയ്യുന്നത്; കൂടുതലും ഷിംല റൂറലിലാണ് (എച്ച്പി 52). ഒരു ലക്ഷം രൂപയ്ക്കു വാങ്ങിയ ഒരു കാര്‍ 10 ലക്ഷത്തിനും മൂന്നുലക്ഷത്തിനു വാങ്ങിയ എസ്യുവി 30 ലക്ഷത്തിനും വിറ്റിട്ടുണ്ട്. ഇത്തരം വാഹനങ്ങള്‍ ഭൂട്ടാനില്‍നിന്നു കടത്തിക്കൊണ്ടുവരാനും ഹിമാചലില്‍ വീണ്ടും റജിസ്റ്റര്‍ ചെയ്യാനും ഉദ്യോഗസ്ഥരും ഏജന്റുമാരുമടങ്ങുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്.
കേരളത്തില്‍ 30 ഇടങ്ങളിലാണ് ഇതുസംബന്ധിച്ച് കസ്റ്റംസ് പരിശോധന നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ 30 കേന്ദ്രങ്ങളിലാണ് പരിശോധന. സിനിമാ താരങ്ങളുടെയും വ്യവസായികളുടെയും വീടുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. സംസ്ഥാനത്തെ വിവിധ കാര്‍ ഷോറൂമുകളിലും കസ്റ്റംസ് പരിശോധന നടത്തുണ്ട്. മോട്ടോര്‍ വാഹന വകുപ്പുമായി സഹകരിച്ചാണ് പരിശോധന. എട്ടുതരം കാറുകളാണ് നികുതിവെട്ടിച്ച് ഇന്ത്യയില്‍ എത്തിച്ചത് എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും ദുൽഖറിന്റെ പനമ്പള്ളി നഗറിലെ വീട്ടിലുമാണ് റെയ്ഡ്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് എത്തിയെങ്കിലും വാഹനങ്ങളൊന്നും കാണാത്തതിനാൽ മടങ്ങി.പ്യഥ്വിരാജിനെതിരെ കുറ്റം തെളിയുകയാണെങ്കിൽഅദ്ദേഹം വല്ലാതെ ബുദ്ധിമുട്ടും. എമ്പുരാൻ സിനിമയിൽ പ്യഥ്വിരാജ് ബി ജെ പിയെ ഒന്നടങ്കം വേദനിപ്പിച്ചിരുന്നു. മോഹൻലാലിനെ കൂടി പ്യഥ്വിരാജ് ബുദ്ധിമുട്ടിലാക്കി എന്നാണ് റിപ്പോർട്ട്. യഥാസമയം മോഹൻലാൽ ആരോപണത്തിൽ നിന്നും രക്ഷപ്പെട്ടതാണ് അദ്ദേഹത്തിന് നേട്ടമായത്. മോഹൻലാലിന് ഫാൽക്കെ പുരസ്കാരം ലഭിച്ചപോൾ ഇന്ത്യയിലെ പ്രമുഖ ആർ എസ് എസ് നേതാവ് അദ്ദേഹത്തെ അഭിനന്ദനം അറിയിച്ചതും ഇതുമായി കൂട്ടി വായിക്കണം.ഒരു കലാകാരന്‍ എന്ന നിലയില്‍ തന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണെന്ന് പ്യഥ്വി പറഞ്ഞിരുന്നു.. അതുകൊണ്ടു തന്നെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ട്. ഒപ്പം അതിന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച തങ്ങള്‍ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
എന്നാൽ സാക്ഷാൽ നരേന്ദ്രമോദിയെ പ്രതിസ്ഥാനത്ത് നിർത്തിയ എമ്പുരാനോട് എങ്ങനെയാണ് ബി ജെ പി സർക്കാർ ക്ഷമിക്കുക? മോഹൻലാലിന് ഫാൽക്കെ അവാർഡ് ലഭിച്ചതും പ്യഥ്വിരാജിന്റെ വീട് റെയ്ഡ് ചെയ്തതും ഒരേ ദിവസമായത് യാദ്യച്ഛികമാകാം.
https://www.facebook.com/Malayalivartha