കുട്ടി ക്രിക്കറ്റിന്റെ ആവശപ്പൂരത്തിന് നളെ തുടക്കം

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന് ഇതുവരെയുള്ളൊരു ശീലം ഓരോ തവണയും അത് പുതിയ ചാംപ്യന്‍മാരുടെ തോളിലേറുന്നു എന്നതാണ്. പുതുമ തേടുന്ന സഞ്ചാരിയുടെ മനസ്സോടെ അഞ്ചു വട്ടവും ലോകകപ്പ് സഞ്ചരിച്ചത് അഞ്ചു വ്യത്യസ്ത നാടുകളിലേക്കായിരുന്നു. ഇതുവരെ ആതിഥേയര്‍ക്കു വഴങ്ങിയിട്ടുമില്ല. ആദ്യ ചാംപ്യന്‍മാരുടെ നാട്ടിലേക്ക് ചാംപ്യന്‍ഷിപ് ആദ്യമായി എത്തുമ്പോള്‍ ശീലം തുടരുമോ, പതിവൊന്നു മാറ്റിപ്പിടിക്കുമോ എന്നേ അറിയാനുള്ളു.
വെടിക്കെട്ട് ക്രിക്കറ്റിന്റെ ആഗോള ഉല്‍സവമായ ട്വന്റി20 ലോകകപ്പ് നാളെ ഇവിടെ തുടക്കം കുറിക്കുമ്പോള്‍ രാജ്യത്തെ കോടിക്കണക്കിന് ക്രിക്കറ്റ് ആരാധകരുടെ പ്രാര്‍ഥന ആ പതിവ് തെറ്റിക്കാണാനാണ്. കപ്പ് ഇക്കുറി ഇന്ത്യയില്‍ത്തന്നെ ഇരിക്കട്ടെ എന്നാണു പ്രാര്‍ഥന. ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമാണ് ഇന്ത്യ. ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരും. നേരിടാനുള്ളതു കറുത്തകുതിരകള്‍ എന്ന വിശേഷണം ചാര്‍ത്തിക്കിട്ടിയ ന്യൂസീലന്‍ഡിനെ. മല്‍സരം രാത്രി 7.30ന്. ഇന്ത്യയുടെ ഭൂമധ്യ നഗരമായ ഇവിടെ തിരികൊളുത്തുന്ന ആ ആവേശം പിന്നെ നാലുദിക്കിലേക്കും കത്തിപ്പടരും.
10 ടീമുകള്‍, ഏഴു വേദികള്‍, 23 മല്‍സരങ്ങള്‍. ഏപ്രില്‍ മൂന്നിന് കൊല്‍ക്കത്തയില്‍ കലാശപ്പോരാട്ടം. യോഗ്യതാ റൗണ്ട് പൂര്‍ത്തിയായതോടെ മല്‍സര ചിത്രം വ്യക്തമായി. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കൊപ്പം യോഗ്യതാ റൗണ്ടിലെ അട്ടിമറി മികവുമായെത്തിയ അഫ്ഗാനിസ്ഥാനും ചേരുന്നതാണ് ഗ്രൂപ്പ് എ. ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, പാക്കിസ്ഥാന്‍ എന്നിവരുടെ ബി ഗ്രൂപ്പിലേക്കു യോഗ്യത നേടിയതു ബംഗ്ലദേശ്.
20 ഓവര്‍ ക്രിക്കറ്റില്‍ പ്രവചനങ്ങള്‍ക്കു വലിയ സ്ഥാനമില്ലെന്നു തെളിയിച്ചതു ട്വന്റി20 ലോകകപ്പ് തന്നെയാണ്. കഴിഞ്ഞ അഞ്ച് ലോകകപ്പുകളിലും പ്രവചനങ്ങള്‍ അട്ടിമറിക്കപ്പെട്ടു. 2007ല്‍ ദക്ഷിണാഫ്രിക്കയില്‍ ആദ്യ ലോകകപ്പില്‍ ചാംപ്യന്‍മാരായത് ഇന്ത്യയും പിന്നീടു നാലു തവണ പാക്കിസ്ഥാന്‍, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവരും കിരീടമണിഞ്ഞതു കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ്.
ഇത്തവണ അഫ്ഗാനിസ്ഥാന്‍ ഒഴികെ ആരെയും സാധ്യതകളുടെ പടിക്കു പുറത്തു നിര്‍ത്താനുമാവില്ല. ട്വന്റി20യുടെ ഏറ്റവും വലിയ നാട്ടുല്‍സവമായ ഐപിഎല്ലിന്റെ നാട്ടിലേക്ക് ആദ്യമായി ലോകകപ്പ് എത്തുമ്പോള്‍ അഫ്ഗാനിസ്ഥാന്‍ ഒഴികെയുള്ള രാജ്യങ്ങളിലെ താരങ്ങളേറെയും ഇന്ത്യയില്‍ കളിച്ചു പരിചയിച്ചവര്‍.
ക്രിക്കറ്റ് വിദഗ്ധര്‍ ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന ടീം ഇന്ത്യയാവുമ്പോള്‍ കടലാസിലെ കരുത്ത് നോക്കിയാല്‍ ഇന്ത്യയ്‌ക്കൊപ്പം മികച്ച ടീമുകളാണ് ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും. ന്യൂസീലന്‍ഡും വിന്‍ഡീസും ട്വന്റി20 സ്‌പെഷലിസ്റ്റുകള്‍ ഏറെയുള്ള ടീമുകള്‍. യോഗ്യതാ റൗണ്ടിലൂടെ എത്തിയ രണ്ട് ടീമുകളും അട്ടിമറി കരുത്തുള്ളവരാണെന്നു തെളിയിച്ചുകഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha