കൂട്ടത്തോടെ അമ്മമാർ രാഹുലിനെ കെട്ടിപ്പിടിക്കുന്നു കണ്ണ് നിറഞ്ഞ് MLA...പാലക്കാട് മാങ്കൂട്ടത്തിന്റെ പട്ടാഭിഷേകം

കോൺഗ്രസ് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിനെ തുടർന്ന് കടുത്ത സൈബറാക്രമണമാണ് നടി സീമ.ജി.നായര്‍ക്ക് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ ലൈംഗികാരോപണ വിവാദങ്ങൾക്കിടെ രാഹുൽ പാലക്കാട്ടെ എം.എൽ.എ ഓഫിസിൽ എത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് വീണ്ടും താരം രംഗത്ത് എത്തിയിരിക്കുകയാണ്.
ഏറെ സന്തോഷം തോന്നിയ ദിവസമെന്ന് സീമ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കേട്ട തെറികൾക്ക് കുറവില്ലെന്നും തന്നെ സ്നേഹിക്കുന്നവരോട് കമന്റ് നോക്കരുതെന്ന് പറഞ്ഞുവെന്നും സീമ പറയുന്നു. സ്വതന്ത്രമായി ചിന്തിക്കാനും ജീവിക്കാനും പറ്റുന്ന നാട്ടിൽ പറയണമെന്ന് തോന്നിയ കാര്യം താൻ പറഞ്ഞുവെന്നും സീമ എഫ്.ബി പോസ്റ്റിൽ വ്യക്തമാക്കി
കുറിപ്പ്
കേട്ട തെറികൾക്കു കുറവില്ല ...കേട്ടാൽ അറക്കുന്ന പലതും കേട്ടു ..എന്നെ സ്നേഹിക്കുന്നവരോട് ഞാൻ കമന്റ് നോക്കരുതെന്നു പറഞ്ഞു.സ്വതന്ത്രമായി ചിന്തിക്കാനും ,ജീവിക്കാനും പറ്റുന്ന ഈ നാട്ടിൽ ..എനിക്ക് പറയണം എന്ന് തോന്നിയ കാര്യം ഞാൻ പറഞ്ഞു ..എനിക്കങ്ങനെ ആകാനേ കഴിയൂ , ഇന്ന് ഏറെ സന്തോഷം തോന്നിയ ദിവസം
എംഎൽഎ ഓഫീസിൽ വെച്ച് നിവേദനങ്ങളും രാഹുൽ വാങ്ങി. വിശദമായി എല്ലാം പിന്നീട് പറയാമെന്നും കാണാമെന്നും മാത്രമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം. ഇപ്പോള്‍ ഒന്നും സംസാരിക്കുന്നില്ല. താൻ പറയുന്നതിലും അപ്പുറമാണല്ലോ വാര്‍ത്തകളെന്നും സാധാരണഗതിയിൽ അറിയിക്കുന്നതുപോലെ തന്‍റെ പരിപാടികളുടെ കാര്യങ്ങള്‍ അറിയിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പ്രതിഷേധങ്ങള്‍ പ്രശ്നമില്ലെന്നും താനും ഒരുപാട് നടത്തിയത് അല്ലെയെന്നും നാളെയും മണ്ഡലത്തിൽ തന്നെ ഉണ്ടാകുമെന്നും രാഹുൽ വ്യക്തമാക്കി. അടുത്ത ദിവസങ്ങളിലും രാഹുൽ പാലക്കാട് തുടരും.
രാഹുലിന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്‍റെ പൂര്‍ണ പിന്തുണ
കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്‍റെ പിന്തുണയോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് രാവിലെ പാലക്കാട് മണ്ഡലത്തിലെത്തിയത്. അഭിവാദ്യം ചെയ്തും ചേർത്തുപിടിച്ചുമാണ് രാഹുലിനെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കൾ സ്വീകരിച്ചത്. അതേസമയം, രാഹുലിനെതിരെ കടുത്ത പ്രതിഷേധവുമായി രാവിലെ ബിജെപിയും ഡിവൈഎഫ്‌ഐയും രംഗത്തെത്തിയിരുന്നു. ഇതിനിടെ, രാഹുലിന്‍റെ വാഹനത്തിൽ നിന്നും എംഎൽഎ ബോർഡും മാറ്റി. യുവതികളുടെ ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത്.
പാർട്ടിയുടെ ഭാഗമല്ലെന്ന് നേതൃത്വം പറയുമ്പോഴും രാഹുൽ മാങ്കൂട്ടത്തിലിന് മണ്ഡലത്തിൽ എത്തിയപ്പോൾ കോൺഗ്രസ് നേതാക്കള്‍ പിന്തുണക്കുന്ന കാഴ്ചയാണ് കണ്ടത്. കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാനും ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പനും അടക്കമുള്ള നേതാക്കൾ രാഹുലിനെ ഏറെ അടുപ്പത്തോടെ അഭിവാദ്യം ചെയ്തു. കെപിസിസി ജനറൽ സെക്രട്ടറി മുത്തലിബ് ഏറെ നേരം രാഹുലുമായി ചർച്ച നടത്തി. എന്നാൽ, രാവിലെ ശക്തമായ പ്രതിഷേധമാണ് ബിജെപിയും ഡിവൈഎഫ്ഐയും നടത്തിയത്. മഹിളാമോർച്ച പ്രവർത്തകർ ചൂലുമായി എത്തിയും പ്രതിഷേധിച്ചു. കൂടുതൽ പ്രതിഷേധം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ കനത്ത പൊലീസ് സുരക്ഷയാണ് രാഹുലിന്റെ എംഎൽഎ ഓഫീസിന് മുന്നിൽ ഒരുക്കിയിരിക്കുന്നത്. എന്നാൽ, വൈകിട്ട് എംഎൽഎ ഓഫീസിലെത്തിയപ്പോള്‍ രാഹുലിനെതിരെ പ്രതിഷേധമുണ്ടായില്ല.
https://www.facebook.com/Malayalivartha
























