രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്കെന്ന് ; അരുണ്‍ കുമാറിനെ പഞ്ഞിക്കിട്ട് രാഹുല്‍ ഈശ്വര്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉറക്കമളച്ചിരുന്ന് വാര്‍ത്ത കൊടുപ്പാണ് റിപ്പോര്‍ട്ടര്‍. മാധ്യമ ധര്‍മത്തിന്റെ മൂര്‍ത്തീമത് ഭാവമാണ് റിപ്പോര്‍ട്ടറെന്ന് സ്വയം പ്രഖ്യാപിക്കല്‍. മുകേഷ് വിഷയം വന്നപ്പോള്‍ ഈ ഉറങ്ങാതിരുപ്പ് കണ്ടില്ല. കൊല്ലം എംഎല്‍എ രാജിവെക്കെന്നും പറഞ്ഞ് കരച്ചിലും കണ്ടില്ല, വട്ടം കൂടിയിരുന്ന് ചര്‍ച്ചയും കണ്ടില്ല. വേടനെ വിളിച്ചിരുത്തി ഇന്റര്‍വ്യൂ നടത്തി വെളുപ്പിച്ച അരുണ്‍ കുമാറിന്റെ മാധ്യമ ധാര്‍മ്മികത കേരളം കണ്ടതാണ്. പരാതിക്കാരികള്‍ ഉണ്ടായിരുന്ന വേടന്റെ കേസിലും റിപ്പോര്‍ട്ടര്‍ വെളുപ്പീര്. പക്ഷെ പരാതിക്കാരികള്‍ ആരുമില്ലാത്ത രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ വാര്‍ത്തയോട് വാര്‍ത്ത. റിപ്പോര്‍ട്ടര്‍ ചാനല്‍ ഇരന്ന് മേടിക്കുന്നു. റിപ്പോര്‍ട്ടര്‍ ചാനലിനേയും അരുണ്‍ കുമാറിനേയും വിമര്‍ശിച്ച് രാഹുല്‍ ഈശ്വര്‍ രംഗത്ത്.
ദിലീപ് കേസിന് സമാനമായ രീതിയിലാണ് റിപ്പോര്‍ട്ടര്‍ ടിവി രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയവും കൈകാര്യം ചെയ്യുന്നതെന്ന് രാഹുല്‍ ഈശ്വര്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്യത്തില്‍ ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ കുരുക്കു മുറുകുന്നുവെന്നാണ് റിപ്പോര്‍ട്ടര്‍ ടിവിയുടെ പുതിയ വാര്‍ത്തയെന്ന് രാഹുല്‍ ഇശ്വര്‍ വിമര്‍ശിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയുടെ പേരെടുത്ത് പറഞ്ഞായിരുന്നു വിമര്‍ശിച്ചത്.
വ്യക്തിപരമായിട്ട് എനിക്ക് ഇവരേയെല്ലാം ഇഷ്ടമാണ്. ഒരിക്കലും ഇവരെ ട്രോള്‍ ചെയ്യാനോ നെഗറ്റീവ് പറയാനോ ഒന്നുമല്ല. വിമര്‍ശനം ഉണ്ട് പക്ഷേ അധിക്ഷേപം ഒന്നുമില്ല. അതായത് നികേഷ് കുമാര്‍ സാറിനെ എനിക്ക് വളരെ ഇഷ്ടമാണ്. ശബരിമല ദേവപ്രശ്‌നം കള്ളത്തരത്തില്‍ നടന്നപ്പോള്‍ അതൊക്കെ എക്‌സ്‌പോസ് ചെയ്യാന്‍ സാധിച്ചത് നികേഷ് സാറിലൂടെയാണ്. നികേഷ് സാറിന്റെ ദിലീപേട്ടനോടുള്ള ആറ്റിറ്റിയൂഡില്‍ മാത്രമേ എനിക്ക് എതിരുള്ളൂ. അതേപോലെ ഡോക്ടര്‍ അരുണ്‍ എന്റെ സീനിയര്‍ ആണ്, എനിക്ക് ഇഷ്ടമാണ്. പണ്ട് അരുണ്‍ ചേട്ടാ എന്നാ വിളിച്ചിരുന്നത്. ഇപ്പോള്‍ അരുണ്‍ജി എന്നോ ഡോക്ടര്‍ അരുണ്‍ എന്നെ വിളിക്കാറുള്ളൂ. ശ്രീ അരുണ്‍ രാഹുല്‍ മാന്‍കൂട്ടത്തിനോടുള്ള ഈ നിലപാട് തെറ്റാണെന്ന് ഒഴിച്ചു വെച്ചാല്‍ പുള്ളി നല്ലതാണ്. ഇതിന്റെ പിന്നില്‍ അമിത ഫെമിനിസ്റ്റ് താല്പര്യങ്ങളാണ്. അല്ലാതെ സാമുദായികമായി ഒന്നും ഇല്ല. കാരണം നാല് നായന്മാരാണ്. നായന്മാരുടെ തമ്മില്‍ അടി തീര്‍ക്കുക എന്നതാണ് ഇപ്പോഴത്തെ നമ്മുടെ പ്രധാന ജോലി എന്നും അദ്ദേഹം ചിരിച്ചുകൊണ്ട് പറയുന്നു.
ദിലീപിനെ ഇപ്പം കുരുക്കം, ക്രൈം ബ്രാഞ്ച് ശബ്ദശകലങ്ങള്‍ പിടിച്ചു, ദിലീപ് കുരുക്കില്‍, ദിലീപിന് കഴുത്തില്‍ കുരുക്ക് മുറുകുന്നു എന്നൊക്കെ പറഞ്ഞത് പോലെയാണ് ഇപ്പോള്‍ ഡോക്ടര്‍ അരുണ്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു എന്ന് പറയുന്നത്. യഥാര്‍ത്ഥത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കുരുക്കില്‍ എന്ന് പറയുന്നത് ഈ മീഡിയ വഴി കേസ് നടത്തുന്ന ഒരു ശീലമാണ്. അതായത് എല്ലാദിവസവും മീഡിയ വഴി ഇങ്ങനെ പ്രഷര്‍ കൊടുക്കും, മീഡിയ വഴി എന്തോ വലിയ കാര്യങ്ങള്‍ സംഭവിക്കുന്നു എന്ന് പറയും. ഇതിലൂടെ പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തും. കാണുന്ന ചില പോലീസുകാര്‍ എന്റെ തല എന്റെ ഫുള്‍ ഫിഗറും കൂടെ ടിവിയില്‍ വരണം എന്ന് ഇന്ന് നടപടി എടുക്കും നാളെ നടപടി എടുക്കും എന്ന് പറയും. ഇതിന്റെ സീരിയസ്‌നെസ്സ് എന്ന് പറഞ്ഞാല്‍ വിജയ ബാബു കോടതിയുടെ അനുമതിയോടുകൂടി കോടതിയില്‍ കീഴടങ്ങാന്‍ വന്നപ്പോള്‍ കേരള പോലീസിലെ ചില ആള്‍ക്കാര് കോടതിയില്‍ ചെന്ന് എയര്‍പോര്‍ട്ടില്‍വെച്ച് അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ സമര്‍പ്പിച്ചു. 'എന്തിനാണ് അതൊക്കെ, മീഡിയക്കാരെ കാണിക്കാനല്ലെ? അത് ഒന്നും വേണ്ട' എന്നായിരുന്നു അന്ന് കോടതി പറഞ്ഞത്.
മീഡിയയില്‍ വിഷയം ഇങ്ങനെ ലൈവ് ആയി നില്‍ക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ സമ്മര്‍ദ്ദം ഉണ്ടാകും. ആ സമ്മര്‍ദത്തിന്റെ ഭാഗമായിട്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു എന്നൊക്കെ അടിച്ച് വിടുന്നത്. റിപ്പോര്‍ട്ടറിലെ പ്രധാന വാര്‍ത്തകളില്‍ ഒന്ന് രാഹുലിന് കുരുക്ക് മുറുകുന്നു എന്നുള്ളതാണ്. രാഹുലിനെതിരെയുള്ള ലൈംഗിക അതിക്രമ കേസ് എന്നൊക്കെ പറയുന്നു. ഇതിലെ ലൈംഗിക അതിക്രമം എന്താണ് എന്നുള്ളത് നമുക്ക് പിന്നീട് നോക്കാം. പുറത്തുവരാത്ത ടെലിഗ്രാം ചാറ്റുകളും ശബ്ദരേഖകളും ക്രൈം ബ്രാഞ്ച് ശേഖരിക്കുന്നുവെന്നാണ് നമ്മുടെ റോഷി പാല്‍ജിയുടെ വാര്‍ത്ത. 11ല്‍ ഒന്‍പത് പരാതികള്‍ രേഖപ്പെടുത്തി എന്നൊക്കെ പറയുന്നു. അതില്‍ അഞ്ച് പരാതികളും രാഹുലിന് അനുകൂലമാണെങ്കിലും പുള്ളി അതൊന്നും പറയുന്നില്ലെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ക്കുന്നു.
രാഹുലിന് കോണ്‍ഗ്രസ് സംരക്ഷണം ഒരുക്കുന്നു എന്ന ആരോപണവുമായി ബിജിപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാര്‍. ഔദ്യോഗിക പരിപാടികളില്‍ എംഎല്‍എ എന്ന നിലയില്‍ രാഹുലിനെ പങ്കെടുപ്പിക്കില്ലെന്നും രാഹുല്‍ രാജി വെക്കുന്നത് വരെ പ്രതിഷേധം തുടരും, കോണ്‍ഗ്രസിന്റേത് ഇരട്ടത്താപ്പാണ്. പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി എന്ന് പറയുന്നു. എന്നിട്ട് സംരക്ഷണം നല്‍കുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ എന്നും സി കൃഷ്ണകുമാര്‍ ആരോപിച്ചു. കൂടാതെ, രാഹുല്‍ ഏറ്റവും ഗതികെട്ട എംഎല്‍എയാണെന്നും രാഹുലിന് സ്വന്തം മണ്ഡലത്തില്‍ ഒളിച്ച് വരേണ്ടി വരുന്നു, തെറ്റ് ചെയ്തിട്ടുണ്ടെന്ന് രാഹുലിനും ഉറപ്പുണ്ട്. ആരോപണങ്ങളെ രാഹുല്‍ നിഷേധിച്ചിട്ടില്ല. 38 ദിവസമായിട്ടും നിയമനടപടി പോലും സ്വീകരിച്ചിട്ടില്ല എന്നും കൃഷ്ണകുമാര്‍ പറയുന്നു.
അതേസമയം കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണയോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് മണ്ഡലത്തിലെത്തിയിട്ടുണ്ട്. അഭിവാദ്യം ചെയ്തും ചേര്‍ത്തുപിടിച്ചുമാണ് രാഹുലിനെ നേതാക്കള്‍ സ്വീകരിച്ചത്. എന്നാല്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചില്ല. അതിനിടെ, എംഎല്‍എ ഓഫീസിന് പൊലീസ് സുരക്ഷ കൂട്ടി. രാഹുലിനെതിരെ കടുത്ത പ്രതിഷേധവുമായി ബിജെപിയും ഡിവൈഎഫ്‌ഐയും രം?ഗത്തെത്തി. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാഹനത്തില്‍ നിന്നും എംഎല്‍എ ബോര്‍ഡ് മാറ്റിയതായാണ് വിവരം. നിലവില്‍ രാഹുല്‍ ഓഫീസിലേക്ക് പോകാന്‍ സാധ്യത കുറവാണുള്ളത്. വിവാദങ്ങള്‍ക്ക് പിന്നാലെ 38 ദിവസത്തിന് ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് എത്തിയത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന സേവിയറിന്റെ സഹോദരന്‍ മരിച്ചിരുന്നു. അവരെ കാണാനാണ് രാഹുല്‍ പാലക്കാട് എത്തിയത്. ആരോപണങ്ങള്‍ക്ക് ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ആദ്യമായാണ് പാലക്കാട് എത്തുന്നത്. ആഗസ്റ്റ് 17 നാണ് രാഹുല്‍ പാലക്കാട് നിന്നും പോയത്. 20 നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം പുറത്ത് വന്നത്.
https://www.facebook.com/Malayalivartha
























