നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പിനേക്കാള്‍ പ്രാധാന്യം വിജയസാധ്യതയ്‌ക്കെന്ന് ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പിനേക്കാള്‍ പ്രാധാന്യം വിജയസാധ്യതയ്‌ക്കെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഗ്രൂപ്പില്ല എന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കലാണെന്നും രമേശ് ചെന്നിത്തല ദൃശ്യമാധ്യമത്തോട് പറഞ്ഞു. എ, ഐ ഗ്രൂപ്പുകളില്‍ പെടാത്തവര്‍ക്കും സീറ്റ് ലഭിക്കും. വിജയ സാധ്യത മാത്രമാണ് ഈ തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയാണ് മാനദണ്ഡം.ഗ്രൂപ്പുകളില്‍ ഉള്‍പ്പെടാത്തവരെ ഒഴിവാക്കാന്‍ എ, ഐ ഗ്രുപ്പുകള്‍ ശ്രമിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ലാത്തവര്‍ ഇല്ലെന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തന്റെ പദവി എന്തായിരിക്കുമെന്നത് ഹൈക്കമാന്റ് തീരുമാനിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha