ഡസ്റ്റ് ഡെവിള്‍ എന്ന കാലാവസ്ഥാ പ്രതിഭാസം കേരളത്തിലും

ഡസ്റ്റ് ഡെവിള്‍ എന്ന കാലാവസ്ഥാ പ്രതിഭാസം കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തു. ചൂടുപിടിച്ച കാലാവസ്ഥയില്‍ പൊടിപടലങ്ങള്‍ ചില പ്രത്യേക രീതിയില്‍ കാറ്റിനൊപ്പം പറക്കുന്നതാണ് ഡസ്റ്റ് ഡെവിള്‍ എന്ന പ്രതിഭാസം. തൃശൂരിലെ ഭവന്‍സ് വിദ്യാമന്ദിറിന്റെ മുറ്റത്ത് പ്രത്യക്ഷപ്പെട്ട ഈ പ്രതിഭാസം സ്‌കൂളിലെ ഒരു ടീച്ചറാണ് തന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്.
സാധാരണ കണ്ടിട്ടുള്ള ചുഴലിക്കാറ്റുകളോട് രൂപപരമായ സാദൃശ്യം പ്രകടിപ്പിക്കുന്നതാണ് ഡസ്റ്റ് ഡെവിള്‍. കാലാവസ്ഥയിലുണ്ടാകുന്ന പ്രകടമായ വ്യതിയാനമാണ് ഈ പ്രതിഭാസത്തിന് പിന്നിലെന്നാണ് നിഗമനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha