കാട്ടായിക്കോണത്ത് സംഘര്‍ഷം, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന് ഉള്‍പ്പടെ നിരവധി പേര്‍ക്ക്പരിക്ക്, തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍

തിരുവനന്തപുരം ജില്ലയിലെ കാട്ടായിക്കോണത്ത് സിപിഎം ബിജെപി സംഘര്‍ഷത്തില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ ഉള്‍പ്പെടെ 16 നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊലീസ് വാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ അക്രമികള്‍ കത്തിച്ചു. നിരവധി കടകളും തകര്‍ത്തു. 10 പൊലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു. കാട്ടായിക്കോണത്തെ ബിജെപി-സിപിഎം സംഘര്‍ത്തെത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍ ആചരിക്കുമെന്നു ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് അറിയിച്ചു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍. പരീക്ഷയെയും അവശ്യ സര്‍വീസിനെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടായിക്കോണത്ത് സിപിഎം ബിജെപി സംഘര്‍ഷത്തില്‍ പരിക്കേറ്റത് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍വി. മുരളീധരന്‍ (57) ഉള്ളൂര്‍, ശ്യാം (20) പൗഡീക്കോണം, ശിവപ്രസാദ് (28) ഞാണ്ടൂര്‍ക്കോണം, പ്രശാന്ത് (32) പൗഡീക്കോണം, സതീശന്‍ (45) മങ്ങാട്ടുകോണം, അമല്‍കൃഷ്ണ (28) ശ്രീകാര്യം, അര്‍ജുന്‍ ഗോപാല്‍ (28) ശ്രീകാര്യം, റെജി (38) വട്ടവിള, അനീഷ് (21) മങ്ങാട്ടുകോണം, രതീഷ് (36) കാട്ടായിക്കോണം, ശ്രീജിത്ത് (20) പൗഡീക്കോണം, അനില്‍കുമാര്‍ (45) കഴക്കൂട്ടം, അരുണ്‍ (21) പൗഡീക്കോണം, വിനയന്‍ (36) വെഞ്ചാവോട്, ഷിബു (29) പോലീസ്, എസ്.എ.പി. ക്യാമ്പ്, വിക്രമന്‍ (46) പോങ്ങുംമൂട്, രാജേഷ് (32) ചെറുവയ്ക്കല്‍, സൂരജ് (31) ചെറുവയ്ക്കല്‍, അഭിജിത്ത് (22) ശ്രീകാര്യം, കൈലാസ് (20) ഉള്ളൂര്‍, സ്‌നേഹജ് (28) അയിരൂപ്പാറ, മോനിസ് (23) പ്രശാന്ത് നഗര്‍, സാജു (37) ഞാണ്ടൂര്‍ക്കോണം എന്നിവര്‍ക്കാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha