Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

പിൻചക്രത്തിൽ ഒളിച്ചിരുന്ന് 13 കാരൻ അഫ്ഗാൻ കുട്ടി എത്തി.,വിഴിഞ്ഞത്തെ 13കാരി, ഒളിച്ചോടി വിമാനത്തിൽ ഡൽഹിയിൽ

26 SEPTEMBER 2025 02:16 PM IST
മലയാളി വാര്‍ത്ത

വിഴിഞ്ഞത്ത് നിന്ന് കാണാതായ 13 വയസ്സുകാരി ഡൽഹിയിൽ. ​​ദുരൂഹതകൾ ഏറെ നിറങ്ങ ഒരു സംഭവമാണ് കഴിഞ്ഞ ​ദിവസം തിരുവനന്തപുരത്ത് നിന്ന് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം വിഴിഞ്ഞത്ത് താമസമാക്കിയ പശ്ചിമ ബംഗാള്‍ സ്വദേശികളുടെ 13 വയസ്സുകാരിയായ മകൾ നാട് വിട്ട് പോകാൻ ശ്രമം നടത്തുന്നു.

 

മകളെ കാണാതായെന്ന് തിരിച്ചറിഞ്ഞതോടെ ഉടൻ പോലീസിൽ പരാതി നൽകി കുടുംബം രം​ഗത്ത് എത്തി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണം ചെന്നത്തെയിത് തിരുവനന്തപുരത്തെ ഒരു ഓട്ടോറിക്ഷ ഡ്രൈവറിലേക്കാണ്.

പെൺകുട്ടിയെ അവസാനമായി കണ്ടത് അയാൾ ആണെന്ന് പോലീസ് സ്ഥിതീകരിച്ചു. ഓട്ടോ ഡ്രൈവർ പെൺകുട്ടിയെ തിരുവനന്തപുരം വിമാന താവളത്തിൽ കൊണ്ട് വിട്ടു എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വിമാനം അധികൃതരുമായി ബന്ധപ്പെട്ടതോടെയാണ് പെൺകുട്ടി ഡൽഹിയിലെത്തിയ വിവരം വീട്ടുകാർ അറിഞ്ഞത്.

ഇതേത്തുടര്‍ന്ന് ഡല്‍ഹി എയര്‍പോര്‍ട്ട് സുരക്ഷാ സേനയുമായി സിറ്റി പോലിസ് കമ്മിഷണര്‍ വിവരം കൈമാറുകയും ഉച്ചയ്ക്ക് ഒന്നോടെ വിമാനം ഇറങ്ങിയ ഉടന്‍ കുട്ടിയെ തടഞ്ഞുവയ്ക്കുകയുമായിരുന്നു. കുട്ടിയെ നാളെ തിരികെ വിഴിഞ്ഞത്ത് എത്തിക്കും. കുട്ടിയ്ക്ക് വിമാന ടിക്കറ്റ് ഉള്‍പ്പെടെ ലഭ്യമായതിനെ കുറിച്ച് അന്വേഷണം നടത്തുമെന്ന് വിഴിഞ്ഞം പോലിസ് അറിയിച്ചു.

അതേ സമയം കഴിഞ്ഞ ദിവസമാണ് ഏറെ ഞെട്ടലോടെ മറ്റൊരു വിമാന യാത്ര സോഷ്യൽ മീഡിയയിൽ വൈറലായത്. വിമാനത്തിന്റെ പിന്‍ചക്രത്തിന്റെ ഭാഗത്ത് ഒളിച്ച് അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് ഒരു പതിമൂന്ന് വയസുകാരന്‍ നടത്തിയ സാഹസിക യാത്രയായിരുന്നു അത്. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട കെ.എ.എം എയറിയിന്റെ വിമാനത്തിലായിരുന്നു ഈ കുട്ടി യാത്ര ചെയ്തത്. ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാവിലെ 8:46 ന് പുറപ്പെട്ട വിമാനം 10.20 ന് ഡല്‍ഹിയില്‍ ലാന്റ് ചെയ്തിരുന്നു.

അഫ്ഗാന്‍ വേഷമായ കുര്‍ത്തയും പൈജാമയും ധരിച്ചായിരുന്നു കുട്ടി വിമാനത്തിന്റെ ചക്രഭാഗത്തിനിടയില്‍ ഒളിച്ചിരുന്നത്. ഇറാഖിലേക്ക് കടക്കാനായിരുന്നു കുട്ടിയുടെ ശ്രമം എന്നാണ് പറയപ്പെടുന്നത്. എന്നാല്‍, വിമാനം മാറിക്കയറി ഇന്ത്യയിലെത്തുകയായിരുന്നു 13 കാരന്‍. കുട്ടി സുരക്ഷിതനെങ്കിലും ഗുരുതരമായ സുക്ഷാ വീഴ്ചയാണ് ഉണ്ടായത് എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

കാബൂള്‍ വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് വലിയ തോതില്‍ ആശങ്ക ഉണ്ടാക്കുന്നതാണ് ഈ സംഭവം എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്ത വിമാനത്തില്‍ നിന്നും യാത്രക്കാര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിമാനത്താവളത്തിലെ ഏപ്രണ്‍ ഭാഗത്ത് സംശയകരമായ സാഹചര്യത്തില്‍ ഒരു കുട്ടിയെ സുരക്ഷാ ജീവനക്കാര്‍ കണ്ടെത്തിയത്.

കുട്ടിയെ സിഐഎസ്എഫ് കസ്റ്റഡിയില്‍ എടുത്ത് വിമാനത്താവളത്തിലെ പൊലീസിന് കൈമാറി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം വ്യക്തമായത്. എന്നാല്‍ വിമാനത്തിന്റെ ചക്രങ്ങള്‍ക്കിടയില്‍ കയറി യാത്ര ചെയ്യുന്ന സംഭവങ്ങള്‍ പലതവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തരം സംഭവങ്ങളിലെ അതിജീവനം അഞ്ചില്‍ ഒന്ന് മാത്രമാണെന്നും വിദഗ്ധര്‍ പറയുന്നു. ഇന്ത്യയില്‍ ഇത് രണ്ടാമത്തെ സംഭവമാണ്.

1996 ഒക്ടോബര്‍ 14 നായിരുന്നു ആദ്യ സംഭവം. ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേസിന്റെ ബോയിംഗ് 747 വിമാനത്തില്‍ ഇത്തരത്തില്‍ രണ്ട് പേര്‍ യാത്ര ചെയ്തിരുന്നു. സഹോദരന്മാരായ പ്രദീപ് സൈനി വിജയ് സൈനി എന്നിവരാണ് അന്ന് യാത്ര നടത്തിയത്. എന്നാല്‍ വിമാനം ഹീത്രൂ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഇവരില്‍ ഒരാള്‍ മരിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (5 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (6 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (6 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (6 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (11 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (11 hours ago)

Malayali Vartha Recommends