ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ..കസ്റ്റംസ് നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് അദ്ദേഹം കോടതിയെ സമീപിച്ചിരിക്കുന്നത്... നാല് വാഹനങ്ങളാണ് കസ്റ്റംസിന്റെ നിരീക്ഷണത്തിലുള്ളത്..

ഓപ്പറേഷന്‍ 'നുംഖോറി'ന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ കേരള ഹൈക്കോടതിയെ സമീപിച്ചു. കസ്റ്റംസ് നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് അദ്ദേഹം കോടതിയെ സമീപിച്ചിരിക്കുന്നത്.എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും, നിയമപരമായി കൈവശം വെക്കുന്ന വാഹനം തിരികെ ലഭിക്കണമെന്നും ഹര്‍ജിയില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആവശ്യപ്പെട്ടു.
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നടപടിക്രമങ്ങളെയും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്.'ഓപ്പറേഷന്‍ നുംഖോറി'ന്റെ അന്വേഷണത്തിന്റെ ഭാഗമായി ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള നാല് വാഹനങ്ങളാണ് കസ്റ്റംസിന്റെ നിരീക്ഷണത്തിലുള്ളത്. ഇതില്‍ രണ്ട് വാഹനങ്ങള്‍ ഇതിനോടകം കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വാഹനങ്ങളില്‍ ഒരെണ്ണം മറ്റൊരാളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദുല്‍ഖര്‍ സല്‍മാന്റെ പനമ്പള്ളി നഗറിലെ വീട്ടിലും സ്വകാര്യ സ്ഥാപനങ്ങളിലും കസ്റ്റംസ് പരിശോധന നടന്നിരുന്നു.
ദുല്‍ഖറിന്റെ ഒരു വാഹനത്തിന്റെ രജിസ്ട്രേഷനില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി കസ്റ്റംസ് സംശയിക്കുന്നു. ദുല്‍ഖറിന്റെ കൈവശമുള്ള 28 വര്‍ഷം പഴക്കമുള്ള ഒരു വാഹനമാണ് പ്രധാനമായും അന്വേഷണത്തിലുള്ളത്. ഈ വാഹനം മറ്റൊരാളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ'പരിവാഹന്‍' വെബ്‌സൈറ്റില്‍ വാഹനത്തിന് 2038 വരെ ഫിറ്റ്‌നസ് കാലാവധിയുണ്ടെന്ന് കാണിക്കുന്നു. രേഖകളില്‍ കൃത്രിമം നടത്തിയാണ് രജിസ്ട്രേഷന്‍ നേടിയതെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക നിഗമനം.
ഇറക്കുമതി തീരുവ വെട്ടിച്ച് കടത്തിയ നാല് വാഹനങ്ങള്‍ ദുല്‍ഖര്‍ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി മറ്റു രണ്ടു വാഹനങ്ങള്‍ കൂടി ഹാജരാക്കാന്‍ അദ്ദേഹത്തിന് നോട്ടീസ് നല്‍കും.
https://www.facebook.com/Malayalivartha
























