മധ്യപ്രദേശില്‍ ഏറ്റുമുട്ടലിനിടെ മൂന്നുപേര്‍ മരിച്ചു

മധ്യപ്രദേശില്‍ കഞ്ചാര്‍ വിഭാഗത്തില്‍പ്പെട്ടവരും മദ്യവില്പനകരാറുകാരന്റെ തൊഴിലാളികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ വെടിയേറ്റ് കഞ്ചാര്‍ വിഭാഗത്തില്‍പ്പെട്ട മൂന്നുപേര്‍ മരിച്ചു. നിരവധിപ്പേര്‍ക്കു പരിക്കേറ്റു.
കായമ്പൂരിലെ മദ്യവില്‍പനശാലയിലെത്തിയ കഞ്ചാര്‍ വിഭാഗക്കാരെ കരാറുകാരന്റെ തൊഴിലാളികള്‍ മോഷണശ്രമം ആരോപിച്ചു ചോദ്യംചെയ്യുകയും തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുകയുമായിരുന്നെന്നു പോലീസ് പറഞ്ഞു. സംഭവത്തില്‍ ഇതുവരെ ആരെയും പോലീസ് പിടികൂടിയിട്ടില്ല. 12 തോക്കുകളും തിരകളും സംഭവസ്ഥലത്തു നിന്നു പോലീസ് കണ്ടെുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha