Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

തോരാതെ മഴയുടെ സംഹാരതാണ്ഡവം ; ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ ? നദികള്‍ക്ക് അലേര്‍ട്ട്, ഡാമുകളില്‍ ജാഗ്രത

26 SEPTEMBER 2025 09:10 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ വ്യാപക നാശം വിതച്ച് തോരാതെ പെയ്ത് മഴ. 48 മണിക്കൂറായി മഴ സംഹാരതാണ്ഡവമാടുകയാണ്. നേരിയ ശമനം പോലും ഉണ്ടാകുന്നില്ല. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭീതിവിതച്ച് ഉരുള്‍പൊട്ടല്‍ മലവെള്ളപ്പാച്ചില്‍. ചിലയിടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായെന്നും റിപ്പോര്‍ട്ട്. ഇടുക്കി എഴുകും വയലില്‍ കനത്ത മഴയെ തുടര്‍ന്ന് കൃഷിഭൂമി ഒലിച്ചുപോയി. വെള്ളവും ചെളിയും പാറകളും കുത്തിയൊഴുകി എത്തുകയായിരുന്നു. ഉരുള്‍പൊട്ടിയെന്ന് നാട്ടുകാര്‍ ആവര്‍ത്തിക്കുമ്പോഴും അല്ലെന്ന് വില്ലേജ് അധികൃതര്‍. ഭാഗ്യപരീക്ഷണത്തിന് നില്‍ക്കരുതെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. മലയോര ജില്ലകളില്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത നിലനില്‍ക്കുന്നതായും രാത്രിയടക്കം ശക്തമായ മഴയുണ്ടാകുമെന്നും സംസ്ഥാന ദുരന്തനിവാരണവകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ റോഡ് ഗതാഗതവും തടസപ്പെടുകയാണ്.

മഴ അതിശക്തമാകുന്നതോടെ നദികളില്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ ഒഡിഷയ്ക്കും വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാന്‍ കാരണം. ഈ സാഹചര്യത്തില്‍ പത്തനംതിട്ടയിലെ അച്ചന്‍കോവില്‍ നദിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരുന്നതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ വാമനപുരം, കൊല്ലത്തെ പള്ളിക്കല്‍ ഇടുക്കി തൊടുപുഴയിലും തുടങ്ങിയ നദികളിലും നീരൊഴുക്ക് കൂടുന്നു. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങരുതെന്നും, തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി. മഴ ശക്തമായ സാഹചര്യത്തില്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാന്‍ തയ്യാറാകണമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കുകയും അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ഒരുങ്ങുകയും ചെയ്യണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

കനത്ത മഴകാരണം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്യാനാകാതെ വട്ടമിട്ട് പറന്ന് വിമാനം. രാവിലെ 5.45 ന് ഇറങ്ങേണ്ട കുവൈറ്റ് എയര്‍വേയ്‌സിന്റെ വിമാനമാണ് റണ്‍വേ കാണാനാകാതെ ഒരു മണിക്കൂര്‍ ആകാശത്ത് വട്ടമിട്ട് പറന്നത്. പൈലറ്റിന് റണ്‍വേ കാണാനാകാത്ത സ്ഥിതിയായപ്പോള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ നിര്‍ദേശപ്രകാരമാണ് ആകാശത്ത് വട്ടമിട്ട് പറന്ന് ലാന്‍ഡിംഗ് വൈകിപ്പിച്ചത്. വൈകി ഇറങ്ങിയ വിമാനം പിന്നീട് കുവൈറ്റിലേക്ക് തിരിച്ച് പോയി.

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ മൂന്നര മണിക്കൂറോളം നിര്‍ത്താതെ പെയ്ത കനത്ത മഴയില്‍ ദേശീയ പാതയിലടക്കം വെള്ളം കയറി. രാവിലെ പതിനൊന്നോടെ ആരംഭിച്ച മഴ ഉച്ചയായതോടെ കൂടുതല്‍ ശക്തി പ്രാപിച്ചു. ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണു ശമനമുണ്ടായത്. ടൗണിലൂടെ ഒഴുകുന്ന ചിറ്റാര്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഓടകള്‍ നിറഞ്ഞു വെള്ളം റോഡിലേക്ക് ഒഴുകി. മെറ്റലുകള്‍ അടക്കം റോഡിലേക്ക് എത്തിയത് യാത്രക്കാര്‍ക്കും ദുരിതമായി. കുരിശുങ്കല്‍ ജംക്ഷനു സമീപം വെള്ളം ഓടയിലേക്കൊഴുകാതെ റോഡിലേക്ക് കയറിതോടെ ടാക്‌സി സ്റ്റാന്‍ഡിലും വെള്ളം കയറി. വെള്ളം കുത്തിയൊഴുകിയതോടെ കുരിശു കവലയിലെ കംഫര്‍ട്ട് സ്റ്റേഷന്റെ മുന്‍വശത്തെ സീലിങ് അടര്‍ന്നു. താലൂക്കില്‍ ശക്തമായ മഴയാണ് ഇന്നലെ പെയ്തത്.

വ്യാഴാഴ്ച രാത്രിയോടെ ലഭിച്ച കനത്ത മഴയില്‍ നേര്യമംഗലം ടൗണില്‍ കടകളിലും വീടുകളിലും വീണ്ടും വെള്ളം കയറി. ടൗണിലെ താഴ്ഭാഗത്തു 15 കടകളും ടിബി ജംക്ഷനിലെ 3 വീടുകളുമാണു വെള്ളപ്പൊക്ക ഭീഷണിയിലായത്. കൊച്ചി ധനുഷ്‌കോടി ദേശീയപാത വികസനത്തില്‍ ഓട നിര്‍മാണത്തിലെ അപാകത മൂലം റോഡിലൂടെ ചെളിവെള്ളം കുത്തിയൊഴുകുകയായിരുന്നു. ഗവണ്‍മെന്റ് ആശുപത്രിക്കു സമീപം നിലവിലെ കലുങ്ക് അടച്ച് ഓട നിര്‍മിച്ചതും പുതിയ ഓടയിലൂടെ വെള്ളം ഒഴുകാത്തതുമാണു പ്രശ്‌നം. വില്ലാഞ്ചിറ ഭാഗത്തു നിന്നുള്ള ഓടകള്‍ പൂര്‍ത്തിയാക്കാതെ ഇടവിട്ടു ഓട നിര്‍മിച്ചിരിക്കുന്നതും റോഡിലൂടെ മലവെള്ളപ്പാച്ചിലിനു കാരണമായി. ഓടയിലൂടെ എത്തുന്ന വെള്ളവും ചിലയിടങ്ങളില്‍ പുറത്തേക്കു തള്ളിയൊഴുകി. കഴിഞ്ഞ 17നു രാത്രിയും ടൗണില്‍ കടകളിലും വീടുകളിലും വെള്ളം കയറിയിരുന്നു. പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല.

സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നു. മധ്യ തെക്കന്‍ കേരളത്തില്‍ മഴ ശക്തമാണ്. കനത്ത മഴയില്‍ തിരുവനന്തപുരം നഗരത്തിലും ഗ്രാമീണ മേഖലയിലും വ്യാപക നാശനഷ്ടമുണ്ടായി. നഗരത്തില്‍ 14 ഇടങ്ങളില്‍ വെള്ളം കയറി . റോഡുകളും വീടുകളും വെള്ളത്തിലായി. വേളി പൊഴി മുറിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ആക്കുളം ഉള്ളൂര്‍ റോഡില്‍ വെള്ളം കയറി. നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ തുറന്നു. ഇടുക്കിയിലും പത്തനംതിട്ടയിലും കനത്ത മഴയില്‍ നാശനഷ്ടമുണ്ടായി. തിരുവനന്തപുരം നഗരത്തില്‍ തമ്പാനൂര്‍, കിഴക്കേക്കോട്ട, ബേക്കറി ജംഗ്ഷന് എന്നിവയടക്കം പല സ്ഥലങ്ങളിലും വെളളക്കെട്ടുണ്ടായി. സ്മാര്‍ട് സിറ്റി പദ്ധതിയില്‍ റോഡുകള്‍ പുനര്‍ നിര്‍മിച്ചെങ്കിലും കനത്ത മഴയില്‍ വെള്ളക്കെട്ടുണ്ടാകുന്ന സ്ഥിതിക്ക് മാറ്റമുണ്ടായില്ല. പലയിടത്തും കച്ചവടസ്ഥാപനങ്ങള്‍ തുറക്കാന് കഴിയാത്ത അവസ്ഥയായിരുന്നു. ആക്കുളം ഉള്ളൂര്‍ റോഡിലും വെളളക്കെട്ട് രൂപപ്പെട്ടതോടെ വാഹനങ്ങള്‍ കുടുങ്ങി. വേളി പൊഴി മുറിക്കാന്‍ വൈകിയതാണ് കാരണമെന്ന് കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ വിമര്‍ശിച്ചു.കരാറുകാരന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.

കരമന മേലാറന്നൂരില്‍ വീടുകളില്‍ വെള്ളം കയറി. വീടില്‍ കുടുങ്ങിയവരെ പൊലീസും അഗ്‌നിശമനസേനയും ചേര്‍ന്ന് പുറത്തെത്തിച്ചു. കാട്ടാക്കടയില്‍ അഞ്ചു വീടുകള്‍ വെള്ളത്തിലായി. അഞ്ചു തെങ്ങിന്‍ മൂട്, കുളത്തുമ്മല്‍ തോടിനു സമീപത്തെ വീടുകളിലാണ് വെള്ളം കയറിയത്. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇവിടുത്തെ കലുങ്ക് അടച്ചാണ് കാരണം. നെയ്യാറ്റിന്‍കര അരുവിയോട് പാലത്തിന്റെ ബണ്ഡ് തകര്‍ന്നു പാലം അപകടാവസ്ഥയിലായി.വിളപ്പില്‍ ക്ഷേത്രത്തിന് സമീപം എം എല്‍ എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച വയോജനപാര്‍ക്കിന്റെ ഭിത്തി തകര്‍ന്നു. മറ്റന്നാള്‍ ഉദ്ഘാടനം ചെയ്യാനിരുന്നതാണ് 50 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പാര്‍ക്ക്.പൊന്‍മുടി അടക്കം ജില്ലയിലെ പ്രധാന വിനോദ സഞ്ചാരങ്ങള്‍ അടച്ചു. വാമനപുരം നദിയില്‍ നീരൊഴുക്ക് ഉയര്‍ന്നിട്ടുണ്ട്. ഇടുക്കി നെടുങ്കണ്ടം എഴുകുംവയലില്‍ കൃഷി ഭൂമി ഒലിച്ചുപോയി. കുരുമുളക്,ഏലം, കാപ്പി തുടങ്ങിയ വിളകള്‍ നശിച്ചു. പാമ്പ്‌ല അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 30 സെന്റി മീറ്റര്‍ ഉയര്‍ത്തി. പത്തനംതിട്ടയില്‍ ഇലന്തൂരില്‍ വീടിന്റെ മതിലിടിഞ്ഞ് സംസ്ഥാന പാതയിലേക്ക് വീണു. തലയിറയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. മലയോര മേഖലയില്‍ ഉള്‍പ്പെടെ ജാഗ്രത തുടരുകയാണ്.

തെക്കന്‍, മധ്യ കേരളത്തില്‍ കനത്ത മഴ തുടരുന്നതിനിടെ നാളെ വടക്കന്‍ കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

27092025: എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം

28092025: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ 28/09/2025 വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയഥായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

26/09/2025 മുതല്‍ 28/09/2025 വരെ: കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിര്‍ദേശം

26/09/2025 മുതല്‍ 30/09/2025 വരെ: തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

26/09/2025: തെക്കന്‍ കൊങ്കണ്‍, ഗോവ, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്ധ്രാപ്രദേശ് തീരം, ഒഡീഷ, പശ്ചിമബംഗാള്‍ തീരങ്ങള്‍, തമിഴ് നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

26/09/2025 & 27/09/2025: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന വടക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി.


ജനങ്ങള്‍ക്കുള്ള ജാഗ്രത നിര്‍ദേശം

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും പകല്‍ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.

മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്.

ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലൂടെയുള്ള യാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികള്‍ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തില്‍ റോഡപകടങ്ങള്‍ വര്‍ധിക്കാന്‍ സാധ്യത മുന്നില്‍ കാണണം. ജലാശയങ്ങള്‍ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളില്‍ വാഹനം ഓടിക്കാന്‍ ശ്രമിക്കരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (5 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (6 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (6 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (6 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (11 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (11 hours ago)

Malayali Vartha Recommends