ജീവന്‍ രക്ഷാമരുന്നുകളുടെ വിലനിയന്ത്രണത്തിന് കര്‍ശനമായ നടപടികളുമായി ആരോഗ്യമാന്ത്രാലയം

അമിതവില ഈടാക്കുന്ന മരുന്നു കമ്പനികള്‍ക്കെതിരെ കര്‍ശനമായ നടപടികളുമായി ആരോഗ്യമാന്ത്രാലയം. അമിതവില ഈടാക്കുന്ന മരുന്നു കമ്പനികള്‍ക്ക് കനത്തപിഴയുള്‍പ്പെടെ ശിക്ഷാനടപടികള്‍ ഉണ്ടാകും. മരുന്നുകളുടെ വിപണനലാഭത്തിന് പരിധി ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്. ഇതിനാവശ്യമായ നിയമഭേദഗതികള്‍ക്ക് ദേശീയ ഔഷധവില നിയന്ത്രണസമിതി ശ്രമം തുടങ്ങി.
നിയന്ത്രണപ്പട്ടികയിലുള്ള മരുന്നുകള്‍ക്ക് കൂടുതല്‍ വില ഈടാക്കുന്നതിന് വിലയിലെ അന്തരവും അതിന്റെ കാലയളവിനുള്ള പലിശയും മാത്രമാണ് ഇപ്പോഴത്തെ ശിക്ഷ. കുറ്റക്കാര്‍ക്ക് കനത്തപിഴ ചുമത്തുവാന്‍ പാകത്തില്‍ നിയമനിര്‍മാണം വേണമെന്നാണ് സമിതി കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha