Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

എന്‍ എസ് എസ് ഇടതിനൊപ്പം.. പ്രതിഷേധം കൈയ്യില്‍ വെച്ചോയെന്ന് സുകുമാരന്‍ നായര്‍ !! താന്‍ ഞൊട്ടുമെന്ന് നായര്‍ ഗ്രൂപ്പുകളില്‍ തെറിവിളി

27 SEPTEMBER 2025 05:13 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്തോ കണയന്നൂരിലോ മാത്രമല്ല കരയോഗം. ആകെമൊത്തം 5600 കരയോഗങ്ങളുണ്ട്. വിരട്ടലൊക്കെ കൈയ്യില്‍ വെച്ചോ. എതിര്‍ത്ത നായര്‍ സംഘങ്ങള്‍ക്ക് നേരെ സുകുമാരന്‍ നായരുടെ വെല്ലുവിളി. താന്‍ കുറേ ഞൊട്ടുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന് പാളയത്തില്‍ നിന്ന് തിരിച്ചടി. പിണറായിക്കൊപ്പം ചേര്‍ന്ന സുകുമാരന്‍ നായര്‍ക്ക് കാലക്കേട് തുടങ്ങി. നായന്മാര്‍ കൂട്ടത്തെറിവിളി തുടങ്ങി. കരയോഗങ്ങളില്‍ സുകുമാരന്‍ കട്ടപ്പയെന്ന് ഫഌ്‌സും ഉയര്‍ന്നു. ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ പിണറായി സര്‍ക്കാരിന് പൂര്‍ണ പിന്തുണ കൊടുത്തതാണ് പൊട്ടിത്തെറിക്ക് കാരണം. സുകുമാരന്‍ നായര്‍ ഭക്തരെ വഞ്ചിച്ചുവെന്ന് വിമര്‍ശനം ശക്തം. നായന്മാരേയും അയ്യപ്പ ഭക്തരേയും പിന്നില്‍ നിന്ന് കുത്തിയ കട്ടപ്പയാണ് സുകുമാരനെന്ന് പച്ചയ്ക്ക് തുറന്നടിക്കുന്നു.

പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. തന്റെ രാഷ്ട്രീയ നിലപാട് ആരും പറയാത്ത വിധം വ്യക്തമായി തന്നെ പറഞ്ഞു. ഇനി ഒന്നും പറയാനില്ല. പ്രതിഷേധങ്ങള്‍ വന്നാല്‍ നേരിടുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞത്. ഇടതിനൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്. ജനറല്‍ സെക്രട്ടറി സുപ്രധാന രാഷ്ട്രീയ നിലപാട് വെളിപ്പെടുത്തിയതിനു പിന്നാലെ എന്‍ എസ് എസ് പൊതുയോഗം ഇന്നു നടക്കുന്നുണ്ട്. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ വരവ്, ചെലവ് കണക്കും ഇന്‍കം ആന്‍ഡ് എക്‌സ്‌പെന്റിച്ചര്‍ സ്റ്റേറ്റ്‌മെന്റും അംഗീകരിക്കുന്നതിനുള്ള പൊതുയോഗമാണ് നടക്കുന്നതെങ്കിലും രാഷ്ട്രീയ കാര്യങ്ങളും ചര്‍ച്ച ചെയ്യും.

അയ്യപ്പ സംഗമത്തില്‍ സ്വീകരിച്ച നിലപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രതിഷേധങ്ങളെ തള്ളുകയാണ് എന്‍എസ്എസ് ജന.സെക്രട്ടറി. തിരുവനന്തപുരത്തോ കണയന്നൂരിലോ മാത്രമല്ല കരയോഗമെന്നും ആകെ 5600 കരയോഗങ്ങളുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ ബന്ധപ്പെട്ടിട്ടില്ലെന്നും പന്തളം കൊട്ടാരത്തിന് മറുപടി പറയാനില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. 'കാര്യം മനസിലാക്കട്ടെ, തിരുത്തും' എന്നായിരുന്നു പ്രതിഷേധങ്ങള്‍ക്കുള്ള മറുപടി. ഇതിനിടെ, സുകുമാരന്‍ നായരുടെ രാജി ആവശ്യപ്പെട്ട് ഈരാറ്റുപേട്ടയിലും ബാനര്‍ പ്രത്യക്ഷപ്പെട്ടു. ചേന്നാട് കരയോഗത്തിന് മുന്നിലാണ് ബാനര്‍. വിശ്വാസികളെ പിന്നില്‍ നിന്ന് കുത്തിയെന്നും പിണറായിക്ക് പാദസേവ ചെയ്യുന്നെന്നും വിമര്‍ശനമുണ്ട്. കരയോഗത്തിലെ അംഗങ്ങള്‍ എന്ന പേരിലാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനിടെയാണ് നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സുകുമാരന്‍ നായര്‍ പറയുന്നത്. ജനറല്‍ സെക്രട്ടറിക്കെതിരെ ബാനര്‍ ഉര്‍ത്തുന്നത് എന്‍ എസ് എസിന്റെ ശത്രുക്കളാണെന്നും സംഘടന ഒറ്റക്കെട്ടാണെന്നുമാണ് ഭാരവാഹികള്‍ പറയുന്നത്.

സംസ്ഥാന സര്‍ക്കാര്‍ വിചാരിച്ചാല്‍ ശബരിമലയില്‍ വീണ്ടും ആചാരലംഘനം നടത്താന്‍ കഴിയുമായിരുന്നില്ലേ? സര്‍ക്കാര്‍ പിന്നീട് അതു ചെയ്തില്ല. വിശ്വാസത്തെ മുന്നില്‍ക്കണ്ടാകും ഇനി പ്രവര്‍ത്തിക്കുകയെന്ന് അവര്‍ ബോധ്യപ്പെടുത്തിത്തന്നു. ആചാര ലംഘനമുണ്ടാകില്ലെന്നും ആചാരങ്ങളെ സംരക്ഷിച്ചുള്ള ശബരിമലയുടെ വികസനമാണു ലക്ഷ്യമെന്നും സര്‍ക്കാരില്‍നിന്ന് ഉറപ്പു ലഭിച്ചു. വിശ്വാസ സംരക്ഷണത്തിനു വേണ്ടിയാണ് പന്തളത്തു സംഗമം നടത്തിയതെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അവരുടെയൊക്കെ കയ്യിലല്ലേ? വിശ്വാസ സംരക്ഷണത്തിനുള്ള നിയമനിര്‍മാണം കേന്ദ്രസര്‍ക്കാരിനു നടത്താമായിരുന്നില്ലേ. എന്നിട്ട് ഇതു വരെ ഒന്നും ചെയ്തില്ല. ശബരിമലയുടെ വികസനത്തിനു സംസ്ഥാന സര്‍ക്കാരിനു മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ. യുവതീപ്രവേശമുണ്ടായപ്പോള്‍ വിശ്വാസ സംരക്ഷണത്തിനു വേണ്ടി ആദ്യം തെരുവിലിറങ്ങിയത് എന്‍എസ്എസാണ്. അന്ന് ആദ്യം കോണ്‍ഗ്രസും ബിജെപിയും ഒന്നും മിണ്ടിയില്ല. വിഷയം ഒരു വലിയ വികാരമായപ്പോഴാണ് ഇരുകൂട്ടരും രംഗത്തേക്കു വന്നത് ഇതാണ് സുകുമാരന്‍ നായരുടെ നിലപാട്.

കേസുകള്‍ പിന്‍വലിക്കണമെന്നു മുന്‍പേ തന്നെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസിനു രണ്ടു രൂപമുണ്ട്. ആള്‍ക്കൂട്ടമുണ്ടാക്കി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം മുടക്കി, പൊതുമുതല്‍ നശിപ്പിച്ചു എന്നീ രണ്ടു വകുപ്പിലാണ് കേസെടുത്തിരിക്കുന്നത്. റോഡ് തടഞ്ഞ ആളുകളുടെ കേസുകള്‍ പിന്‍വലിക്കാമെന്നാണ് അറിയുന്നത്. സര്‍ക്കാര്‍ ഇതു പരിഗണിക്കുന്നുണ്ടെന്നും അറിയുന്നു. എന്നാല്‍ പൊതുമുതല്‍ നശിപ്പിക്കപ്പെട്ട സംഭവം നിയമപരമായിത്തന്നെ പരിഹരിക്കപ്പെടേണ്ടതാണെന്നും അറിയുന്നു. ഭരണമുണ്ടായിട്ടും കേന്ദ്രസര്‍ക്കാര്‍ ശബരിമലയുടെ വിശ്വാസ സംരക്ഷണത്തിന് ഒന്നും ചെയ്തില്ല. നിയമനിര്‍മാണം നടത്താന്‍ സാധ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നു കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ വി.മുരളീധരന്‍ പറഞ്ഞുകേട്ടിരുന്നു. ഒന്നും ചെയ്തില്ല, ശബരിമലയുടെ വിഷയത്തിലുള്ള നിലപാടാണ് ഇപ്പോള്‍ വ്യക്തമാക്കിയത്.

വലിയ പൊട്ടിത്തെറിയുടെ വക്കില്‍ നില്‍ക്കെ എന്‍എസ്എസ് പ്രതിനിധി സഭായോഗം പെരുന്നയില്‍ നടന്നു. എന്‍എസ്എസിന്റെ സമദൂര നിലപാടില്‍ മാറ്റമില്ലെന്നും ഇപ്പോള്‍ സ്വീകരിച്ചത് ശരിദൂരമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സ്വീകരിച്ച സര്‍ക്കാര്‍ അനുകൂല നിലപാടിനെ പ്രതിനിധി സഭാ യോഗത്തില്‍ അംഗങ്ങള്‍ പിന്തുണച്ചു. സമദൂര നയത്തില്‍ നിന്ന് മാറ്റമില്ലെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ യോഗത്തിലും പിന്നീട് മാധ്യമങ്ങളോടും ആവര്‍ത്തിച്ചു. ശബരിമല പ്രക്ഷോഭം സമയത്തെ സാഹചര്യം അല്ല നിലവിലെന്നും സുകുമാരന്‍ നായര്‍ യോഗത്തില്‍ വ്യക്തമാക്കി. മന്നത്ത് പത്മനാഭന്റെ കാലത്തുള്ള നിലപാട് തന്നെയാണ് തുടരുന്നത്.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൂടെ ഞങ്ങളില്ല. ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ല. സമദൂരത്തില്‍ ഒരു ശരിദൂരമുണ്ട്. അതാണ് ഇപ്പോള്‍ സ്വീകരിച്ച നിലപാട്. കോണ്‍ഗ്രസിനെയോ ബിജെപിയോ ആരെയും താന്‍ വിളിച്ചിട്ടില്ല. നിലപാടിന് യാതൊരു മാറ്റവുമില്ല. പറഞ്ഞത് ശബരിമല വിഷയത്തിലെ നിലപാടാണ്. അത് അംഗങ്ങള്‍ കൂടി അറിയാന്‍ യോഗത്തില്‍ പറഞ്ഞു കഴിഞ്ഞു. യോഗത്തില്‍ ഈ നിലപാട് എല്ലാവരും അംഗീകരിക്കുകയും ചെയ്തു. രാഷ്ട്രീയ നിലപാട് അല്ല ഇതെന്നും കോണ്‍ഗ്രസോ ബിജെപിയോ കാണാന്‍ വരുന്നതില്‍ ആലോചിച്ച് പറയേണ്ട കാര്യമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഇക്കാര്യം സംസാരിക്കാന്‍ ആണെങ്കില്‍ വരേണ്ടതില്ല. മറ്റു കാര്യങ്ങള്‍ക്ക് ആളുകള്‍ വരേണ്ടെന്ന് പറയാന്‍ കഴിയില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റി അത് എന്‍എസ്എസിന് അനുകൂല നിലപാടായതുകൊണ്ടാണ് പിന്തുണച്ചതെന്ന് യോഗത്തിനുശേഷം അംഗങ്ങള്‍ പ്രതികരിച്ചു. എന്‍എന്‍എസിന്റെ ഉയര്‍ച്ചുവേണ്ടിയുള്ള എല്ലാ ഉത്തരവാദിത്വവും ജി സുകുമാരന്‍ നായര്‍ നിര്‍വഹിക്കുന്നുണ്ടെന്നും യോഗത്തില്‍ അദ്ദേഹത്തിന്റെ നിലപാടിനെ പൂര്‍ണമായും പിന്തുണച്ചുവെന്നും അംഗങ്ങള്‍ പറഞ്ഞു.

ശബരിമല വിശ്വാസപ്രശ്‌നത്തില്‍ ഇടത് സര്‍ക്കാറിനെ അനുകൂലിച്ച ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ പല കരയോഗങ്ങളിലും പ്രതിഷേധം ഉയരുന്നതിനിടെയും നിലപാടിന് എന്‍എസ്എസ് പ്രതിനിധിസഭാ യോഗത്തിന്റെ പിന്തുണ ലഭിച്ചത് ജനറല്‍ സെക്രട്ടറിക്ക് നേട്ടമായി. സംഘടനയുടെ പേരില്‍ ഉയരുന്ന പ്രതിഷേധങ്ങളെയും സുകുമാരന്‍ നായര്‍ തള്ളി.ശബരിമല വിശ്വാസപ്രശ്‌നത്തില്‍ ഇടത് സര്‍ക്കാറിനെ വിശ്വാസമാണെന്ന് ജി സുകുമാരന്‍നായരുടെ നിലപാട് വലിയ ചര്‍ച്ചയാണ്. സംഘടനയുടെ പേരില്‍ പലസ്ഥലത്തും ജനറല്‍ സെക്രട്ടറിക്കെതിരെ പോസ്റ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. സമുദായത്തെ ഒറ്റിയ കട്ടപ്പയെന്ന പോസ്റ്ററുള്‍ ഉയരുന്നതിനിടെയാണ് പെരുന്നയില്‍ ചേര്‍ന്ന പ്രതിനിധി സഭ സുകുമാരന്‍ നായരെ പിന്തുണച്ച് രംഗത്തെത്തിയത്. വിശ്വാസ പ്രശ്‌നത്തിലെ ഇടത് ചായ്!വ് യോഗത്തിലും സുകുമാരന്‍ നായര്‍ ആവര്‍ത്തിച്ചു. ശബരിമല പ്രക്ഷോഭ കാലത്തെ സാഹചര്യമല്ല ഇപ്പോഴെന്നാണ് വിശദീകരണം. അതേ സമയം സംഘടനയുടെ രാഷ്ട്രീയ നിലപാട് സമദൂരം തന്നെയായിരിക്കുമെന്ന് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (3 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (5 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (10 hours ago)

Malayali Vartha Recommends