പാവപ്പെട്ടനെന്ന് കണ്ണീരൊഴുക്കിയ മന്ത്രി കാണുന്നില്ലേ... സ്വകാര്യ ബസുകള്‍ ചാര്‍ജ് കുറച്ചില്ല; വോട്ട് ചോദിച്ചുവരുന്ന ഒരു പാര്‍ട്ടിയുമില്ല പാവങ്ങള്‍ക്ക് വേണ്ടി വാദിക്കാന്‍

ഡീസലിന്റെ വില കുറഞ്ഞതോടെ കെ.എസ്.ആര്‍.ടി.സി. ബസുകളിലെ നിരക്ക് കുറച്ചിരുന്നു. എന്നാല്‍ അതനുസരിച്ച് നിരക്ക് കുറയ്ക്കാന്‍ പ്രൈവറ്റ് ബസുകള്‍ തയ്യാറായില്ല. അങ്ങനെ അവര്‍ പാവങ്ങഴെ കൊള്ളയടിക്കുകയാണ്. അതേ സമയം സര്‍ക്കാര്‍ സ്വകാര്യ ബസുകളുടെ കാര്യത്തില്‍ ഒത്തുകളിക്കുകയും ചെയ്തു. താന്‍ പാവപ്പെട്ട നിലയില്‍ നിന്നാണ് എത്തിയതെന്ന് പലപ്പോഴും പരിതപിച്ച ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പാവങ്ങളുടെ കാര്യം വിസ്മരിക്കുകയാണ്.
നിരക്കു കുറയ്ക്കുന്നതിനെതിരേ െ്രെപവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ അവര്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. സ്വകാര്യ ബസുകളിലെ നിരക്കു കുറയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം പ്രാബല്യത്തിലാകുന്നതിന് ഏതാനും ദിവസം മുമ്പായിരുന്നു ഇത്.
സ്വകാര്യ ബസ് നിരക്കിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ഇനി ഒന്നും ചെയ്യാനാകില്ലെന്ന നിലപാടാണ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരസ്യമായി പ്രകടിപ്പിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പേതന്നെ സര്‍ക്കാരിന്റെ നയം വ്യക്തമായിരുന്നു.
നിരക്കു കുറയ്ക്കുന്ന കാര്യത്തില്‍ ബസ് ഉടമകളുമായി ചര്‍ച്ച ചെയ്യാതെ സര്‍ക്കാര്‍ നടപടി ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ടായിരുന്നു അസോസിയേഷന്റെ ഹര്‍ജി. നിരക്കു കുറയ്ക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നു സര്‍ക്കാര്‍ അറിയിച്ചതോടെ ഹര്‍ജി മാറ്റിവച്ചു.
ഹര്‍ജി പരിഗണിക്കുന്നതിനു മുമ്പായി സര്‍ക്കാരും ബസ് ഉടമകളും തമ്മില്‍ ഒരുവട്ടം ചര്‍ച്ച നടത്തിയിരുന്നു. ഡീസലിനു വില കുറഞ്ഞതിന്റെ പേരില്‍ മാത്രം നിരക്ക് കുറയ്ക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു ബസ് ഉടമകള്‍. ബസ് നിര്‍മാണം, നികുതി, തൊഴിലാളികളുടെ വേതനം എന്നിങ്ങനെ 2014ലെ നിരക്കു വര്‍ധനയ്ക്കുശേഷമുള്ള കണക്കുകള്‍ പ്രതിനിധികള്‍ മന്ത്രിക്കു മുന്നില്‍ നിരത്തി. സാമൂഹികപ്രതിബദ്ധതയുടെ പേരില്‍ നിരക്കു കുറയ്ക്കാന്‍ തയാറാകണമെന്ന മന്ത്രിയുടെ അഭ്യര്‍ഥന വിലപ്പോയില്ല. ബസ് ഉടമകളുമായി വീണ്ടും ചര്‍ച്ച ചെയ്തു നിരക്കു കുറയ്ക്കുമെന്നു മന്ത്രി പ്രഖ്യാപിച്ചശേഷമാണ് സര്‍ക്കാര്‍ കോടതിയില്‍ മലക്കം മറിഞ്ഞത്.
കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളിലെ മിനിമം ചാര്‍ജ് ഏഴു രൂപയായിരുന്നത് ഒന്നാംതീയതി മുതല്‍ ആറു രൂപ ആക്കിയിട്ടുണ്ട്. ഇതിലൂടെ കെ.എസ്.ആര്‍.ടിസിക്ക് പ്രതിദിനം 20 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാകുന്നതായാണ് കണക്ക്. മാസം ആറു കോടിയോളം രൂപയുടെ നഷ്ടമുണ്ടാകുമെന്നു കണക്കുകൂട്ടുന്നു. ഈ ലാഭം പ്രൈവറ്റിന് കിട്ടുകയും ചെയ്യും.
നിരക്കു കുറയ്ക്കാനുള്ള തീരുമാനം ഗതാഗതമന്ത്രിക്ക് ഏറെ അഭിനന്ദനം നേടിക്കൊടുത്തെങ്കിലും കടക്കെണിയിലായ കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീക്കി. മാത്രമല്ല മുതലാളിമാരെ പണക്കാരനാക്കാന്‍ സഹായിക്കുകയും ചെയ്തു.
ഇതൊക്കെ മുതലാളിമാരോട് ചോദിക്കാന്‍ വോട്ടു തേടിവരുന്ന ഒരാളും ഇല്ലതാനും. പാവങ്ങളല്ലേ അവരൊക്കെ അനുഭവിക്കട്ടെ. എന്നിട്ട് വോട്ടും തരട്ടെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha